Image

അമേരിക്കൻ താരിഫ് വർധനയുടെ ആഘാതം കുറയ്ക്കാൻ മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വ്യാപനത്തിൽ ഇന്ത്യക്ക് നേട്ടം

Published on 08 September, 2025
അമേരിക്കൻ താരിഫ് വർധനയുടെ ആഘാതം കുറയ്ക്കാൻ മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വ്യാപനത്തിൽ ഇന്ത്യക്ക് നേട്ടം

അമേരിക്കൻ താരിഫ് വർധന മൂലമുള്ള ആഘാതം കുറയ്ക്കാൻ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വ്യാപനത്തിൽ ഇന്ത്യക്ക് കഴിഞ്ഞ വർഷങ്ങളിൽ വലിയ നേട്ടമുണ്ടായതായി യൂറോപ്യൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

യു.എസ് ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമായി തുടരുന്നുണ്ടെങ്കിലും, കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത പ്രധാന ഉൽപ്പന്നങ്ങൾ 15-ലധികം രാജ്യങ്ങളിലേക്കും സ്ഥിരമായി കയറ്റുമതി ചെയ്തു.

“ഇന്ത്യയുടെ കയറ്റുമതി കഥ ഒരു നിർണായക വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്. യു.എസ് ഒരു പ്രധാന പങ്കാളിയായി തുടർന്നാലും, നെതർലാൻഡ്‌സ്, യുഎഇ, ഓസ്‌ട്രേലിയ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, മെക്സിക്കോ എന്നിവിടങ്ങളിലേക്കുള്ള അതിവേഗ വളർച്ച ഇന്ത്യ ഇനി ഒറ്റ വിപണിയിൽ ആശ്രിതമല്ലെന്ന് തെളിയിക്കുന്നു. ഈ രാജ്യങ്ങൾ ഇന്ത്യയുടെ ഉൽപ്പന്നങ്ങൾ സ്വീകരിക്കുന്നതു മാത്രമല്ല, സാങ്കേതിക വിദ്യയും സുസ്ഥിര ഉൽപ്പന്നങ്ങളും വ്യാപിപ്പിക്കാൻ വഴികളും തുറക്കുന്നു,” എന്നാണ് ലേഖനം ചൂണ്ടിക്കാണിക്കുന്നത്.

പ്രധാന കണക്കുകൾ

2024-25-ൽ ഈ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി $162 ബില്യൺ ആയി. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഇവിടങ്ങളിലേക്കുള്ള കയറ്റുമതി ശരാശരി 19% വളർച്ച കൈവരിച്ചു. യു.എസിലേക്ക് ഇത് 15% ആയിരുന്നു. ഇന്ത്യയുടെ ആഭ്യന്തര വിപണി വലുതായതിനാൽ, യു.എസ്. താരിഫ് വർധന മൂലമുള്ള ആഘാതം കുറയ്ക്കാൻ രാജ്യത്തിന് കൂടുതൽ പ്രതിരോധ ശേഷിയുണ്ടെന്ന് ഫിച്ച് റേറ്റിംഗ്‌സ് വിലയിരുത്തുന്നു.

ഫിച്ച്, ഇന്ത്യയുടെ FY26 സാമ്പത്തിക വളർച്ച 6.5% ആയും FY27-ൽ 6.3% ആയും പ്രവചിച്ചു (ഡിസംബർ അപ്ഡേറ്റിലെ 6.2% നേക്കാൾ ഉയർന്ന്). മോർഗൻ സ്റ്റാൻലിയും സമാനമായ വിലയിരുത്തലാണ് നൽകിയിരിക്കുന്നത്. ഏഷ്യയിൽ "ഏറ്റവും മികച്ച സ്ഥാനത്തുള്ള രാജ്യം" ഇന്ത്യയാണെന്നും, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ടാരിഫ് ഭീഷണികൾക്കിടയിലും ഇന്ത്യയ്ക്ക് കുറഞ്ഞ ഗുഡ്സ് എക്സ്പോർട്ട്സ്-ടു-ജിഡിപിഅനുപാതവും ശക്തമായ ആഭ്യന്തര വിപണിയും പ്രതിരോധമായിത്തീരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

ഇന്ത്യയുടെ സാമ്പത്തിക വളർച്ച – Q1 2025-26.ജിഡിപി വളർച്ച: 7.8% (2024-25 Q1-ലെ 6.5% നെ അപേക്ഷിച്ച് ഉയർന്ന്) കൃഷി മേഖല: 3.7% (കഴിഞ്ഞ വർഷം 1.5% മാത്രം) മാനുഫാക്ചറിംഗ്: 7.7%,
കൺസ്ട്രക്ഷൻ: 7.6%, സേവന മേഖല: 9.3% (കഴിഞ്ഞ വർഷം 6.8%),നിക്ഷേപ സൂചിക (Gross Fixed Capital Formation): 7.8% (കഴിഞ്ഞ വർഷം 6.7%)

Rising demand for India’s exports in other countries to cushion US tariff blow

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക