Image

ശൂന്യമായ യവനിക ; കെ.ജി. ജോർജ്‌ (വിനോദ് കട്ടച്ചിറ)

Published on 24 September, 2025
ശൂന്യമായ യവനിക ; കെ.ജി. ജോർജ്‌ (വിനോദ് കട്ടച്ചിറ)

മലയാളസിനിമയുടെ സുവർണ്ണകാലഘട്ടം
എന്നുവിശേഷിപ്പിക്കാവുന്ന
എൺപതുകളിൽ മലയാളസിനിമയെ സമ്പുഷ്ടമാക്കിയ
ഒട്ടനവധി
പ്രതിഭാധനരുടെകൂട്ടത്തിൽ എടുത്തുപറയേണ്ട പേരുകളിലൊന്നായിരുന്നു
കെ.ജി.ജോർജ്ജെന്ന
കലാകാരന്റേത്.

ഒരുപക്ഷേ
മലയാളസിനിമയുള്ളിടത്തോളംകാലം മറവിക്ക്‌വിട്ടുകൊടുക്കാതെ
ഓർമ്മകളിൽചേർത്ത്പിടിച്ചു ബഹുമാനിക്കേണ്ട സംവിധായകൻ.
കാലംമാറിയപ്പോൾ,
സിനിമകൾമാറിയപ്പോൾ
കെ.ജി.ജോർജ് എന്നപ്രതിഭയെ മലയാളസിനിമ
മറന്നിരുന്നു.
മലയാളസിനിമയുടെ
കഥകളെയും
കഥാപരിസരങ്ങളെയും
കാഴ്‌ചകൾകൊണ്ട്‌
സമ്പുഷ്‌ട‌മാക്കിയ പ്രതിഭയെയാണ്
അദ്ദേഹത്തിലൂടെ
നമുക്കുനഷ്ടമായത്.

കാലാതീതമായകലയാണ്‌
സിനിമ
എന്നതിനോട്‌ നീതിപുലർത്തിയസംവിധായകൻ.
നാലുപതിറ്റാണ്ട്‌മുൻപ്‌
ഇന്ത്യൻസിനിമയിൽ
മലയാളസിനിമയ്‌ക്കൊരു
സ്ഥാനമുണ്ടായിരുന്നെങ്കിൽ
അതിനുനമ്മൾ കെ.ജി.ജോർജ്
എന്നമഹാപ്രതിഭയോട്‌ കടപ്പെട്ടിരിക്കണം. പുതിയപുതിയമാറ്റങ്ങൾവന്നപ്പോൾ
കെ.ജി.ജോർജ്ജിനെപലരുംമറന്നുപോയി.
പക്ഷേ
ഇന്നുകാണുന്ന
ഓരോസിനിമയ്‌ക്കും
അതിന്റെ
ഉൾക്കാഴ്‌ചയിൽ
കെ.ജി.ജോർജ്ജിന്റെസ്വാധീനം
മാറ്റിനിർത്താനാകില്ല.
മികവുറ്റസിനിമാപ്രവർത്തനത്തിലൂടെ
മലയാളിപ്രേക്ഷകന് അതുവരെകണ്ടുപരിചരിച്ചുപോന്ന
കാഴ്‌ചയുടെയും
പ്രമേയങ്ങളുടെയും മടുപ്പിൽനിന്നും
പുത്തനുണർവ്നൽകിയ
ഈകലാകാരനെ
മറക്കാൻ
മലയാളത്തിലെ
ഒരുസിനിമാസ്വാദകനുമാവില്ല.
തന്‍റെതായ
ആഖ്യാനശൈലിയിലൂടെയും
ദൃശ്യപരിചരണത്തിലൂടെയും
മലയാളസിനിമ പിന്തുടർന്ന്പോന്നഭാഷയും
വ്യാകരണവുംമാറ്റിയെഴുതിയ
സംവിധായാകന്
കലാകേരളത്തിന്റെ
സ്മരണാഞ്ജലി.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-09-24 10:42:55
ശ്രീ. വിനോദ് കട്ടച്ചിറ, എന്താണ് താങ്കൾ 'ശൂന്യമായ യവനിക" എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്?? ശൂന്യമായ വേദി, ശൂന്യമായ സദസ്സ്, ശൂന്യമായ ഇരിപ്പിടങ്ങൾ, ശൂന്യമായ സ്ഥലം, എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ "ശൂന്യമായ യവനിക" എന്താണെന്നു എത്രയങ്ങോട്ട് ചിന്തിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല. ഒരു പുതിയ പ്രയോഗം ആണെങ്കിൽ ok, എന്നാലും..... 🤔🤔🤔🤔🤔🤔🤔🤔🤔🤔 ഇന്നലെ ആരോ "നാവൂറുന്ന " എന്നു പ്രയോഗിച്ചതു പോലെയോ മറ്റോ ആണോ? 🙄🙄🙄 Rejice John 516-514-5767 malayaly3@gmail.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക