Image

അനുഷ്‌ക ഷെട്ടിയുടെ ‘ഘാട്ടി’ ഒടിടിയിലേക്ക്

Published on 27 September, 2025
അനുഷ്‌ക ഷെട്ടിയുടെ ‘ഘാട്ടി’  ഒടിടിയിലേക്ക്

അനുഷ്‌ക ഷെട്ടി നായികയായ ‘ഘാട്ടി’ എന്ന ചിത്രം ഇനി ഒടിടിയില്‍ കാണാം. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഇപ്പോൾ ഒടിടിയില്‍ എത്തിയിരിക്കുന്നത്. തെന്നിന്ത്യയിലെ സൂപ്പര്‍ നായികയുടെ ചിത്രമായിട്ടും കളക്ഷനില്‍ നിരാശയായിരുന്നു ഫലം. ഇന്ത്യയില്‍ നെറ്റ് 7 കോടി മാത്രമാണ് ഘാട്ടിക്ക് സ്വന്തമാക്കാൻ കഴിഞ്ഞതെന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്‍നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം സംവിധായകൻ കൃഷ് ജഗര്‍ലമുഡിക്കൊപ്പം ഘാട്ടിയുടെ തിരക്കഥ ഒരുക്കിയതിൽ സായ് മാധവ് ബുറ, ചിന്ദാകിന്ദി ശ്രീനിവാസ റാവു എന്നിവരും പങ്കാളികളായിരുന്നു. ചിത്രം പ്രതികാര കഥയാണ് പ്രമേയമാക്കിയിരുന്നത്. 

അനുഷ്‍ക ഷെട്ടി നായികയാകുന്ന ഘാട്ടിയുടെ ട്രെയിലറടക്കമുള്ള പ്രമോഷണല്‍ മെറ്റീരിയലുകള്‍ വൻ ഹിറ്റായിരുന്നു. അനുഷ്‍ക ഷെട്ടിയുടെ മികച്ച ഒരു കഥാപാത്രമായിരിക്കും ഘാട്ടിയിലേതെന്നാണ് അഭിപ്രായങ്ങളും വന്നത്. എന്നാല്‍ ആ അഭിപ്രായങ്ങള്‍ ചിത്രത്തെ തിയറ്ററില്‍ തുണച്ചില്ല.

മിസ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടി സിനിമയാണ് നടി അനുഷ്‍ക ഷെട്ടിയുടേതായി മുമ്പ് തിയറ്ററുകളില്‍ എത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും. മഹേഷ് ബാബു പിയാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചത്. നവീൻ പോളിഷെട്ടിയാണ് ചിത്രത്തിലെ നായകൻ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക