Image

നിവിൻ പോളിയുടെ 'സർവം മായ'; റിലീസ് തീയതി പുറത്ത്

Published on 23 September, 2025
നിവിൻ പോളിയുടെ 'സർവം മായ'; റിലീസ് തീയതി പുറത്ത്

നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന 'സര്‍വ്വം മായ' ക്രിസ്മസിന്. 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാടിന്റെ മകനായ അഖില്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 25-ന് തിയറ്ററുകളിലെത്തും.

ഏതാനും നാളുകളായി നല്ലൊരു ഹിറ്റ് ഇല്ലാത്തത് നിവിന്‍ ഈ ചിത്രത്തിലൂടെ പരിഹരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഹൊറര്‍-കോമഡി ജോണറിലുള്ള ചിത്രത്തില്‍ നിവിന്‍-അജു കോംബോ ഒരിടവേളയ്ക്ക് ശേഷം ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക