
ഊഞ്ഞാൽ പാട്ടുകൾ പാടി രസിക്കും എന്റെ മലയാളം/
തോണിപ്പാട്ടല നെഞ്ചകത്തേറ്റും എന്റെ മലയാളം... എന്റെ മലയാളം.../
ഓണം വന്നോണം വന്നോണം വന്നേ ഓലേഞ്ഞാലി തൻ കൂടുണർന്നേ/
അത്തം പത്തിന് പോന്നോണത്തി ന് പുത്തനുടുപ്പു വേണം, പൂവിളി പ്പാട്ടു വേണം.../
തിന്തിമിത്താരോ തിന്തിമിത്താ രോ തിന്തിമിത്തെയ്യാരോ ...തിന്തി മിത്തെയ്യാരോ.../
എന്റെ നിളയിലെ കുഞ്ഞോള ങ്ങള് പൂപ്പൊലി പാടുന്നേ.../
ചങ്കിനകത്തേ ചെമ്പകത്തയ്യില് പൂക്കൾ വിരിയുന്നേ.../
പൂത്തിരുവാതിരപ്പാട്ടുകൾ പാടി പൂത്തുമ്പി പാറുന്നേ.../
പൂമണം പെയ്യുന്നൊരോമനപ്പൂ ങ്കാറ്റ് നാടെങ്ങുമോടുന്നേ...!/
തിത്തിരിപ്പക്ഷിക്കും പോന്നോ ണം അക്കരെക്കാട്ടിലും പൊന്നോ ണം/
അത്തം പത്തിന് പൊന്നോണത്തി ന് ചക്കരയുപ്പേരീ...അക്കരെ കച്ചേരീ.../
( തിന്തിമി )
വിന്ധ്യനും സഹ്യനും കോൾമയിർ ക്കൊണ്ടേ മഞ്ഞല പെയ്യുന്നേ.../
ചിങ്ങപ്പൊൻവെയ്ലാവണി മുറ്റ ത്ത് പൊൻ പൊടി തൂവുന്നേ.../
നല്ല മനസ്സുകൾക്കാമോദമേകാ ൻ പൊന്നോണമെത്തുന്നേ.../
കുന്നല നാടിന്റെ മക്കളെ കാണാ ൻ മാവേലിയെത്തുന്നേ...!/
അച്ഛനുമമ്മയ്ക്കും പൊന്നോണം കുട്ടനും ചേച്ചിക്കും പൊന്നോ ണം/
അക്കരെയിക്കരെ പൊന്നോണം തൃക്കാക്കരയപ്പന് തിരുവോണം../
തൃക്കാക്കരയപ്പന് തിരുവോണം...!
( ഊഞ്ഞാൽ )