Image

മലയാളത്തിന്റെ മഹത്വം ലോകമെമ്പാടും ഉയര്‍ത്തിയ മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങള്‍

Published on 22 September, 2025
മലയാളത്തിന്റെ മഹത്വം ലോകമെമ്പാടും ഉയര്‍ത്തിയ മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങള്‍

ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ പദ്മഭൂഷണ്‍ മോഹന്‍ലാലിനു ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങള്‍ ആണ് ബഹ്റൈനിലെ മോഹന്‍ലാല്‍ ആരാധകരുടെ കൂട്ടായ്മ  'ലാല്‍കെയേഴ്സ് ബഹ്റൈന്‍ ' അറിയിച്ചത്.

നാല് പതിറ്റാണ്ടിലേറെ നീണ്ടുനില്‍ക്കുന്ന തന്റെ കലാജീവിതത്തിലൂടെ മലയാള സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തിയ മോഹന്‍ലാലിന്റെ സംഭാവനകള്‍ മാനിച്ചു ലഭിച്ച ഈ അംഗീകാരം മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും നല്‍കുന്ന ഊര്‍ജ്ജം വളരെ വലുതാണെന്നും, വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ അപാരമായ അഭിനയ മികവ് കാഴ്ചവച്ചു മലയാള സിനിമയുടെ മുഖച്ഛായ മാറ്റിമറിച്ചു  ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങളിലൂടെ ഇതിനകം തന്നെ അനവധി അംഗീകാരങ്ങള്‍ നേടിയ മോഹന്‍ലാലിന് ലഭിച്ച ഫാല്‍ക്കേ പുരസ്‌കാരം മലയാളികള്‍ക്കൊരു അഭിമാന നിമിഷമാണെന്നും ബഹ്റൈന്‍ ലാല്‍ കെയേഴ്സിനു ഇതു ഉത്സവപ്രതീതിയുള്ള ദിവസമാണെന്നും  ബഹ്റൈന്‍ ലാല്‍ കെയേഴ്സ് കോ - ഓര്‍ഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍,  പ്രസിഡന്റ് എഫ്. എം.  ഫൈസല്‍, സെക്രട്ടറി ഷൈജു കമ്പ്രത്തു, ട്രെഷറര്‍ അരുണ്‍ ജി നെയ്യാര്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക