Image

കവിതയുടെ അമ്പതാം വർഷം - ജോസഫ് നമ്പിമഠത്തിന്റെ കവിത (ഇ-മലയാളിയുടെ ഹൃദയംഗമമായ ആശംസകൾ)

Published on 22 September, 2024
കവിതയുടെ അമ്പതാം വർഷം - ജോസഫ് നമ്പിമഠത്തിന്റെ കവിത (ഇ-മലയാളിയുടെ ഹൃദയംഗമമായ ആശംസകൾ)

1975 ല്‍ ഇന്ദിരാ ഗാന്ധി, ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അക്കാലത്തെ പൊതുവായ അച്ചടക്കവും, മറ്റു നല്ല വശങ്ങളും കണ്ടപ്പോള്‍ എഴുതിയതാണ് ഈ കവിത. അന്ന് എനിക്കു 22 വയസു പ്രായം. അടിയന്തിരാവസ്ഥ ഒരു കരിനിയമം ആണ് എന്നുള്ള അറിവ്, അതു പ്രഖ്യാപിച്ചപ്പോള്‍ മറ്റുള്ള പലരെയും പോലെ എനിക്കും അറിയില്ലായിരുന്നു. അടിയന്തിരാവസ്ഥയെ സൂചിപ്പിക്കുന്ന ഒരു പരാമര്‍ശവും ഈ കവിതയില്‍ ഇല്ല. കൊയ്¬ത്തു നടക്കുന്ന ഒരു വയലിന്റെ വരന്പില്‍ കൂടെ നടന്നപ്പോള്‍ മനസ്സില്‍ പൊന്തിവന്ന 'പുതുനെല്ലിന്‍ പുതുമണം' എന്ന രണ്ടു പദങ്ങളില്‍ നിന്നാണ് കവിതയുടെ ജനനം. ഏഴാം കഌസില്‍ പഠിക്കുന്‌പോള്‍ മുതല്‍ കൊച്ചു കൊച്ചു കവിതാശകലങ്ങള്‍ കുത്തി കുറിച്ചിരുന്നെങ്കിലും ഈ കവിതയാണ് പ്രസിദ്ധീകൃതമായ ആദ്യ കവിത. വഞ്ചി പാട്ടിന്റെ ഈണത്തില്‍ പാടാവുന്നതാണ്. അക്കാലത്തെ ഒരു ഫോട്ടോ ആണ് കൂടെ കൊടുത്തിരിക്കുന്നത്.

1976 ല്‍ ദീപികയില്‍ ആണ് ആദ്യ കൃതികള്‍ പ്രസിദ്ധീകരിച്ചു വന്നത്. മരിയദാസ് നന്പിമഠം എന്ന തൂലികാ നാമത്തിലാണ് എഴുതി തുടങ്ങിയത്. 1976 ലെ ദീപിക ഓണപ്പതിപ്പിന്റെ മുഖ്യ ലേഖനമായി പ്രസിദ്ധീകരിച്ചത്' "ഓണം ഒരു മാതൃകാ ലോക സങ്കല്‍പ്പം" എന്ന എന്റെ ലേഖനമാണ്. ദീപിക, കേരളഭൂഷണം, മനഃശാസ്ത്രം, കേരള കവിത, കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ സാഹിത്യ ലോകം തുടങ്ങി കേരളത്തിലെ പല പ്രശസ്ത പ്രസിദ്ധീകരണങ്ങളിലും കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.1985 ല്‍ ആണ് അമേരിക്കയില്‍ എത്തുന്നത്. ഏഴു തവണ ഫൊക്കാന അവാര്‍ഡ്, മലയാളം പത്രം അവാര്‍ഡ്, ലാന പുരസ്കാരം, തുടങ്ങി പല അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. രണ്ടു കവിതാ സമാഹാരങ്ങള്‍, ഒരു ലേഖന സമാഹാരം, ഒരു ചെറുകഥാ സമാഹാരം എന്നിവ കേരളത്തിലെ മള്‍ബറി, പാപ്പിയോണ്‍ എന്നീ പ്രസിദ്ധീകരണ ശാലകള്‍ പുസ്തകം ആക്കിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ അര നൂറ്റാണ്ടായി എഴുതിയിട്ടുള്ള  കവിതകളെല്ലാം ചേർത്ത് ഒരു സമ്പൂർണ സമാഹാരം ഒക്ടോബറിൽ പ്രസിദ്ധീകരിക്കുന്നു. 
ഇ-മലയാളിയുടേ അവാർഡ് സമ്മാനവേളയിൽ ശ്രീ നമ്പിമഠവുമായി നടത്തിയ അഭിമുഖത്തിന്റെ സ്ക്രിപ്റ്റ് താഴെ കൊടുക്കുന്നു.

പുതുയുഗ പിറവി

പുതുയുഗപ്പിറവിയാല്‍ പുളകിത മമനാടേ
പാടീടട്ടെ പുതുമതന്‍ പുതുഗീതങ്ങള്‍.

ഹരിതമാം തുകിലുകള്‍ ചേലിലെടുത്തണിഞ്ഞിട്ടും
ഹിമകണം തുളുന്പുന്ന താലവുമായി,

വരവേല്‍ക്കാനണയുന്നു സുരഭില സുപ്രഭാത¬ 
മലതല്ലുമാമോദത്തിന്‍ തിരയാണെങ്ങും.

വെള്ള മേഘപ്പാളികളില്‍ വെള്ളിപ്പൂക്കള്‍ നിറയുന്നു, 
വെള്ളയാമ്പല്‍ പൊയ്¬കകളില്‍ പൂക്കളും നീളെ.

മൃദു തെന്നല്‍ തന്റെ ഉള്ളില്‍ പൂവുകള്‍ താന്‍ പുതുഗന്ധ¬ 
മുണരുന്ന മമ നാടിന്‍ നിശ്വാസം പോലെ.

വനവര്‍ണ രാജികളെ തഴുകിച്ചരിക്കും ചോല¬
കളും തവശ്രുതി നീട്ടിപ്പാടുന്നു നിത്യം.

ഇളമുളന്തണ്ടുകളീ കണ്ണന്‍ തന്റെ മുരളി പോല്‍,
തൂമയോടെ പാടീടുന്നു തുകിലുണര്‍ത്താന്‍.

സ്വച്ഛമാകുമംബരത്തില്‍ പഞ്ചവര്‍ണപ്പതംഗിക¬
ലല്ലലേതു മറിയാതെ പറന്നീടുന്നു.

പുതുനെല്ലിന്‍ പുതുമണം നിറയുന്നു ധരണിയില്‍ 
പുതുഗന്ധമുയരുന്നു വയലുകളില്‍.

ഫുല്ലമായ മനമോടെ കരങ്ങളില്‍ കരിയേന്തി
കര്‍ഷകരെ ചെല്ലൂ നിങ്ങള്‍ കേദാരങ്ങളില്‍.

ശൂന്യമായ മൃത ഭൂവില്‍ വിരിയട്ടെ പുളകങ്ങള്‍ 
നിറയട്ടെ ഭൂതലങ്ങള്‍ കതിര്‍മണിയാല്‍.

തോക്കുകളെ ത്യജിച്ചിടും കാലം നിങ്ങള്‍ തന്നെ യോദ്ധാ¬
ക്കളും വരും ഭാവിലോകത്തിന്റെ വിധാതാക്കളും.

ദൃഢമാകും മനസ്സോടെ പോകൂ തൊഴിലാളികളെ 
കുറിക്കുക ഹൃദയത്തിന്‍ വാതായനത്തില്‍

നൂതനമാം മുദ്രാവാക്യമിന്നു ഞാനീ ഭാരതത്തെ 
പ്പുതിയൊ'രുദയസൂര്യ' നാടാക്കി മാറ്റും.

യുവശക്തികളെ വേഗം കുലച്ചിടൂ വില്ലുകളെ
നിഹനിക്കൂ നിര്‍ദ്ദയമീ ശിഖണ്ഡികളെ.

മര്‍ക്കടങ്ങളായിരമാ മാര്‍ഗ്ഗമതില്‍ കിടന്നാലും 
മടിയോടെ നിന്നീടല്ലേ നിര്‍വീര്യരായി.

കുരുക്ഷേത്ര യുദ്ധമിന്നു തുടങ്ങുന്നു വീണ്ടുമിതാ 
ശരശയ്യാ തന്നിലിന്നും ശയിക്കും സത്യം.

പാഞ്ചജന്യം മുഴങ്ങുന്നു ഉണരുകയല്ലെന്നാകില്‍ 
കാല ചക്രമതിന്‍ കീഴില്‍ ഞെരിയും മര്‍ത്ത്യന്‍

നിദ്രതന്നെയകറ്റിടൂ, മിഴികളെത്തുറന്നീടൂ
പടച്ചട്ടയണിഞ്ഞിടൂ ഉത്സാഹമോടെ.

****************
ഉദയസൂര്യ നാട്¬ ജപ്പാന്‍ 
ശിഖണ്ഡി ¬¬ ആണും പെണ്ണുമല്ലാത്തവന്‍, ഉപദ്രവകാരി 
പാഞ്ചജന്യം ¬¬ വിഷ്¬ണുവിന്റെ ശം¬ഖ്.

ശ്രീ നമ്പിമഠവുമായുള്ള അഭിമുഖം - 

എഴുത്ത് എന്ന തപസ്യ: ജോസഫ് നമ്പിമഠം - ഇ-മലയാളി കവിത അവാര്‍ഡ് 2018 (സുധീര്‍ പണിക്കവീട്ടില്‍): https://emalayalee.com/vartha/189110
 

കവിതയുടെ അമ്പതാം വർഷം - ജോസഫ് നമ്പിമഠത്തിന്റെ കവിത (ഇ-മലയാളിയുടെ ഹൃദയംഗമമായ ആശംസകൾ)
കവിതയുടെ അമ്പതാം വർഷം - ജോസഫ് നമ്പിമഠത്തിന്റെ കവിത (ഇ-മലയാളിയുടെ ഹൃദയംഗമമായ ആശംസകൾ)
Join WhatsApp News
Sudhir Panikkaveetil 2024-09-22 11:12:30
അഭിനന്ദനങ്ങൾ ശ്രീ നമ്പിമഠം സാർ. കവിക്ക് കാലം പ്രായം നൽകുമ്പോഴും കവിതക്ക് പ്രായം വരുന്നില്ല. കവിത കാലത്തേ അതിജീവിച്ച് നിൽക്കുന്നു. സർഗ്ഗരചനയുടെ ദിവ്യത്വം. നന്മകൾ നേരുന്നു.
ജോസഫ് നമ്പിമഠം 2024-09-22 15:57:08
കവിതാ രചനയിൽ കഴിഞ്ഞ അമ്പതു വർഷമായി തുടരാൻ എനിക്ക് സാധിച്ചതിൽ അമേരിക്കയിലെ മാധ്യമങ്ങളുടെ വളരെ വലുതാണ്, പ്രത്യേകിച്ചും മലയാളംപത്രം, ഈമലയാളി തുടങ്ങിയ മാധ്യമങ്ങൾ. 2000 ലെ കവിതക്കുള്ള മലയാളം പത്രം അവാർഡും, എട്ടു തവണ ലഭിച്ച ഫൊക്കാന അവാർഡുകളും, 2018 ലെ ഈമലയാളി കവിതാ അവാർഡും, അതോടനുബന്ധിച്ചു ശ്രീ സുധീർ പണിക്കവീട്ടിൽ നടത്തിയ അഭിമുഖവും , "അമേരിക്കയിലെ മലയാളസാഹിത്യം മുമ്പേനടന്നവർ" എന്ന മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച മീനു എലിസബത്തിന്റെ ലേഖനവും നന്ദിയോടെ സ്മരിക്കുന്നു. നന്ദി പ്രിയ ജോർജ് ജോസഫ്, നന്ദി പ്രിയ സുധീർ പണിക്കവീട്ടിൽ, നന്ദി ഈമലയാളി സാരഥികളെ.
George Neduvelil 2024-09-22 17:44:29
നമ്പിമഠവും ഞാനും നാട്ടുകാരും വീട്ടുകാരും എന്നതിനേക്കാൾ പൊന്തിനിൽക്കുന്നത് സുഹൃദ്‌ബന്ധമാണ് എന്ന് പറയാൻ സന്തോഷമുണ്ട്.അദ്ദേഹത്തിൻറെ മെസ്‌ക്വിറ്റിലെ വീടുസന്ദർശിക്കുമ്പോഴൊക്കെ രണ്ടുപെഗ്ഗുമടിച്ചു് ചങ്ങനാശ്ശേരി വിശേഷങ്ങളും നമ്പിമഠത്തിൻറെ സാഹിത്യരചനകളും ഞങ്ങൾ സംസാര വിഷയമാക്കിയിരുന്നു. അമ്മാതിരി കൂടിച്ചേരലുകളും കുടിയും മുടങ്ങിയിട്ട് പത്തുവർഷത്തിലേറെയാകുന്നു. ഒരുവട്ടം കൂടെയെങ്കിലും നമ്പിമഠവുമായി ഒന്നിച്ചുകൂടാൻ വെറുതെ മോഹിക്കാനേ എൻറെ മനസ്സും മേനിയും എന്നെ അനുവദിക്കുന്നുള്ളു. എന്നാൽ അദ്ദേഹത്തിൻറെ മിക്ക രചനകളും കൈയെത്തുന്ന അകലത്തിൽ അടുത്തുണ്ടെന്നുള്ളത് ആശ്വാസം പകരുന്നു. ജോസഫ് നമ്പിമഠത്തിനും, റോസമ്മക്കും, കുട്ടികൾക്കും എന്റെ സ്നേഹം നിറഞ്ഞ അനേഷണങ്ങൾ. ജോർജുക്കുട്ടി.
Jayan varghese 2024-09-22 18:47:17
ഇങ്ങീ ‘ മൊറാവിയൻ ശ്മാശാന ‘ ഭൂവിലെ കല്ലിലൊന്നായി ഞാസ്തമിക്കുമ്പോളും , ചങ്ങമ്പുഴയസ്ഥി മാടത്തിലെപ്പോലെ സ്പന്ദിക്കുമെന്റെ കിനാക്കളും പൂക്കളും ! അര നൂറ്റാണ്ട് പിന്നിടുന്ന സാഹിത്യ സപര്യക്ക് ബഹുമാന്യനായ ശ്രീ ജോസഫ് നമ്പിമഠത്തിന് അഭിവാദനങ്ങൾ !
ജോസഫ് നമ്പിമഠം 2024-09-22 20:26:32
നന്ദി പ്രിയ ജോൺ ഇളമത, നെടുവേലിൽ ജോർജ്(എന്റെ ഭാര്യാ കുടുംബാംഗം) ജയൻ വർഗീസ് - എല്ലാവർക്കും സ്നേഹത്തോടെ നമ്പിമഠം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക