
ഒരു കുപ്പി വീഞ്ഞിന്‍ ലഹരിയില്‍ ഞാനിന്നൊ-
രോമര്‍ഖയ്യാമായി മാറിയപ്പോള്‍ നവ-
വധു പോലൊരു ശൃംഗാര കാവ്യമെന്‍
മധുനുകരുമധരത്തില്‍ കുണുങ്ങിനിന്നു
സ്വര്‍ഗ്ഗകവാടം തുറന്നെനിക്കായൊരു
സ്വര്‍ഗ്ഗീയ കന്യക മധുചഷകം നിറക്കുന്നു
സ്പര്‍ശനം പൂവുടല്‍ മോഹങ്ങളുണര്‍ത്തുന്നു
സ്വര്‍ണ്ണചിറകുമായ് വര്‍ണ്ണ മരാളങ്ങള്‍
പര്‍ണ്ണശാലയില്‍ പൂമെത്ത വിരിക്കയായ്
അറിയാത്ത രതിസുഖ മധുരാനുഭൂതികള്‍
അലയടിച്ചെത്തുന്ന അകതാരിലൊക്കെയും
പൊക്കിള്‍ക്കൊടിയുടെ താഴെയരക്കെട്ടില്‍
പറ്റിപ്പിടിച്ചൊരാ പുളിയിലക്കരമുണ്ടില്‍
പൂത്തുലയും പുതുയൗവനത്തില്‍
പൂന്തേന്‍നുകര്‍ന്നൊരു വണ്ടുപോല്‍ ഞാന്‍
പാതിയഞ്ഞ നിന്‍ മിഷികളില്‍ കണ്ടു ഞാന്‍
പാരമ്യസുഖത്തിനാലസ്യഭാവങ്ങള്‍
പരിരംഭണത്താലഴിഞ്ഞ പൂഞ്ചോലയാല്‍
പരിഭവത്തോടെ മാറിടം മറച്ചുനീ!!!
മുമ്പെഴുതിയ കവിതകള്‍ നഷ്ടപ്പെട്ട വസന്തങ്ങളുടേതായിരുന്നു എന്നൊരു സുഹൃത്ത് പറഞ്ഞു. അതുകൊണ്ട് ഒന്നു മാറ്റി പിടിക്കുന്നു. തണുത്തു കിടക്കുന്ന ഞരമ്പുകളിലേയ്ക്ക് ഊര്‍ജ്ജം പകരുമെന്നു വിശ്വസിക്കട്ടെ.