
പ്രശസ്ത പിന്നണി ഗായകൻ ഹരിഹരൻ തൻ്റെ അമ്മ അലമേലു മണിക്ക് 91-ാം പിറന്നാൾ ആശംസകൾ നേർന്നു. ഇൻസ്റ്റാഗ്രാമിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചാണ് അദ്ദേഹം അമ്മയോടുള്ള സ്നേഹം അറിയിച്ചത്. അമ്മ നൽകിയ "ആയുഷ്കാലത്തെ സ്നേഹം, വാത്സല്യം, ജ്ഞാനം" എന്നിവയ്ക്ക് നന്ദി പറഞ്ഞ ഹരിഹരൻ, അമ്മയോടൊപ്പമുള്ള ഓരോ ഓർമകളും തനിക്കൊരു "സമ്മാനമാണ്" എന്നും കുറിച്ചു.
ഹരിഹരൻ തൻ്റെ അമ്മയുടെ അധികം കണ്ടിട്ടില്ലാത്ത ചിത്രങ്ങളും പങ്കുവെച്ചു. പ്രശസ്ത കർണാടക സംഗീതജ്ഞയും സംഗീത അദ്ധ്യാപികയുമാണ് അളമേലു മണി. 2018-ൽ സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച അലമേലു മണി, പ്രശസ്ത ക്ലാസിക്കൽ സംഗീതജ്ഞനായ എച്ച്.എ.എസ്. മണിയുടെ ഭാര്യയാണ്.
കഴിഞ്ഞ മാസം, ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയോടൊപ്പം 'ആബ്ഷാർ-എ-ഗസൽ' റെക്കോർഡ് ചെയ്ത ഓർമ്മകൾ ഹരിഹരൻ പങ്കുവെച്ചിരുന്നു. അത് തൻ്റെ കരിയറിലെ ഏറ്റവും അമൂല്യമായ അനുഭവങ്ങളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
English summary:
On his mother’s 91st birthday, singer Hariharan expressed gratitude for her “love, warmth, and wisdom.”