Image

ഡോ. എം. അനിരുദ്ധന്റെ വേർപാടിൽ ചിക്കാഗോ മലയാളി അസോസിയേഷൻ അനുശോചിച്ചു

ആൽവിൻ ഷിക്കോർ Published on 17 July, 2025
ഡോ. എം. അനിരുദ്ധന്റെ വേർപാടിൽ    ചിക്കാഗോ മലയാളി അസോസിയേഷൻ അനുശോചിച്ചു

ചിക്കാഗോ മലയാളി അസോസിയേഷൻ  പ്രസിഡന്റ് ആയിരുന്ന  ഡോ. എം. അനിരുദ്ധന്റെ വേർപാടിൽ   അഗാധമായ ദുഖവും അനുശോചനവും അറിയിക്കുന്നതായി ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി, വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുരയിൽ, സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രെഷറർ മനോജ് അച്ചേട്ട് , ജോയിന്റ് സെക്രട്ടറി വിവിഷ് ജേക്കബ്, ജോയിന്റ് ട്രെഷറർ സിബിൽ ഫിലിപ്പ് , പി ആർ ഓ ബിജു മുണ്ടക്കൽ എന്നിവർ അറിയിച്ചു .

ശാസ്ത്ര രംഗത്തും മലയാളി സമൂഹത്തിന്റെ വളർച്ചക്കും മികച്ച്  സംഭാവനകൾ നൽകിയ ഡോ അനിരുദ്ധൻ 1992 മുതൽ 1994 വരെ  അസോസിയേഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.  

പ്രൊഫഷണൽ നേട്ടങ്ങൾക്കപ്പുറം, ഡോ. അനിരുദ്ധൻ ഒരു സജീവ കമ്മ്യൂണിറ്റി നേതാവാണ്.  ഫോക്കാന പ്രസിഡന്റായി മൂന്ന് തവണ സേവനമനുഷ്ഠിച്ചു. നോർക്ക-റൂട്ട്‌സിലും ഇന്ത്യ ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ ഓഫ് ഓവർസീസ് ഇന്ത്യൻസിലും സ്ഥാനങ്ങൾ വഹിച്ചു.  

ഡോ അനിരുദ്ധന്റെ Wake & Funeral  നെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക