Image

കാന്താര സിനിമ കാണാൻ എത്തുന്നവർ മദ്യവും മാംസവും കഴിക്കരുത്; പോസ്റ്റിന് പിന്നിലെ സത്യമെന്ത്?

Published on 23 September, 2025
കാന്താര സിനിമ കാണാൻ എത്തുന്നവർ മദ്യവും മാംസവും കഴിക്കരുത്; പോസ്റ്റിന് പിന്നിലെ സത്യമെന്ത്?

'കാന്താരാ ചാപ്റ്റര്‍ 1' സിനിമ കാണാനെത്തുന്നവര്‍ മത്സ്യമാംസങ്ങള്‍ കഴിക്കരുത് എന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങളുമായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ഒരു ബന്ധവുമില്ലെന്ന് നായകനും, ചിത്രത്തിന്റെ സംവിധായകനുമായ ഋഷഭ് ഷെട്ടി. ചിത്രം കാണാന്‍ വരുന്നവര്‍ മദ്യപിക്കരുത്, സസ്യേതര ഭക്ഷണങ്ങള്‍ കഴിക്കരുത്, പുകവലിക്കരുത് എന്ന തരത്തില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഈയിടെ വൈറലായിരുന്നു.

എന്നാല്‍ ഇത്തരമൊരു പോസ്റ്റ് സിനിമയുടെ അണിയറക്കാര്‍ ഇറക്കിയതല്ലെന്ന് ഋഷഭ് വ്യക്തമാക്കി. 
'ആരുടെയും ഭക്ഷണശീലങ്ങളെയോ വ്യക്തിപരമായ ശീലങ്ങളെയോ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. ഇതെല്ലാം അവരുടെ സ്വന്തം മാനസികാവസ്ഥയെയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ആരോ ഒരു വ്യാജ പോസ്റ്റ് അപ്ലോഡ് ചെയ്തു, അത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ ഉടനടി പ്രതികരിക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. പക്ഷേ അവര്‍ പോസ്റ്റ് നീക്കം ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തു.'- അദ്ദേഹം പറഞ്ഞു.

ഒക്‌ടോബര്‍ 2-നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക