Image

ഓണസ്മൃതികള്‍ (ഇ മലയാളി ഓണപ്പാട്ടുമത്സരം : പ്രസാദ്‌ പഴുവില്‍)

Published on 24 August, 2026
ഓണസ്മൃതികള്‍   (ഇ  മലയാളി ഓണപ്പാട്ടുമത്സരം : പ്രസാദ്‌ പഴുവില്‍)

കുമ്മാട്ടിക്കുന്നിന്‍ചരുവിറങ്ങി
പൊന്നാര്യന്‍പാടം നടന്നുകേറി 
കാണുന്നിടത്തെല്ലാം പൂവിതറി
ആവണിമാസം വിരുന്നിനെത്തി!

കുരവയുമാര്‍പ്പുവിളികളുമായ് 
പൂങ്കുയില്‍ക്കൂട്ടങ്ങള്‍ കാടിറങ്ങി 
പോയകാലത്തിന്‍റെ ഓര്‍മകളില്‍ 
ഓണവില്‍പ്പാട്ടുകാര്‍ നാടുചുറ്റി!

കൈതോലപ്പായും മുറങ്ങളുമായ്  
ചന്തയില്‍ ചന്തത്തിലോണമെത്തി 
നാടന്‍കളികളും പൂവിളിയും
നാടെങ്ങുമാഘോഷമേളമായി!

പഞ്ഞമാസം പോയ്‌മറഞ്ഞുവല്ലോ 
വീണ്ടും കൃഷിക്കാലമെത്തിയല്ലോ 
ഞാറ്റടി ചെത്തിയൊരുക്കിടേണം 
ഞാറ്റുവേലയെണ്ണി വിത്തിടേണം!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക