Image

സാമ്പത്തിക അച്ചടക്കം സാമ്പത്തിക ഭദ്രതയുടെ അടിത്തറ : തുരുത്തിക്കാട് ബി.എ.എം. കോളേജിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

Published on 01 August, 2025
സാമ്പത്തിക അച്ചടക്കം സാമ്പത്തിക ഭദ്രതയുടെ അടിത്തറ : തുരുത്തിക്കാട് ബി.എ.എം. കോളേജിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

തുരുത്തിക്കാട് ബി.എ. എം. കോളേജ് സാമ്പത്തിക-വാണിജ്യ ശാസ്ത്ര വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സാമ്പത്തിക അച്ചടക്കത്തെപ്പറ്റിയുളള ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. മദ്രാസ് വുമൺ ക്രിസ്ത്യൻ കോളേജ് പ്രസിഡണ്ട് ചാർട്ടേഡ് അക്കൗണ്ടൻ്റ് എബ്രഹാം സഖറിയ നേതൃത്വം നല്കി. 

വിവിധങ്ങളായ സാമ്പത്തിക കരുതൽ മാർഗ്ഗങ്ങളെക്കുറിച്ചും പണ സമ്പാദനത്തോടൊപ്പം നിക്ഷേപ സാധ്യതകളെപ്പറ്റിയും പൊതു സമൂഹം ബോധവാന്മാരായിരിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓഹരി വിപണിയിലെ വൻ സാധ്യതകളെ എങ്ങനെ വിജയകരമായി ഉപയോഗപ്പെടുത്തണം എന്ന് സെമിനാറിൽ വിശദീകരിച്ചു. 

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഇനിയും നിക്ഷേപ സാധ്യതകൾ നിരവധിയായതിനാൽ ഓഹരി വിപണി നിക്ഷേപത്തിന് ഭാവിയുണ്ട്.  കോളേജ് മാനേജർ മാത്യു പി. ജോസഫ്, ഡോ. അനീഷ് കുമാർ ജി. എസ്., ഡോ. തോംസൺ കെ അലക്സ്, ശ്രീ. ശ്രീരേഷ് ഡി. എന്നിവർ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക