
ഏഷ്യാനെറ്റ് ന്യുസ്- മലങ്കര സഭ യൂത്ത് ഐക്കൺ സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ച ജെറിന്‍ രാജ് അധ്യാപകന്‍, ഐടി പ്രൊഫഷ്ണല്‍, കമ്മ്യൂണിറ്റി ലീഡര്‍, ബെസ്റ്റ് കോര്‍ഡിനേറ്റര്‍ അങ്ങനെ നിരവധി വിശേഷങ്ങള്‍ അവകാശപ്പെടാവുന്ന വ്യക്തിയാണ്.
ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട ലാഭേച്ഛയില്ലാത്ത സംഘടനയായ ഇന്റര്‍നാഷ്ണല്‍ യൂത്ത് കാനഡ (ഐവൈവി)യുടെ സ്ഥാപകനാണ് ജെറിന്‍. കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ പോലുള്ള സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ മെന്റര്‍ഷിപ്പ്, വര്‍ക് ഷോപ്പുകള്‍ എന്നിവ ഇപ്പോഴും നടത്തുന്നു.
കലാ-സാംസ്‌കാരിക പരിപാടികള്‍ക്കായുള്ള ലെവിറ്റേറ്റ് എന്റര്‍ടൈന്‍മെന്റും ജെറിന്‍ സ്ഥാപിച്ചു. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷമായ മഹാഓണം സംഘടിപ്പിക്കുന്നതിലെ അദ്ദേഹത്തിന്റെ നേതൃത്വ പാടവം, സാംസ്‌ക്കാരിക ആഘോഷത്തിനും ഒരുമയ്ക്കും വഴിവച്ചു.
ഐടി സ്‌പെഷ്യലിസ്റ്റും, അധ്യാപകനുമായി ജോലി ചെയ്യുമ്പോഴും ജെറിന്‍, സാമൂഹിക-സാംസ്‌ക്കാരിക രംഗത്തെ സജീവതയ്ക്ക് നിരവധി അംഗീകാരങ്ങളും സ്വന്തമാക്കി . എന്നും തന്റെ പ്രവര്‍ത്തനങ്ങളില്‍, വ്യത്യസത് കണ്ടെത്താനുള്ള യാത്രയിലാണ് ജെറിന്‍.