
തലസ്ഥാനനഗരത്തിലെ നിണമണിഞ്ഞ തെരുവുകളുടെ പശ്ചാത്തലത്തില്‍, ത്രില്ലടിപ്പിക്കുന്ന ആക്ഷന്‍സും ഗണ്‍ഫൈറ്റുമായെത്തുന്ന ചിത്രം അങ്കം അട്ടഹാസത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ഗോകുല്‍ സുരേഷ് എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഗാനം റിലീസായത്.

ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് അനില്‍കുമാര്‍ ജി, സാമുവല്‍ മത്തായി ( യു എസ് എ ) എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

'കാക്കേ കാക്കേ കൂടെവിടെ...... കൂട്ടിനകത്തൊരു കുഞ്ഞില്ലേ.....' എന്ന പോപ്പുലറായ വരികളില്‍ തുടങ്ങുന്ന ഗാനത്തിന്റെ ഈണം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസിക്കുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനത്തിന്റെ സംഗീതം ശ്രീകുമാര്‍ വാസുദേവും രചന ദീപക് നന്നാട്ട്കാവുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

മാധവ് സുരേഷ്, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂല്‍ സല്‍മാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ നന്ദു, അലന്‍സിയര്‍, എം എ നിഷാദ്, അന്നാരാജന്‍, സിബി തോമസ്, നോബി, കിച്ചു (യുഎസ്എ), കുട്ടി അഖില്‍, അമിത്ത്, സ്മിനു സിജോ, ദീപക് ശിവരാജന്‍ എന്നിവരും കഥാപാത്രങ്ങളാകുന്നു. പുതുമുഖം അംബികയാണ് നായിക.
ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, കിടിലം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ്. ഫിനിക്‌സ് പ്രഭു, അഷ്‌റഫ് ഗുരുക്കള്‍, റോബിന്‍ ടോം, അനില്‍ ബെ്‌ളയിസ് എന്നിവരാണ് ആക്ഷന്‍ കോറിയോഗ്രാഫിക്കു പിന്നില്‍.

ഛായാഗ്രഹണം - ശിവന്‍ എസ് സംഗീത്, എഡിറ്റിംഗ്, കളറിംഗ് - പ്രദീപ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഹരി വെഞാറമൂട്, കല- അജിത് കൃഷ്ണ, ചമയം - സൈജു നേമം, കോസ്റ്റ്യും - റാണ പ്രതാപ്, ബിജിഎം-ആന്റോ ഫ്രാന്‍സിസ്, ഓഡിയോഗ്രാഫി - ബിനോയ് ബെന്നി, ഡിസൈന്‍സ് - ആന്റണി സ്റ്റീഫന്‍, സ്റ്റില്‍സ് - ജിഷ്ണു സന്തോഷ്, പിആര്‍ഓ - അജയ് തുണ്ടത്തില്‍ .........