Image

ഗ്രേസ് മറ്റമന: യുവജനതക്കു വഴികാട്ടി

Published on 19 July, 2025
ഗ്രേസ് മറ്റമന: യുവജനതക്കു  വഴികാട്ടി

ഏഷ്യനെറ്റ് ന്യുസ്-മലങ്കര സഭ യൂത്ത് ഐക്കൺ അവാർഡ് നേടിയ  ഗ്രേസ് മറ്റമന യുവജനതക്കു മാതൃകയും വഴികാട്ടിയുമാണ്. യൂത്ത് ഐക്കൺ എന്നത് വെറുമൊരു പദമല്ല., മറിച്ച് യുവതയുടെ അംബാസഡർ ആണ്. അതിലേക്കുള്ള യാത്ര എളുപ്പവുമല്ല.
ഇന്ത്യയിൽ ജനിച്ച് യുഎസിൽ വളർന്ന ഗ്രേസ് മറ്റമനയുടെ ലൈഫ് ഗ്രാഫ് ഉയരങ്ങളിലേക്ക് തന്നെയാണ്. യുഎസ് മറൈൻ കോറിലെ വെറ്ററൻ, ലോജിസ്റ്റിക്സ് അനലിസ്റ്റ് നേതൃത്വ പാടവത്തിലെ നിരീക്ഷണ ബുദ്ധി, സേവന സന്നദ്ധത എല്ലാം വിജയത്തിലേക്കുള്ള വഴികൾ ആണ്.
മിസ് മേരിലാൻഡ് ടീൻ യുഎസ്എയിൽ മിസ് കൺജീനിയാലിറ്റിയായിരുന്ന ഗ്രേസ്, തീവ്രവാദത്തിനെതിരായ ആഗോള യുദ്ധ സേവന മെഡൽ, നാഷണൽ ഡിഫൻസ് സർവീസ് മെഡൽ, നേവി ആൻഡ് മറൈൻ കോർ  മെഡൽ തുടങ്ങിയവ നേടി.  നിരവധി അക്കാദമിക്, ദേശീയ തലത്തിലുള്ള മത്സരങ്ങളിലും പങ്കെടുത്ത് തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഗവൺമെന്റ് കോൺട്രാക്റ്റ് - ലോജിസ്റ്റിക്സ് അനലിസ്റ്റായി ജോലി ചെയ്യുന്ന ഗ്രേസ്, മേരിലാൻഡ് യൂണിവേഴ്സിറ്റി ഗ്ലോബൽ കാമ്പസ്  ബാച്ചിലർ ഓഫ് സയൻസ് ഇൻ ഹോംലാൻഡ് സെക്യൂരിറ്റിയിൽ ബിരുദം നേടാനായുള്ള ശ്രമത്തിലുമാണ്.
ഗ്രേസ് മുന്നോട്ട് തന്നെയാണ്., ഉയരങ്ങൾ ഇനിയുമുണ്ട് കീഴടക്കാൻ..!!!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക