Image

മിഷിഗണിലെ ഗ്ലോബൽ ഫെസ്റ്റിൽ മെഗാ തിരുവാതിരയും ചെണ്ടമേളവും ആകർഷകമായി

ശ്രീലക്ഷ്‌മി Published on 02 July, 2025
മിഷിഗണിലെ ഗ്ലോബൽ ഫെസ്റ്റിൽ  മെഗാ തിരുവാതിരയും ചെണ്ടമേളവും ആകർഷകമായി

മലയാളി അസോസിയേഷൻ ഓഫ് ലാൻസിംഗ് (MAALA)   ജൂൺ 28-ന് ഒകെമോസിൽ നടന്ന മെറിഡിയൻ  ഫെസ്റ്റ് -ൽ അവതരിപ്പിച്ച മെഗാ തിരുവാതിര വലിയ ജനശ്രദ്ധ പിടിച്ചു. മലയാളികൾ മാത്രമല്ല, തമിഴ്, തെലുങ്ക് സുഹൃത്തുക്കൾക്കും ഇതിൽ  സജീവ പങ്കാളിത്തമുണ്ട്. 28 പേർ ശ്രുതി വർമ്മയുടെ നേതൃത്വത്തിൽ പങ്കെടുത്ത തിരുവാതിര കാഴ്ചക്കാരെ ഏറെ ആകർഷിച്ചു. രണ്ട് മാസത്തെ കഠിനപരിശീലനത്തിൻ്റെ ഫലമായാണ് അവർ ഈ മനോഹരമായ കലാപരിപാടി അവതരിപ്പിച്ചത് – 'മാല'യുടെ യുടെ ചരിത്രത്തിൽ ആദ്യമായിട്ടുള്ള ഒരു മെഗാ തിരുവാതിര!

വൈകുന്നേരം 5.30-ന് തുടങ്ങിയ  പരിപാടി  മികച്ച അനുഭവമായി. തിരുവാതിരയ്ക്ക് മുമ്പും ശേഷം  Motown Melam- ൻ്റെ ചെണ്ടമേളം പരിപാടിയും ഹൃദ്യമായി.  ഇന്ത്യക്കാരും അമേരിക്കക്കാരും ഒരുപോലെ ആസ്വദിച്ച ഈ പരിപാടിയുടെ അവസാനം, മുഴുവൻ പങ്കാളികളും പാട്ടിനും താളത്തിനും ഒന്നിച്ചു  ചുവടു വച്ചു .

MAALA 2025 പ്രസിഡന്റ്  പ്രവീൺ രാമചന്ദ്രൻ ഉദ്ഘാടനാം ചെയ്‌തു. തുടർന്ന്, ബോർഡ് അംഗവും യൂത്ത് അംബാസഡറുമായ മനീഷ് മോഹൻ, ആർജെ  ഹ്രസ്വ പ്രസംഗങ്ങളിലൂടെ ആൾക്കൂട്ടത്തെ നിയന്ത്രിച്ചു. സെക്രട്ടറി സമിത താജ് മുഹമ്മദ്,  ട്രെഷറർ ഷാജി ജോൺ, ബോർഡ് ഓഫ് ഡയറക്ടേഴ്സ്  ശ്രീലക്ഷ്മി രാജേഷ്, രാജീവ് കൃഷ്ണൻ തുടങ്ങിയവർ  നേതൃത്വം നൽകി . രാജീവ് കൃഷ്ണൻ പരിപാടിയിലെ മനോഹര നിമിഷങ്ങൾ ക്യാമറയിൽ പകർത്തി. രാജേഷ് നായരും ജിനോയും യൂത് ക്ലബ്  സെക്രട്ടറി സാന്ദ്ര നായരും വീഡിയോ കവർ ചെയ്തു.

ഓർമ്മകളിൽ നിറയുന്ന ഈ ഒരു ദിവസം – ഒരുമയും, ഉത്സാഹവും, കലയോടുള്ള സ്‌നേഹവും അകമഴിഞ്ഞ പങ്കാളിത്തവുമാണ് MAALA 2025നെ ഇത്തിരി വ്യത്യസ്തമാക്കിയത്.
Video Link - MEGA THIRUVATHIRA & CHENDA MELLAM | MAALA | Lansing | Celebrate Meridian Festival

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക