Image

ജോര്‍ജ്‌ മാമ്മന്‍ (അനി) നിര്യാതനായി

വര്‍ഗീസ്‌ പ്ലാമൂട്ടില്‍ Published on 19 August, 2013
ജോര്‍ജ്‌ മാമ്മന്‍ (അനി) നിര്യാതനായി
ബര്‍ഗന്‍ഫീല്‍ഡ്‌,ന്യൂജേഴ്‌സി: മാവേലിക്കര പോളച്ചിറയ്‌ക്കല്‍ വടക്കേത്തലയ്‌ക്കല്‍ കുടുംബാംഗമായ ജോര്‍ജ്‌ മാമ്മന്‍ (അനി- 53) നിര്യാതനായി. ഭാര്യ പുന്നവേലി അട്ടക്കുളത്ത്‌ ജെസി ജോര്‍ജ്‌.

മക്കള്‍ ക്രിസ്റ്റീന്‍ ജോര്‍ജ്‌, ക്രിസ്റ്റഫര്‍ ജോര്‍ജ്‌.

മത്തായി മാമ്മന്‍, ഗീവര്‍ഗീസ്‌ മത്തായി, ജേക്കബ്‌ മാമ്മന്‍ എന്നിവര്‍ സഹോദരന്മാരും കുഞ്ഞൂഞ്ഞമ്മ ഫിലിപ്പ്‌, മേരി വര്‍ഗീസ്‌, റീവ ജോര്‍ജ്‌, അന്നമ്മ തോമസ്‌ എന്നിവര്‍ സഹോദരിമാരുമാണ്‌.

ന്യൂജേഴ്‌സി വെസ്റ്റ്‌വുഡിലെ കുര്‍ട്ട്‌ വെര്‍സന്‍ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന ജോര്‍ജ്‌ മാമ്മന്‍ സെന്‍റ്‌ സ്റ്റീഫന്‍സ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവകയിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു.

വ്യൂയിംഗ്‌ ഡ്യൂമോണ്ട്‌ ന്യൂജേഴ്‌സിയിലെ ഫ്രെച്ച്‌ ഫ്യൂണറല്‍ ഹോമില്‍ ആഗസ്റ്റ്‌ 19ാം തീയതി വൈകുന്നേരം 4 മുതല്‍ 9 മണിവരെ. ശവസംസ്‌കാരം ആഗസ്റ്റ്‌ 20 ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക്‌ സെന്‍റ്‌ സ്റ്റീഫന്‍സ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വച്ച്‌ (497 ഗോഡ്വിന്‍ അവന്യു, മിഡ്‌ലന്‍ഡ്‌ പാര്‍ക്ക്‌) നടത്തപ്പെടുന്നു. ശുശ്രൂഷകളെത്തുടര്‍ന്ന്‌ വെസ്റ്റ്‌ വുഡ്‌ സെമിത്തേരി(23 കിന്‍ഡക്കാമാക്ക്‌ റോഡ്‌, വെസ്റ്റ്‌വുഡ്‌, ന്യൂജേഴ്‌സി) യില്‍ നടത്തപ്പെടും. കൂടുതല്‍ വിവരങ്ങള്‍ ഫ്രെച്ച്‌ ഫ്യൂണറല്‍ ഹോമിന്‍െറ വെബ്‌ സൈറ്റില്‍ ലഭിക്കും http://www.frechfuneralhome.com/obituaries.php?id=313
ജോര്‍ജ്‌ മാമ്മന്‍ (അനി) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക