
ഏഷ്യാനെറ്റ്-മലങ്കര സഭ കമ്മ്യൂണിറ്റി സർവീസ് അവാർഡ് നേടിയ സിബു നായര്‍ ന്യു യോർക്കിലെ ഭരണ തലത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ വക്താവാണ്.
ജോലികള്‍ കണ്ടെത്തുകയും സംഘടിപ്പിക്കുകയും, മാത്രമല്ല-ഹൃദയങ്ങളെയും മനസ്സുകളെയും ഒരു പൊതുലക്ഷ്യത്തിലേക്കുളള ശ്രമങ്ങളെയും വിജയത്തിലേക്ക് നയിക്കുകയാണ് ഏകോപനം എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്ന അദൃശ്യ നൂലാണ് അത്. ആ നൂലിന് പല പേരുകള്‍ ഉണ്ടാകാം. അതിലൊന്ന് സിബു നായര്‍ എന്നാണ്!
മുംബൈയില്‍ മറൈന്‍ സമുദ്രശാസ്ത്രജ്ഞനായി തന്റെ കരിയര്‍ ആരംഭിച്ച സിബു, ബഫല്ലോയിലെ സര്‍വകലാശാലയില്‍ ക്ലിനിക്കല്‍ ട്രയല്‍ ഗവേഷണത്തിലേക്ക് മാറുന്നതിന് മുമ്പ് പരിസ്ഥിതി ശാസ്ത്രത്തിലും പൊതുജനാരോഗ്യത്തിലും, ഊന്നിയുള്ള ഡാറ്റാ-അധിഷ്ഠിത ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളിലും അത് വഴിയുള്ള പൊതുനയത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ഗവര്‍ണര്‍ കാത്തി ഹോക്കലിന്റെ ഓഫീസില്‍ ഏഷ്യന്‍ അമേരിക്കന്‍, പസഫിക് ഐലന്‍ഡര്‍ അഫയേഴ്‌സിന്റെ ഡയറക്ടറായി അദ്ദേഹം നിലവില്‍ സേവനമനുഷ്ഠിക്കുന്നു.

2021-ല്‍, ന്യൂയോര്‍ക്കിലെ അപ്‌സ്റ്റേറ്റില്‍ ആദ്യത്തെ മഹാത്മാഗാന്ധി സ്മാരകം സ്ഥാപിക്കുന്നതിനുള്ള വിജയകരമായ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത് സമാധാനത്തിന്റെയും വിവിധ സാംസ്‌കാരിക കൂ്ട്ടായ്മയുടെയും നാഴികക്കല്ലായ പ്രതീകമാണ്.
ഏഷ്യന്‍ അമേരിക്കന്‍ നേതാക്കളുടെയും സംഘടനകളുടെയും വിശാലവും സജീവവുമായ ഒരു ശൃംഖല കെട്ടിപ്പടുത്ത സിബു നായർ സാധാരണ ജനങ്ങള്‍ക്കും ഗവര്‍ണറുടെ ഓഫീസിനും ഇടയില്‍ ഒരു സുപ്രധാന പാലമായി പ്രവര്‍ത്തിക്കുന്നു. പരിചയ സമ്പന്നനായ ഒരു രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന നിലയ്ക്കപ്പുറം സിബു നായർ നിരവധി പൗര, സാംസ്‌ക്കാരിക സംഘടനകളുടെ നേതൃത്വം വഹിക്കുകയും ചെയ്യുന്നു.
അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്കിലുടനീളം അടിസ്ഥാനതല സംഘാടനത്തിലും, പ്രചാരണ തന്ത്രത്തിലും, ധനസമാഹരണത്തിലും അദ്ദേഹത്തിന്റെ റോള്‍ എടുത്തു പറയേണ്ടതാണ്. ടൗണ്‍ സൂപ്പര്‍വൈസര്‍ മുതല്‍ സ്റ്റേറ്റ് സെനറ്റ്, യു.എസ്. കോണ്‍ഗ്രസ് വരെയുള്ള എല്ലാ തലങ്ങളിലുമുള്ള ഉദ്യോഗസ്ഥ വൃന്ദവുമായുള്ള ബന്ധം പ്രവാസികളുടെയും പുരോഗതിക്കായി വിനിയോഗിക്കുന്നു.
ന്യൂയോര്‍ക്കിലുടനീളം ഏഷ്യന്‍ അമേരിക്കന്‍ ഇക്വിറ്റി ഫണ്ടുകളില്‍ 30 മില്യണ്‍ ഡോളറിന്റെ ചരിത്രപരമായ വിതരണം, ആദ്യത്തെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് എഎപിഐ കമ്മീഷന്‍ സ്ഥാപിക്കന്‍ എന്നിവയുള്‍പ്പെട എഎപി നയ മുന്‍ഗണനകള്‍ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
സമത്വത്തോടും പൊതുസേവനത്തോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതക്ക് നിരവധി ബഹുമതികള്‍ ഇതിനോടകം നേടിയ സിബു നായര്‍ക്ക്, കമ്മ്യൂണിറ്റി സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കുമ്പോള്‍ ഇന്നീ സായാഹ്നത്തിന് പകിട്ടേറുന്നു-അവതാരകൻ ചൂണ്ടിക്കാട്ടി