
ഗായിക ആര്യാ ദയാല്‍ വിവാഹിതയായി. അഭിഷേക് എസ്.എസ്. ആണ് വരന്. ലളിതമായ ചടങ്ങില്‍ രജിസ്റ്റര്‍ വിവാഹമായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. സഖാവ് എന്ന കവിത പാടി മലയാളികളുടെ ഹൃദയം സ്വന്തമാക്കിയ ഗായികയാണ് ആര്യ ദയാൽ. തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന ചിത്രമാണ് ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
നിരവധിയാളുകളാണ് ആര്യയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. വിദ്യാർഥി ആയിരുന്ന സമയത്ത് ആര്യ ദയാൽ പാടിയ ഗാനങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരുന്നത്.