Image

സഫ്ദര്‍ ഹാഷ്മി - ബാദല്‍ സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ ഡോ. പ്രമോദ് പയ്യന്നൂരിനും പ്രളയനും

അജയ് തുണ്ടത്തില്‍ Published on 29 September, 2025
 സഫ്ദര്‍ ഹാഷ്മി - ബാദല്‍ സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ ഡോ. പ്രമോദ് പയ്യന്നൂരിനും പ്രളയനും

ജോസ് ചിറമ്മേല്‍ നാടകദ്വീപിന്റെ പ്രഥമ റിമെംബെറെന്‍സ് സഫ്ദര്‍ ഹാഷ്മി പുരസ്‌കാരവും ബാദല്‍ സര്‍ക്കാര്‍ പുരസ്‌കാരവും പ്രഖ്യാപിച്ചു.

ഇന്ത്യന്‍ തിയേറ്റര്‍ രംഗത്തെ ശ്രദ്ധേയരായ പ്രബീര്‍ഗുഹ, സുധന്‍വാ ദേശ്പാണ്ഡേ, ഡോ. ജീവ, നാടക ദ്വീപിന്റെ ക്രിയേറ്റിവ് ഡയറക്ടര്‍  ശശിധരന്‍ നടുവില്‍ എന്നിവരടങ്ങുന്ന ജൂറി കമ്മറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. നാടകപ്രയോക്താവും ചലച്ചിത്ര സംവിധായകനും സഫ്ദര്‍ ഹാഷ്മിയുടെ 'മരണവും ജീവിതവും' എന്ന പുസ്തകത്തിന്റെ വിവര്‍ത്തകനുമായ ഡോ. പ്രമോദ് പയ്യന്നൂരിന് ജനകീയ കലാസാംസ്‌കാരിക രംഗങ്ങളില്‍ നിര്‍വ്വഹിച്ചുവരുന്ന നവസര്‍ഗ്ഗാത്മക സംഭാവനകളെ മുന്‍നിര്‍ത്തി പ്രഥമ സഫ്ദര്‍ ഹാഷ്മി പുരസ്‌കാരവും, തമിഴ് നാടകാധ്യാപകനും,  പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ പ്രളയന്‍ ഷണ്മുഖ സുന്ദരത്തിന് ബാദല്‍ സര്‍ക്കാര്‍ പുരസ്‌കാരവും  സമര്‍പ്പിക്കും. ഒക്ടോബര്‍ 26-ന് നാടകദ്വീപില്‍ നടക്കുന്ന തിയേറ്റര്‍ ഫെസ്റ്റിന്റെ സമാപന ചടങ്ങില്‍ ഫലകവും പ്രശസ്തിപത്രവും 30000-രൂപ കാഷ് അവാര്‍ഡും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടര്‍ ഡോ. അഭിലാഷ് പിള്ള പ്രമുഖ കവി. രാവുണ്ണി എന്നിവര്‍ സമര്‍പ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക