Image

നോഹ ജോർജ്: സമൂഹ നന്മക്ക് സഹായഹസ്തവുമായി മുന്നോട്ട് വരുന്ന അപൂർവ വ്യക്തിത്വം

Published on 19 July, 2025
നോഹ ജോർജ്: സമൂഹ നന്മക്ക് സഹായഹസ്തവുമായി  മുന്നോട്ട് വരുന്ന അപൂർവ വ്യക്തിത്വം

ഏഷ്യാനെറ്റ്-മലങ്കര സഭ കമ്മ്യൂണിറ്റി സർവീസ് സ്പെഷ്യൽ ജൂറി അവാർഡിനർഹനായ  നോഹ ജോര്‍ജ്  സമൂഹത്തിനു നൽകുന്ന സഹായങ്ങൾ  അമേരിക്കയിൽ  മറ്റൊരാൾക്കും അവകാശപ്പെടാനാവില്ല.
ദീര്‍ഘവീക്ഷണമുള്ള സംരംഭകനും പ്രഗത്ഭനായ പ്രൊഫഷ്ണലുമാണ്  ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും സിഇഓയുമായ നേഹ ജോര്‍ജ്.
വൈവിധ്യമാര്‍ന്ന ബിസിനസുകളുടെ മേല്‍നോട്ടം വഹിക്കുക എന്നത് ചെറിയ കാര്യമല്ല. അതിന് ശക്തമായ അക്കാദമിക് പശ്ചാത്തലം വേണം. അതൊരു കലയാണ്.
ബിസിനസ്,  കൗണ്‍സിലിംഗ് ഓഫീസ്, വിവിധ ആവശ്യങ്ങള്‍ക്കും കോര്‍പ്പറേറ്റ് ഇവന്റുകള്‍ക്കും സേവനം നല്‍കുന്ന ഒരു ഇവന്റ് വെന്യൂ... ഇതെല്ലാം ഒന്നിനോടൊന്ന് ചേരുന്നവയല്ല. എന്നാല്‍ അവ  ചേരുംപടി ചേര്‍ത്ത് വിജയം കണ്ട ഒരാളാണ് നോഹ ജോര്‍ജ്.


ഇത് കൂടാതെ, ഇന്‍ഷുറന്‍സ്, ആന്വിറ്റികള്‍, ലൈഫ് പ്ലാനിംഗ് എന്നിവയില്‍ വൈദഗദ്ധ്യം നേടിയ ഒരു വിജയകരമായ സാമ്പത്തിക സേവന ബിസിനസ്സ് നോഹ നയിക്കുന്നു. ക്ലയ്‌റുകളുടെ ഭാവി സുരക്ഷിതമാക്കാനും സാമ്പത്തിക സുരക്ഷിതത്വം നേടാനും ഇത് സഹായിക്കുന്നു.
ഇതിനിടയിലും, നന്മ സൂക്ഷിയ്ക്കുന്ന ഒരു മനസിന്റെ തൃപ്തിക്കായി സമയം മാറ്റിവെക്കുന്ന നോഹ 
സാംബിയയിലെ അനാഥര്‍ക്കായും, മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ക്കായും, ന്യൂയോര്‍ക്ക് സിറ്റിയിലെ ദി ബോവറി മിഷനില്‍ ഭവനരഹിതരെ സഹായിക്കാനായും, റിഡ്ജ് വുഡ് എന്‍ജെയിലെ വാലി ഹോസ്പിറ്റലില്‍ സന്നദ്ധ സേവനത്തിനായും, അങ്ങനെ ആരുമറിയാതെ ആരോടും പറയാതെ നടത്തുന്ന  സേവനങ്ങള്‍ എല്ലാം ഭൂമിയില്‍ തന്റെ കടമയാണെന്ന വിശ്വാസത്തില്‍  യാത്ര തുടരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക