
ഏഷ്യാനെറ്റ് ന്യുസ്- മലങ്കര സഭയുടെ വൈദ്യശാസ്ത്രത്തിനുള്ള സ്പെഷ്യൽ ജൂറി അവാർഡ് നേടിയ ഡോ. ജെന്നിഫർ ചേന്നാട്ട് പ്രമുഖ അക്കാദമിക് - ഗ്യാസ്ട്രോ-എൻട്രോളജിസ്റ്റാണ്
മനുഷ്യ ശരീരത്തിനുള്ളിൽ നിരവധി ഉള്ളറകളും കുഴലുകളുമുണ്ട്. ആമാശയത്തിലെ എല്ലാ പ്രവർത്തനങ്ങളെയും നിരീക്ഷിക്കുവാനുള്ള അന്തർദർശനവിദ്യ കരസ്ഥമാക്കിയ, ഡോ. ജെന്നിഫർ ചേന്നാട്ട്, അഡ്വാൻസ്ഡ് ഇന്റർവെൻഷണൽ എൻഡോസ്കോപ്പിയിൽ വൈദഗ്ദ്ധ്യം നേടി.
ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ നിന്ന് അഡ്വാൻസ്ഡ് എൻഡോസ്കോപ്പി ഫെലോഷിപ്പ് പൂർത്തിയാക്കിയ ജെന്നിഫർ, 2011 ൽ യുപിഎംസിയിൽ ചേരുന്നതിന് മുമ്പ് ഫാക്കൽറ്റിയായും, ഫെലോഷിപ്പ് പ്രോഗ്രാമിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സങ്കീർണ്ണമായ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ, പാൻക്രിയാറ്റിക് രോഗങ്ങളിൽ , രോഗികൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനായി , മൾട്ടി ഡിസിപ്ലിനറി ടീമുകളുമായി ചേർന്ന് പരിചരണ മാതൃകകൾ വളർത്തിയെടുക്കുക, നൂതന എൻഡോസ്കോപ്പിക് സാങ്കേതിക വിദ്യകളെ പരിപോഷിപ്പിച്ചും, ചിക്കാഗോ സർവകലാശാലയിലെ മെഡിക്കൽ സെന്റർ വനിതാ കമ്മിറ്റിയിൽ സേവനമനുഷ്ഠിച്ചും, ഭാവി തലമുറയിലെ വനിതാ ഡോക്ടർമാർക്ക് ഒരു മാതൃകയായി ഡോ. ജെന്നിഫെർ തിളങ്ങുന്നു.
കാൻസർ പ്രതിരോധത്തെ കുറിച്ചുള്ള പ്രഭാഷണങ്ങൾ, മെഡിക്കൽ ജേണലുകളുടെ എഡിറ്റോറിയൽ ബോർഡുകളിലെ പ്രധാന പങ്ക്, പൊതുജനാരോഗ്യ വിദ്യാഭ്യാസത്തിനായുള്ള സംഭാവനകൾ .. അങ്ങനെ എടുത്തു പറയേണ്ട റോളുകൾ ഡോ. ജെന്നിഫറിന് സ്വന്തം.
നിലവിൽ യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബർഗ് മെഡിക്കൽ സെന്ററിൽ തെറാപ്യുറ്റിക് എൻഡോസ്കോപ്പി ചീഫ് ആയി സേവനമനുഷ്ഠിക്കുന്ന ഡോ. ജെന്നിഫെറിനെ നിരവധി അംഗീകാരങ്ങളും തേടിയെത്തി.
ഡോ. ജെന്നിഫറുടെ , ക്ലിനിക്കൽ, ഗവേഷണ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്.