കോഴിക്കോട്: നവംബര്‍ ഒന്നിന് ശ്രേഷ്‌ഠഭാഷാ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ
മൂന്ന് എഴുത്തുകാരെ ആദരിച്ചു. ജില്ലാ ഭരണകൂടവും, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും
ചേര്‍ന്ന് കലക്ടറേറ്റ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍
പി.പി. ശ്രീധരനുണ്ണി, മലയത്ത് അപ്പുണ്ണി, കെ.എം.രാധ എന്നിവരെയാണ്
ആദരിച്ചത്.
കേന്ദ്രസാഹിത്യ അക്കാദമി അംഗം പി.കെ.പാറക്കടവ് ചടങ്ങ്
ഉദ്‌ഘാടനം ചെയ്‌തു. കളക്ടര്‍ സി.എ.ലത അധ്യക്ഷത വഹിച്ചു. ഭരണഭാഷാപുരസ്‌കാരം നേടിയ
എന്‍.ഡി.ജോര്‍ജിന് കലക്ടര്‍ ഉപഹാരം സമ്മാനിച്ചു. ചടങ്ങില്‍, മലയാള ദിനപ്രതിജ്ഞ
കളക്ടര്‍ ചൊല്ലിക്കൊടുത്തു. എഡിഎം പി.അറമുഖന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ഖാദര്‍ പാലാഴി, ഡെപ്യൂട്ടി കളക്ടര്‍മാരായ ടി .എ.റഷീദ്, യു.നാരായണന്‍ കുട്ടി
തുടങ്ങിയവര്‍ പ്രസംഗിച്ചു