Image

ചിക്കാഗോ മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗവും ഫോമാ ,ഫൊക്കാന പ്രതിനിധി തെരഞ്ഞെടുപ്പും ഒക്ടോബർ 26 ന്

ബിജു മുണ്ടക്കൽ പി ആർ ഓ Published on 24 October, 2025
ചിക്കാഗോ മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗവും ഫോമാ ,ഫൊക്കാന പ്രതിനിധി തെരഞ്ഞെടുപ്പും ഒക്ടോബർ 26 ന്

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗവും ഫോമാ ,ഫൊക്കാന പ്രതിനിധികളുടെ തെരഞ്ഞെടുപ്പും ഒക്ടോബർ 26 ഞായറാഴ്ച വൈകിട്ട് 3.30 ന് അസോസിയേഷൻ ഹാളിൽ നടക്കും .

2023-25 കാലയളവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിനാൽ 2025-27-ലേക്കുള്ള ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞയും ചുമതല കൈമാറൽ ചടങ്ങും ഇതോടനുബന്ധിച്ച് നടക്കുമെന്ന് പ്രസിഡന്റ് ജെസ്സി റിൻസി,സെക്രട്ടറി ആൽവിൻ ഷിക്കോർ,ട്രെഷറർ മനോജ് അച്ചേട്ട് എന്നിവർ അറിയിച്ചു .

പ്രസ്തുത ജനറൽ ബോഡി മീറ്റിങ്ങിലേക്ക് എല്ലാ ചിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

 

Join WhatsApp News
Sumathi 2025-10-24 18:19:45
ഹലോ ചിക്കാഗോ അസോസിയേഷൻ, നല്ല കാര്യം. നിങ്ങളിൽ നിന്ന് തന്നെ FOMA-FOKNA പോകേണ്ട പ്രതിനിധികൾ ജനാധിപത്യം തെരഞ്ഞെടുക്കുന്നത് നല്ലതാണ്. എന്നാൽ മറ്റ് 99% അസോസിയേഷനുകൾക്കും അതില്ല കേട്ടോ. അവിടെയൊക്കെ ചില സ്ഥിരം ആൾക്കാർ തന്നെ ഒരു തെരഞ്ഞെടുപ്പും കൂടാതെ വോട്ട് ചെയ്യുന്നു. അതിനാൽ നിങ്ങൾ ഒരു നല്ല നിലയിൽ പ്രവർത്തിക്കുന്ന അസോസിയേഷൻ ആയി തോന്നുന്നതുകൊണ്ട് ചോദിക്കുകയാണ്. FOKANA ആണോ വേൾഡ് മലയാളി ആണോ FOMA ആണോ നല്ലത്?. ഏതിലാണ് ജനാധിപത്യം?. ഈ മൂന്നെണ്ണത്തിലും ഒരു വ്യക്തിക്ക് പ്രവർത്തിക്കാൻ പറ്റുമോ?. ഒരു അസോസിയേഷനിൽ നിന്ന് രാജിവെച്ച് വന്നാൽ സ്വീകരിക്കുമോ?. നീണ്ട തല്ലിപ്പൊളി പ്രസംഗങ്ങൾ ഇല്ലാത്ത, അതുപോലെ മലയാളി Elected ഓഫീസേഴ്സ്നെയും, ബിഷപ്പൻ മാരെയും അച്ഛന്മാരെയും ആചാര്യന്മാരെയും ഒക്കെ അനാവശ്യമായി വേദിയിൽ ഇരുത്തി ബോറടിപ്പിക്കാത്ത സംഘടന ഏതാണ്? നിങ്ങളുടെ അഭിപ്രായം കേൾക്കാൻ താല്പര്യം ഉണ്ട്?. ന്യായമായ ഒരു സംഘടനയിൽ ചേർന്ന പ്രവർത്തിക്കാൻ എനിക്ക് കൊതിയാണ്?
kolathu Raman 2025-10-24 23:44:40
പൊന്നു സുമതി ആഗ്രഹം കൊള്ളാം കൊതി കൊള്ളാം പക്ഷേ പ്രവർത്തിക്കാൻ പറ്റിയ നല്ല ജനാധിപത്യ അസോസിയേഷനുകൾ മലയാളിയുടെ പക്കൽ പരിമിതം ആണ്. എല്ലാം ഒരുവിധം തല്ലിപ്പൊളി അസോസിയേഷനാണ് സുമതി. അവിടെയെല്ലാം നീണ്ട അഴിമതി. നീണ്ട അർത്ഥമില്ലാത്ത, പ്രസംഗങ്ങൾ, അതിനിടയിൽ തല്ലിപൊളി നൃത്തം, തല്ലിപ്പൊളി ഗാനങ്ങൾ, മലയാളി പൊളിറ്റീഷ്യൻ സ്റ്റേജ് കിടന്നു തലകുത്തിമറിച്ചിൽ ആകെ തല്ലിപ്പൊളി. . ചുമ്മാ ഫോട്ടോയും വാർത്തകളും മാത്രം. ഇതെല്ലാം കേറ്റും ഒക്കെ ഞാൻ മടുത്തു. അത്തരംവാർത്ത ഒന്നും ഞാനിപ്പോൾ വായിക്കാറില്ല. ഇവിടെ കിടന്നുകൊണ്ട്, ഇരുന്നു കൊണ്ട് ഏതോ ഒരു രജീഷ് നെടുങ്ങാടപ്പള്ളി കാര്യമായി ഒന്നും വായിച്ചു മനസ്സിലാക്കാതെ ചുമ്മാ കാടടിച്ചു ദൈവവിശ്വാസികൾക്ക് നേരെ ചാട്ടവാർ എടുത്ത് ദീനുവും അടിയോടടി. അല്ലെങ്കിൽ വെടിയോട് വെടി. വല്ല ഫലവും ഉണ്ടോ അതും ഇല്ല. മത്തുള്ള അടി കൊണ്ട് മടുത്തു ഇപ്പോൾ കരയ്ക്ക് ഇരിപ്പായി. വല്ല ചൈനീസ് സംഘടനയിലും പോയി പ്രവർത്തിക്ക് സുമതി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക