Image

ജൂലൈയിൽ ഇന്ത്യയിലെ ജോബ് പോസ്റ്റിംഗുകൾ മുൻ വർഷങ്ങളേക്കാൾ 70% ഉയർന്ന നിലയിൽ

Published on 28 August, 2025
ജൂലൈയിൽ ഇന്ത്യയിലെ ജോബ് പോസ്റ്റിംഗുകൾ മുൻ വർഷങ്ങളേക്കാൾ 70% ഉയർന്ന നിലയിൽ

ഇന്ത്യയിലെ ജോബ് പോസ്റ്റിംഗ് പ്രവർത്തനങ്ങൾ ജൂലൈയിൽ പാൻഡെമിക്കിന് മുമ്പത്തെ കാലത്തെ അപേക്ഷിച്ച് 70 ശതമാനം കൂടുതലായി തുടരുകയാണെന്ന് ഒരു റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക മന്ദഗതിയുണ്ടായിട്ടും, ഔപചാരിക നിയമന രംഗം ശക്തമായി നിലനിൽക്കുന്നുവെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഉയർന്ന നൈപുണ്യമുള്ള ജോലികൾ നിയമന വേഗതയ്ക്ക് നേതൃത്വം നൽകുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഡാറ്റ&അനലിറ്റിക്സ് ജോബ് പോസ്റ്റിംഗുകൾ 15.4% വർധിച്ചു. അതിനെ തുടർന്ന് ലോജിസ്റ്റിക് സപ്പോർട്ട് (14.3%), തെറാപ്പി (13.7%), ഡെന്റൽ (13.6%) മേഖലകളിൽ വളർച്ചയുണ്ടായി. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് മേഖലയിൽ വേഗത്തിൽ വളർച്ചയില്ലെങ്കിലും കഴിഞ്ഞ മൂന്ന് മാസത്തിനിടെ 9.2% വർധനവ് രേഖപ്പെടുത്തി.

അതേസമയം, രണ്ട് മാസം തുടർച്ചയായി വളർച്ച രേഖപ്പെടുത്തിയതിന് ശേഷം ജൂലൈയിൽ ജോബ് പോസ്റ്റിംഗുകൾ 5.8% കുറഞ്ഞു. മെഡിക്കൽ ഇൻഫർമേഷൻ (-12.3%), ഫാർമസി (-10.7%), എജ്യുക്കേഷൻ & ഇൻസ്ട്രക്ഷൻ (-8%), ഫിസിഷ്യൻ & സർജൻമാർ (-7.8%) തുടങ്ങിയ മേഖലകളിൽ വലിയ ഇടിവാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഈ വൈരുദ്ധ്യങ്ങൾ, ആകെ നിയമനങ്ങൾ മാറിയാലും, ടെക്‌നോളജി അടക്കമുള്ള ഉയർന്ന നൈപുണ്യമേഖലകളിലേക്കുള്ള ദീർഘകാല പ്രവണത വ്യക്തമാക്കുന്നു. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, ഡാറ്റ&അനലിറ്റിക്സ് മേഖലയിൽ വെറും 9.4% മാത്രമാണ് സുതാര്യത കാണിക്കുന്നത്. എന്നാൽ ചൈൽഡ്‌കെയർ, ഡെന്റൽ മേഖലകളിൽ ഇത് 88% വരെ ഉയർന്നിട്ടുണ്ട്.

ഇന്ത്യ അടക്കം 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള 580 മില്യൺ ജോബ് സീക്കർ പ്രൊഫൈലുകൾ ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോമാണ് ഇൻഡീഡ്. അതേസമയം, ടീംലീസ് ഡിജിറ്റൽ റിപ്പോർട്ട് വ്യക്തമാക്കുന്നതനുസരിച്ച്, മെഷീൻ ലേണിംഗ് ഓപ്പറേഷൻസ് - ജനറേറ്റീവ് എഐ എഞ്ചിനീയറിംഗ്  പുതിയ ശമ്പള നിലവാരങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. മുതിർന്ന പ്രൊഫഷണലുകൾക്ക് വാർഷികം ₹58–60 ലക്ഷം വരെ ലഭിക്കുന്നതായും, വർഷേന 18% വളർച്ച രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

എഐ അധിഷ്ഠിത പ്രവർത്തന മാതൃകകളിലേക്കുള്ള മാറ്റമാണ് ഇതിന് പിന്നിലെ പ്രധാന കാരണം. പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, എൽഎൽഎം സേഫ്റ്റി & ട്യൂണിംഗ്, എ ഐ ഓർക്കസ്ട്രേഷൻ, ഏജന്റ് ഡിസൈൻ, സിമുലേഷൻ ഗവേണൻസ്, എഐ കംപ്ലയൻസ്&റിസ്ക് ഓപ്‌സ് തുടങ്ങിയ പ്രത്യേകിച്ചുള്ള എഐ കഴിവുകൾക്ക് ബി.എഫ്.എസ്.ഐ, ഹെൽത്ത്‌കെയർ, നിർമ്മാണ മേഖലകളിൽ വലിയ ഡിമാൻഡ് നിലനിൽക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതോടൊപ്പം, സൈബർസെക്യൂരിറ്റി, ഡാറ്റ എഞ്ചിനീയറിംഗ് മേഖലകളും പ്രധാനസ്ഥാനത്ത് തുടരുന്നു. FY27-ഓടെ സൈബർസെക്യൂരിറ്റി ശരാശരി ശമ്പളം ₹28 ലക്ഷം മുതൽ ₹33.5 ലക്ഷം വരെയും (20% വളർച്ച), ഡാറ്റ എഞ്ചിനീയറിംഗ് ₹23 ലക്ഷം മുതൽ ₹27 ലക്ഷം വരെയും (17% വളർച്ച) ഉയരുമെന്നാണ് കണക്ക്.


India's job posting activities remain 70 pc above pre-pandemic level in July

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക