Image

ഡോ. ഷെൽബി കുട്ടിക്ക് ഹെൽത്ത്കെയർ എക്സലൻസ് അവാർഡ്

Published on 19 July, 2025
ഡോ. ഷെൽബി കുട്ടിക്ക്  ഹെൽത്ത്കെയർ എക്സലൻസ് അവാർഡ്

വൈദ്യശാസ്ത്ര മേഖലയിലും സമൂഹ സേവനത്തിലും നൽകിയ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായി ഏഷ്യാനെറ്റ് ന്യുസ്-മലങ്കര സഭ  ഹെൽത്ത്കെയർ എക്സലൻസ് അവാർഡ്  ലഭിച്ച   ഡോ. ഷെൽബി കുട്ടി  അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിച്ച ഫീസിഷ്യന്നും  ശാസ്ത്രജ്ഞനുമാണ്.   അക്കാദമിക് വൈദ്യശാസ്ത്രത്തില്‍ രണ്ട് പതിറ്റാണ്ടിലേറെ പരിചയമുള്ള പ്രഗത്ഭനായ  അദ്ദേഹം  ജോണ്‌സ് ഹോപിന്‍സ് സര്‍വകലാശാല, ബേകെയര്‍ ഹെല്‍ത്ത് സിസ്റ്റം എന്നിവയുള്‍പ്പെടെയുള്ള പ്രശസ്ത സ്ഥാപനങ്ങളില്‍   നേതൃത്വപരമായ റോളുകള്‍ വഹിച്ചു.  യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന് പുറത്ത്, ഇന്ത്യയിലും ബ്രസീലിലും ആഗോള ആരോഗ്യ സംരക്ഷണ സംരംഭങ്ങളില്‍ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര മെഡിക്കല്‍ പ്രസിദ്ധീകരണങ്ങളില്‍ 400 ലേറെ ലേഖനങ്ങളുടെ രചയിതാവ് കൂടിയായ ഡോ. ഷെല്‍ബി കുട്ടി ഗവേഷണത്തിലും നിര്‍ണ്ണായകമായ പങ്കുവഹിച്ചു.
അനുദിനം ഉയര്‍ന്നുവരുന്ന മെഡിക്കല്‍ സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കിയുള്ള ക്ലിനിക്കല്‍, ഗവേഷണ മികവിലൂടെ രോഗി പരിചരണത്തിനായി ഡോ.ഷെല്‍ബി എന്നും പ്രതിജ്ഞാബദ്ധനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക