
നിരവധി മലയാളചലച്ചിത്രഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗായികയാണ് ഉഷാ രവി. നിരവധി നല്ല സിനിമകൾ നിർമ്മിച്ച ജനറൽ പിക്ചേഴ്സ് ഉടമയും പ്രമുഖ വ്യവസായിയും ആയിരുന്ന കെ. രവീന്ദ്രനാഥൻ നായരുടെ പത്നിയായിരുന്നു.
ഉഷയുടെ 12-ാം ചരമവാർഷിക ദിനം, ഇന്ന്.
സിംഗപ്പൂരിലാണ് ഉഷാരവി ജനിച്ചത് (1940). തൃശൂർ സ്വദേശികളായ എ.ഡി. മേനോന്റെയും (അടിയാട്ടു് ദാമോദര മേനോൻ) ദയാമ്മയുടെയും മകളാണ്.
ചെറുപ്പം മുതലേ സംഗീതത്തിൽ തല്പരയായിരുന്നു ഉഷ. ശാസ്ത്രീയസംഗീതം തൃപ്പുണിത്തുറ വിശ്വനാഥൻ ഭാഗവതരിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതം **ശരത്ചന്ദ്ര മറാഠേയിൽ നിന്നും അഭ്യസിച്ചു.
സഹോദരൻ ടി.സി ശങ്കർ നിർമ്മിച്ച 'ഡിറ്റക്ടീവ് 909 കേരളത്തിൽ' എന്ന ചിത്രത്തിൽ പി. ഭാസ്കരൻ എഴുതി, അർജ്ജുനൻ സംഗീതം നൽകിയ 'രംഗപൂജ തുടങ്ങി...' എന്ന ഗാനം പാടിക്കൊണ്ട് സിനിമാ സംഗീതരംഗത്ത് പ്രവേശിച്ചു.
തുടർന്ന് 'തമ്പ്', 'ആമ്പൽപൂവ്', 'അഷ്ടപദി', 'ആഗമനം', 'അരിക്കാരി അമ്മു', 'വേനൽ', 'മഞ്ഞു്' തുടങ്ങിയ ചുരുക്കം ചിത്രങ്ങളിൽ പാടി.
ഉഷയുടെ ഭർത്താവ്, കെ.രവീന്ദ്രനാഥൻ നായർ, നിർമ്മിച്ച് അരവിന്ദൻ സംവിധാനം ചെയ്ത 'തമ്പ്' എന്ന ചിത്രത്തില്‍ എം. ജി. രാധാകൃഷ്ണന്റെ സംഗീതസംവിധാനത്തില്‍ "കാനകപ്പെണ്ണ് ചെമ്മരത്തി..." എന്ന ഗാനത്തോടെയാണ് ഉഷാ രവി പ്രശസ്തയായത്. ഹരികുമാറിന്റെ 'ആമ്പല്‍പ്പൂവ് 'എന്ന ചിത്രത്തിൽ "മാന്‍തേന്‍ മിഴികളില്‍ പുഞ്ചിരി
കൊഴിഞ്ഞേ പോയ്" എന്ന പാട്ടും 'മഞ്ഞ്' (1983) എന്ന ചിത്രത്തിൽ "പ്രിയേ ചാരുശീലേ..." എന്നൊരു അഷ്ടപദിയും പാടിയിട്ടുണ്ട്.
1970 തൊട്ട് 1983 വരെ പത്തോളം സിനിമകളിൽ പാടി.
ചലച്ചിത്ര ഗാനങ്ങള്‍ കൂടാതെ നിരവധി ഭക്തിഗാനങ്ങളും ഉഷ ആലപിച്ചിട്ടുണ്ട്.
ധാരാളം സിനിമകൾ നിർമ്മിച്ചിട്ടുള്ള ജനറൽ പിക്ച്ചേഴ്സ് എന്ന ചലച്ചിത്ര നിർമ്മാണ കമ്പനി ഉടമയും, പ്രമുഖ വ്യവസായിയും ആയിരുന്ന പരേതനായ രവീന്ദ്രനാഥൻ നായർ ആണു് ഭർത്താവു്. (നിര്യാണം 2023 ജൂലൈ) രണ്ടു് പുത്രന്മാരും ഒരു പുത്രിയുമാണു് ഈ ദമ്പതികൾക്കുള്ളതു്.
ഉഷാ രവി, എഴുപത്തി രണ്ടാമത്തെ വയസ്സിൽ, 2013 ഒക്ടോബർ 3-നു് നിര്യാതയായി.
.....................
(**ശരത്ചന്ദ്ര മറാഠേ:
ബോംബെ റയിൽവേയിലെ സ്റ്റെനോഗ്രഫറായിരിക്കെ, പൂമുള്ളി മനയിലെ രാമൻ നമ്പൂതിരിപ്പാടിനെ ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിക്കാനായി മറാഠേ കേരളത്തിലെത്തി. ഒന്നര വർഷം മനയിൽ താമസിച്ചു രാമൻ നമ്പൂതിരിയെ സംഗീതം അഭ്യസിപ്പിച്ചു. പിന്നീട് കോഴിക്കോട് താമസിച്ച് പ്രവർത്തിച്ചു. തബല, സിത്താർ, ബാംസുരി, വയലിൻ എന്നിവയിലും പ്രാവീണ്യമുണ്ടായിരുന്നു.)