
എസാർ ഫൗണ്ടേഷൻ, 2025 ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ മലേഷ്യയിലെ ക്വാലാലംപൂരിൽ നടക്കുന്ന വേൾഡ് യൂത്ത് സ്ക്രാബിൾ ചാമ്പ്യൻഷിപ്പ് (WYSC)-ൽ പങ്കെടുക്കുന്ന ടീം ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
പ്രതിവർഷം സംഘടിപ്പിക്കുന്ന ഈ മത്സരത്തിൽ 18 രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം യുവ താരങ്ങൾ പങ്കെടുക്കുന്നു.ബൗദ്ധിക-കായിക മത്സരങ്ങളിൽ ഏറ്റവും പ്രൗഢിയുള്ള ആഗോള ഇവന്റുകളിൽ ഒന്നാണിത്.
സ്ക്രാബിൾ അസോസിയേഷൻ ഓഫ് ഇന്ത്യയുമായും വേഡ്‌ഹോളിക്സ്-ുമായുള്ള സഹകരണം, ബൗദ്ധിക–ശാരീരിക കായിക മത്സരങ്ങൾ വ്യക്തിഗത വളർച്ചയ്ക്കും, സാമൂഹിക ഉൾക്കൊള്ളലിനും, ദേശീയ അഭിമാനത്തിനും വഴിയൊരുക്കുന്നു എന്ന എസാർ ഫൗണ്ടേഷന്റെ വിശ്വാസം കൂടുതൽ ശക്തിപ്പെടുത്തുന്നു.
ഈ വർഷം ഇന്ത്യയുടെ സംഘത്തെ നയിക്കുന്നത് 14 കാരനായ മാധവ് ഗോപാൽ കാമത്ത് ആണ്. ലോകത്തിലെ മുൻനിര 10 സ്ക്രാബിൾ കളിക്കാരിൽ ഒരാളായി ഡബ്ല്യുഇഎസ്പിഎ(WESPA) റാങ്കിംഗിൽ ഇടം നേടിയിട്ടുള്ള അദ്ദേഹം, യുവതാരങ്ങളിൽ നിന്ന് ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന താരമാണ്.
12 അംഗങ്ങളടങ്ങിയ ഇന്ത്യൻ സംഘം വേഡ്‌ഹോളിക്സ് പാർട്ണറും വേൾഡ് യൂത്ത് സ്ക്രാബിൾ കമ്മിറ്റിയിലെ അംഗവുമായ നീത ഭാട്ടിയയുടെ നേതൃത്വത്തിലാണ്. ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ സ്ഥിരമായി മികവ് തെളിയിച്ചുവരുന്ന പ്രതിഭാശാലികളായ താരങ്ങളാണ് ഇവർ.
ടീം ഇന്ത്യയ്ക്ക് നൽകിയ പിന്തുണയെ കുറിച്ച് എസാർ ഫൗണ്ടേഷൻ വക്താവ് പറഞ്ഞു: “എല്ലാ രൂപത്തിലുള്ള കായിക മത്സരങ്ങൾക്കും പ്രചോദിപ്പിക്കാനും, പഠിപ്പിക്കാനും, മാറ്റങ്ങൾ സൃഷ്ടിക്കാനും കഴിവുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഡബ്ല്യുവൈഎസ്സി( WYSC) 2025-ൽ ഇന്ത്യയുടെ ടീമിന് പിന്തുണ നൽകുന്നത്, കുറച്ച് മാത്രം ശ്രദ്ധ ലഭിക്കുന്ന മേഖലകളിലെ പുതുമുഖ പ്രതിഭകളെ വളർത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ്. ആഗോള വേദിയിൽ കഴിവുകൾ പ്രകടിപ്പിക്കുന്ന ഇന്ത്യയിലെ യുവ സ്ക്രാബിൾ ചാമ്പ്യന്മാരുടെ പിന്നാലെ നിൽക്കുന്നത് ഞങ്ങൾക്ക് അഭിമാനകരമാണ്.”
വർഷങ്ങളായി എസാർ ഫൗണ്ടേഷൻ കായികമേഖലയെ ഉൾക്കൊള്ളലിന്റെയും ശക്തീകരണത്തിന്റെയും സാമൂഹിക മാറ്റത്തിന്റെയും പ്രേരകശക്തിയായി കാണുന്നു.
വ്യത്യസ്തശേഷിയുള്ള ക്രിക്കറ്റ് താരങ്ങൾക്ക് പിന്തുണ, റേസ്‌വോക്കിംഗ് താരം പ്രിയ ഗുപ്ത, സ്കേറ്റിംഗ് പ്രതിഭ ദുർഗ ഗുൻജാൽ എന്നിവർ ഗ്രാസ്റൂട്ട് തലത്തിൽ വൈബ്രൻ്റ് എഫ്‌സിയുടെയും അനാഥാലയ ടീമിന്റെയും ഫുട്ബോൾ പരിശീലന പദ്ധതി, ക്യുപിആർ ജൂനിയർ സോക്കർ ചലഞ്ചർ പോലുള്ള ദേശീയ തലത്തിലുള്ള ഫുട്ബോൾ പ്രതിഭാ വേട്ട, കൂടാതെ എസ്സാർ ചെസ്റ്റർ ഹാഫ് മാരത്തൺ പോലുള്ള അന്തർദേശീയ ഇവന്റുകൾ – എല്ലാം എസ്സാർ കെയേഴ്സ് പദ്ധതിയുടെ ഭാഗമായാണ് മുന്നോട്ടുപോകുന്നത്.
ഇങ്ങനെ, എസാർ ഫൗണ്ടേഷൻ പുതിയ പ്രതിഭകളെ കണ്ടെത്തുകയും വളർത്തുകയും, അവസരങ്ങൾ സൃഷ്ടിക്കുകയും, അടുത്ത തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ദൗത്യം തുടർന്നു കൊണ്ടിരിക്കുന്നു.
Essar Foundation supports Team India for World Youth Scrabble Championship 2025