Image

വേൾഡ് മലയാളി കൗൺസിൽ സംഗമം ഹ്യൂസ്റ്റണിൽ : മേയർ റോബിൻ ഇലക്കാട്ടിന് ഗ്ലോബൽ സിറ്റിസൺ അവാർഡ്

Published on 28 December, 2025
വേൾഡ് മലയാളി കൗൺസിൽ സംഗമം ഹ്യൂസ്റ്റണിൽ : മേയർ റോബിൻ ഇലക്കാട്ടിന് ഗ്ലോബൽ സിറ്റിസൺ അവാർഡ്

ഹൂസ്റ്റൺ, ടെക്സാസ്: വേൾഡ് മലയാളി കൗൺസിൽ (WMC) “സ്നേഹപൂർവ്വം 2026” എന്ന പേരിൽ പുതുവത്സര ഡിന്നർ നൈറ്റ്  ജനുവരി 4-ന് (ഞായർ) വൈകിട്ട് 5:00 മണിക്ക്   സ്റ്റാഫോർഡ് ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിക്കുന്നു.

സമൂഹത്തിന് നൽകിയ അതുല്യമായ പൊതുസേവനത്തിന്റെയും സുപ്രധാന സംഭാവനകളുടെയും അംഗീകാരമായി മിസൂരി സിറ്റി മേയർ റോബിൻ ഇലക്കാട്ടിന് ഗ്ലോബൽ സിറ്റിസൺ അവാർഡ് സമ്മാനിക്കുന്നതാണ് പരിപാടിയുടെ മുഖ്യ ആകർഷണം.

വേൾഡ് മലയാളി കൗൺസിലിന്റെ മുതിർന്ന   ഭാരവാഹികളായ തോമസ് മൊട്ടക്കൽ (ഗ്ലോബൽ ചെയർ), ഡോ. ബാബു സ്റ്റീഫൻ (ഗ്ലോബൽ പ്രസിഡന്റ്), ജെയിംസ് കൂടൽ (ഗ്ലോബൽ വൈസ് പ്രസിഡന്റ്), ഡോ ഷിബു സാമുവൽ ( റീജിയൻ ചെയർമാൻ), ബ്ലെസ്സൺ മണ്ണിൽ (റീജിയൻ പ്രസിഡന്റ്) എന്നിവർക്കായി പ്രത്യേക സ്വീകരണവും സംഘടിപ്പിക്കും.

മുഖ്യാതിഥിയായി ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ. പി. ജോർജ് പങ്കെടുക്കും. അതിഥികളായി സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യൂ,    ജഡ്ജി സുരേന്ദ്രൻ പട്ടേൽ, ക്യാപ്റ്റൻ മനു പൂപ്പാറയിൽ എന്നിവർ പങ്കെടുക്കും.

സമൂഹ നേതാക്കളെയും ജനപ്രതിനിധികളെയും മലയാളി കുടുംബങ്ങളെയും ഒരുമിച്ചു കൂട്ടുന്ന ഈ സായാഹ്നം ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സാംസ്കാരിക അഭിമാനത്തിന്റെയും  പുതുവത്സരം ആഘോഷിക്കുന്നതിനായാണ് ഒരുക്കിയിരിക്കുന്നത്. വേൾഡ് മലയാളി കൗൺസിൽ ഉയർത്തിപ്പിടിക്കുന്ന ആഗോള ദർശനവും സാംസ്കാരിക മൂല്യങ്ങളും ഇതിലൂടെ പ്രതിഫലിക്കും.

RSVP & ബന്ധപ്പെടാൻ:
അഡ്വ. ലാൽ എബ്രഹാം, ഹൂസ്റ്റൺ പ്രവിശ്യ ചെയർ – +1 (346) 228-9925
തോമസ് സ്റ്റീഫൻ, ഹൂസ്റ്റൺ പ്രവിശ്യ പ്രസിഡന്റ് – +1 (832) 274-9252

ബിജു ഇട്ടൻ, ലക്ഷ്മി പീറ്റർ, ഹിമി ഹരിദാസ് എന്നിവർ അംഗങ്ങളായ പ്രോഗ്രാം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Join WhatsApp News
Rajan Mattathil 2025-12-29 03:39:45
എന്നെ തല്ലരുത് അമ്മാവാ, എത്ര തല്ലിയാലും ഞാൻ നന്നാവൂല്ല. ജാതിയാലുള്ളത് തൂത്താ പോകുമോ. ദേ കിടക്കുന്ന വീണ്ടും ഇവിടത്തെ എലക്റ്റഡ് മലയാളി Mayor തുടങ്ങിയ പൊളിറ്റീഷ്യന് പൊക്കി തോളയിൽ വച്ചുകൊണ്ട് നടക്കൽ. ഇത്തരക്കാർ ഇവിടെ ധാരാളം ഉണ്ട് ഇപ്പോൾ. ഇവിടെ നടക്കുന്ന എല്ലാ യോഗത്തിലും ഇവരുടെ ഒരു ജാതി ബോറിംഗ് നാക്കിട്ടടി പ്രസംഗം വളരെ അരോചകമാണ്. ജനം മടുത്തു കഴിഞ്ഞു. പക്ഷേ ഈ സംഘാടകർ ഇതൊന്നും മനസ്സിലാക്കുന്നില്ല. നോക്കുക ഈ പരിപാടിക്ക് ഞാൻ വരണമെന്ന് തീരുമാനിച്ചതാണ്. ഇപ്പോൾ ഞാൻ തീരുമാനിക്കുന്നു ഇതിനു വരുന്നില്ല എന്ന്. കാരണം ഈ മലയാളി രാഷ്ട്രീയക്കാർ ഇവിടെയും വരുന്നുണ്ട് എന്ന് ഈ വാർത്തയിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നു. രണ്ട് മണിക്കൂർ ഡ്രൈവ് ചെയ്ത് വേണം എനിക്ക് അവിടെ എത്താൻ. എത്ര കഷ്ടപ്പെട്ട് ഞാൻ അവിടെ വരുന്നത് ഈ രാഷ്ട്രീയക്കാരുടെ ഓരോരുത്തരുടെയും പ്രസംഗം കൂത്താട്ടം കേൾക്കാനോ കാണുവാനോ അല്ല. ഇവിടെയൊക്കെ ഏത് പരിപാടിയിൽ ചെന്നാലും ഇവരുടെയൊക്കെ കൂത്താട്ടമാണ്. ഇവരൊക്കെ രാഷ്ട്രീയത്തിൽ വന്ന എലെക്ടഡ് ആയി വന്നത് സത്യം പറഞ്ഞാൽ മലയാളി യോഗങ്ങൾക്ക് മീറ്റിങ്ങുകൾക്ക് നാശമായി തീർന്നിരിക്കുകയാണ്. ഇതിനൊക്കെ ആണോ ഇവരെയൊക്കെ തെരഞ്ഞെടുത്തു വിട്ടത്?. നാട്ടിലെ രാഷ്ട്രീയ രീതി ഇവിടെ പകർത്താൻ അല്ല അവരെ തെരഞ്ഞെടുത്തത്. അവർ അമേരിക്കയിലെ ഓരോരോ രാഷ്ട്രീയ പൊസിഷനുകളിലേക്ക് ആണ് തിരഞ്ഞെടുക്കപ്പെട്ടത്. മലയാളി ആണെന്ന് കരുതി നാട്ടിലെ രാഷ്ട്രീയം ഇവിടെ വന്ന് കളിക്കരുത്. സ്ഥാനങ്ങൾ ദുരുപയോഗപ്പെടുത്തരുത്. ഇതൊക്കെ ഇവിടെ പലവട്ടം എഴുതിയതാണ്. യാതൊരു ഫലവുമില്ല. സംഘാടകരും പഠിക്കുന്നില്ല. ഇവരെ എടുത്ത് തലയിൽ വെച്ചാൽ മറ്റു വലിയ എന്തെങ്കിലും കിടക്കും, കിട്ടും എന്നാണ് ഈ സോക്കോൾഡ് വേൾഡ് മലയാളിക്കാരുടെ ഒക്കെ ചിന്ത. ഇത് ഏത് വേൾഡ് മലയാളിയാണ്?. ഇത് എന്ന് തുടങ്ങിയ വേൾഡ് മലയാളിയാണ്?. ഒറിജിനൽ ആണോ ഡ്യൂപ്ലിക്കേറ്റ് ആണോ, ട്രിപ്ലിക്കേറ്റ് ആണോ?. ? ഏതാനും പേരെ ചുമ്മാ ഏതാനും പേർ ഞങ്ങളാണ് വേൾഡ് മലയാളി എന്നും പറഞ്ഞ്, കയ്യിൽ കാശ് ഉള്ളതുകൊണ്ട്, പൊങ്ങിപ്പൊങ്ങി നടത്തുന്നു. സ്പോൺസർമാർ ഉണ്ടെങ്കിൽ അവരുടെ കയ്യിലെ, കീശയിലെ കാശും പോകുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക