
വാഷിംഗ്‌ടൺ: പ്രസിഡണ്ട് ബൈഡന്റെ ഗാർബേജ് (മാലിന്യ ) വിശേഷണം അനവസരത്തിലും മര്യാദാ ലംഘനവും ആയിരുന്നു എന്ന് മാധ്യമങ്ങൾ പറയുന്നു. മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അനുയായികളെയാണ് മാലിന്യമായി ബൈഡൻ വിശേഷിപ്പിച്ചത്. പിന്നീട് വിശദീകരണങ്ങൾ ഉണ്ടായെങ്കിലും പറഞ്ഞത് പറഞ്ഞു. ഒരു അവസരം കാത്തിരുന്ന ട്രംപ് ഉടനെ അത് ഏറ്റു പിടിച്ചു. അഞ്ചു് ഇ മെയ്‌ലുകളാണ് 'നിങ്ങൾ ഗാർബേജ് അല്ല' എന്ന് ട്രംപ് അനുയായികളോട് പറയുന്നതായി പുറത്തു വന്നത്.
2020 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ബൈഡൻ ഒരു 'ഡിപ്ലോറബ്ൾ പീപ്പിൾ' വിശേഷണത്തിലൂടെ വിവാദം സൃഷ്‌ടിച്ചിരുന്നു. ഇത്തവണ ബൈഡനെ പ്രചാരണ യോഗങ്ങളിൽ പങ്കെടുപ്പിക്കാതിരുന്നത് നാക്കുപിഴ മൂലം വിവാദങ്ങൾ സൃഷ്ടിക്കും എന്ന് ഭയന്നാണെന്നും എന്നിട്ടും ഇന്റർനെറ്റ് പ്ലാറ്റഫോമിലുടെ ഗാർബേജ് കമന്റ് നടത്തി ഡെമോക്രറ്റിക് പാർട്ടി സ്ഥാനാർത്ഥികൾക്ക് പ്രശനം സൃഷ്ടിച്ചു എന്നാണ് മാദ്ധ്യമങ്ങള് പ്രതികരിച്ചത്.
വ്യവസായ ഭീമന്മാർ പ്രചാരണവും ആരോപണ പ്രത്യാരോപണങ്ങളും ഏറ്റെടുക്കുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പിനോട് അടുത്ത ദിവസങ്ങളിൽ കാണുന്നത്. ഡെമോക്രറ്റുകൾ എക്സിന്റെ (മുൻപ് ട്വിറ്റെർ എന്നായിരുന്നു പേരു് ) തലവൻ ഇ ലോൺ മസ്കിനെ വിമർശിക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി തലപ്പത്തു തുടരുന്ന മസ്ക് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് സഹായിക്കുന്നു എന്നാണ് ആരോപണം. സൗത്ത് ആഫ്രിക്കയിൽ ജനിച്ച മസ്ക് അമേരിക്കൻ പൗരനായത് 2002ലാണ്.
മസ്‌കിനെ പോലെ മൈക്രോസോഫ്ട് തുടങ്ങിയ ഭീമൻ കമ്പനിയുടെ തലവന്മാരും സജീവമായി രാഷ്ട്രീയ പ്രചാരണങ്ങളിൽ ഇടപെടുന്നു. പക്ഷെ ഇവർ ഡെമോക്രറ്റിക് പാർട്ടിക്ക് വേണ്ടിയാണു പ്രവർത്തിക്കുന്നത്. ബാഹ്യ സംഘടനകൾ ആവേശത്തോടെ പണം ചിലവഴിക്കുകയും പ്രചാരണത്തിൽ പങ്കെടുക്കുകയും ചെയ്യുന്ന ഒരു മത്സരമാണ് ടെക്സസിലെ റിപ്പബ്ലിക്കൻ സെനറ്റർ റ്റെഡ് ക്രൂസ് മൂന്നാമത് തവണ തന്റെ സീറ്റ് നിലനിർത്താൻ നടത്തുന്ന പോരാട്ടം. ഡെമോക്രറ്റിക് എതിരാളി കോളിന് ആൾറെഡും ക്രൂസ്ഉം ചേർന്ന് പ്രചാരണത്തിനായി 170 മില്യൺ ഡോളർ ശേഖരിച്ചു എന്നാണ് കണക്ക്. 2018 ലെ പ്രചാരണ സമാഹരണത്തിന്റെ ബാക്കിയും കൂടി ചേർത്ത് ക്രൂസ് വലിയ ഒരു തുക സമാഹരിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും സ്ഥിരമായി ലഭിക്കുന്ന വൻ തുകകൾക്കൊപ്പം ആൾറെഡ് ടെക്സസിൽ നിന്നും കളക്ട ചെയ്ത തുക കൂടി കൂട്ടി, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡെമോക്രറ്റിക് സ്ഥാനാർഥി ബീറ്റ ഓ റൂർക്കേ നേടിയ 80.3 മില്യൺ ഡോളർ നിഷ്പ്രയാസം മറികടക്കും എന്നാണ് കരുതുന്നത്.
ക്രൂസിനെ പിന്തുണക്കുന്ന ട്രൂത് ആൻഡ് കറേജ് സൂപ്പർ പി എ സി ഇതിനകം 25.2 മില്യൺ ഡോളർ ചിലവഴിച്ചു എന്നാണ് കണക്ക്. എൽ ജി ബി ടി കു വിഷയത്തിൽ (ട്രാൻസ് ജൻഡറായ സ്കൂൾ കുട്ടികളെ സ്കൂൾ കായിക മത്സരങ്ങളിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിക്കുവാൻ അനുവദിക്കുന്നതിനെതിരായ പരസ്യങ്ങൾ) ചിലവഴിച്ച തുകയും ഇതിൽ ഉൾപെടും. ഈ പരസ്യങ്ങളേ എതിർക്കാൻ ആൾറെഡും പരസ്യങ്ങൾ തുടർച്ചയായി നടത്തിയിരുന്നു. ആൾറെഡ് ഡെമോക്രറ്റിക് സെനറ്ററിയാൽ ക്യാമ്പയിൻ കമ്മിറ്റിയിൽ നിന്ന് 13 മില്യൺ ഡോളർ ടെലിവിഷൻ പരസ്യങ്ങൾക്കായി സ്വീകരിച്ചു. ഡെമോക്രറ്റിക് സൂപ്പർ പി എ സി കളും ലിബറൽ അഡ്വക്കസി ഗ്രൂപ്പുകളും ആൾറെഡിനെ പിന്തുണച്ചു. ഡെമോക്രറ്റുകളെ പിന്തുണക്കുന്ന 'വിൻ സെനറ്റ്' പി എ സി 4.4 മില്യൺ ഡോളറിൽ അധികം ആൾറെഡിന്റെ പ്രചരണത്തിനായി നൽകി. ഓയിൽ ആൻഡ് ഗ്യാസ് വ്യവസായത്തിന് എതിരായി പ്രവർത്തിക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന എൻ ആർ ഡി സി ആക്ഷൻ വോട്സ്, നാച്ചുറൽ റിസോഴ്സ്സ് ഡിഫെൻസ് കൗൺസിൽ എന്നിവയും ആൾറെഡിന് വേണ്ടി ഫണ്ട് കളക്ഷനും പ്രചരണവും നടത്തുന്നുണ്ട്.
ഇതിനു പുറമെ ആക്ട് ബ്ലൂ ഓൺലൈൻ പോർട്ടൽ നടത്തുന്ന ഫണ്ട് ശേഖരണവും ആൾറെഡിന് വേണ്ടിയാണ്. ആൾറെഡിന്റെ ഡെമോക്രറ്റിക് നാഷണൽ കൺവെൻഷനിലെ പ്രസംഗവേളയിൽ നടത്തിയ ധനസമാഹരണവും പ്രചാരണത്തിന് ഉപയോഗിക്കുന്നു. ക്രൂസ് തന്റെ അൾ റെഡ് മായുള്ള മത്സരത്തെ ഡെമോക്രറ്റുകളുടെ നമ്പർ വൺ സെനറ്റ് ടാർഗറ്റ് ഏറ്റുമുട്ടലായി വിശേഷിപ്പിക്കുന്നു.