Image

ഫോമാ കണ്‍വന്‍ഷന്‍ 'ചിരിയരങ്ങ്' രാജു മൈലപ്രാ നയിക്കും.

ഫോമാ ന്യൂസ് Published on 02 August, 2024
ഫോമാ കണ്‍വന്‍ഷന്‍ 'ചിരിയരങ്ങ്' രാജു മൈലപ്രാ നയിക്കും.

ഡൊമനിക്കന്‍ റിപ്പബ്ലിക്കിലെ പുന്റാക്കാനായില്‍ ഓഗസ്റ്റ് 8 മുതല്‍ 11 വരെ നടക്കുന്ന ഫോമാ കണ്‍വന്‍ഷനിലെ ഒരു പ്രധാന ഇനമായി  നടത്തുന്ന 'ചിരിയരങ്ങ്' അമേരിക്കന്‍ മലയാളികലുടെ ജനപ്രിയ സാഹിത്യകാരനായ ശ്രീ. രാജു മൈലപ്രാ നയിക്കുമെന്ന് ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് അറിയിച്ചു.

ഫൊക്കാനയുടെ തുടക്കം മുതലും, പിന്നീടു ഫോമയിലും തുടര്‍ച്ചയായി രാജു മൈലപ്രാ നേതൃത്വം നല്‍കുന്ന 'ചിരിയരങ്ങിനു' വലിയ ജനപങ്കാളിത്തമാണുള്ളത്.

പ്രത്യേക തയ്യാറെടുപ്പുകളൊന്നുമില്ലാതെ അവതരിപ്പിക്കുന്ന ഈ പരിപാടികള്‍ കാണികള്‍ക്കും പങ്കെടുക്കാം.

നിര്‍ദ്ദോഷമായ ഫലിതങ്ങള്‍ കൊണ്ട്, ചിരിയുടെ പൊടിപൂരം തീര്‍ക്കുന്ന ഈ പരിപാടി 9-ാം തീയതി വൈകുന്നേരം പ്രധാന ഓഡിറ്റോറിയത്തിലാണ് അരങ്ങേറുന്നത്.

കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും എല്ലാം മറന്ന്, മനസു തുറന്നു ചിരിക്കുവാന്‍ അവസരം ഒരുക്കുന്ന 'ചിരിയരങ്ങ്' നയിക്കുന്ന ശ്രീ.രാജു മൈലപ്രാക്ക് പ്രസിഡന്റ് ഡോ.ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറാര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കുളം, ജോ.സെക്രട്ടറി ഡോ.ജയ്‌മോള്‍ ശ്രീധര്‍, ജോ.ട്രഷറാര്‍ ജെയിംസ് ജോര്‍ജ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ തോമസ് സാമുവേല്‍(കുഞ്ഞു മാലിയില്‍) എന്നിവര്‍ ആശംസകളറിയിച്ചു.
 

ഫോമാ കണ്‍വന്‍ഷന്‍ 'ചിരിയരങ്ങ്' രാജു മൈലപ്രാ നയിക്കും.
Join WhatsApp News
ജോസ് കാവിൽ 2024-08-02 12:31:50
പ്രത്യേക ചിരിയരങ്ങൊന്നും സംഘടിപ്പിക്കണ്ട .ഇത്തരം സംഘടനകളിലെ അടിപിടിയും യോജിപ്പും കണ്ടാൽ ചിരിച്ചുപോകും .കഴിഞ്ഞ ഫൊക്കാനതിരഞ്ഞെടു പ്പിലെ കേസും വഴക്കും കണ്ടാൽ ചിരിക്കാത്തവരാരുണ്ട്. ഇനിയും നടക്കുവാനിരി ക്കുന്ന ഫോമയുടെ തിരഞ്ഞെടുപ്പു കണ്ടാൽ വീണ്ടും ചരിക്കാം .രണ്ടു കൂട്ടർക്കും ഒരു കുടിൽ പോലും സ്വന്തമായി വാങ്ങുവാൻ ഇനിയും സാധിച്ചിട്ടില്ല .വീട്ടിലെ ശല്യംഒഴിവാക്കു വാൻ ഇറക്കിവിടുന്ന ആണുങ്ങളുടെ നേതൃത്വനിരയിൽ അൽപം മദ്യവും ചിരിയും ആവശ്യമാണല്ലോ? ജീവിതം ഇത്രയൊക്കെ ഉള്ളു .പക്ഷെ തെലുങ്കൻമാർക്ക് ഒറ്റ സംഘടനയേ യുള്ളു. അതാണ് താന TANA എങ്കിൽ മലയാളികൾ മുക്കിന് മുക്കിന് സംഘടനയുണ്ടാക്കി നേതൃത്വം കളിക്കുമ്പോൾ പഞ്ചാബിയും ബംഗാളിയുംഇവിടുത്തെ ഭരണനേതൃത്വ ത്തിൽ കയറി ഭാവി വരും തലമുറയുടെ ഭാവി ഉറപ്പിക്കും .നമ്മളോ തമ്മിൽ അടി ..വളരു ന്ന നമ്മുടെ മലയാളി കൊല്ലപ്പെട്ടാൽ മരണം ആത്മഹത്യ യായി എഴുതിത്തള്ളും .കാരണം ഇവിടുത്തെ നീതിന്യായ പീഠങ്ങളിൽ മലയാളികൾ ഇല്ല .എല്ലാവരും ഡോക്ടർ 'നേഴ്‌സുമാർ .പിന്നെ ചരിയരങ്ങും കുടിയുംമിച്ചം. അഡ്വ:ജയശങ്കർ പറയുന്നത് സത്യം തന്നെ. എന്തായും കുടിയും ചിരിയും നടക്കട്ടെ. നീ അല്ലയോ തുഴയുന്നത് നിൻ്റെ അമ്മയല്ലേ ആറ്റിലേക്കു പോണത്. ഇതു കണ്ടും ചിരിക്കാം .ചിരിക്കാം ചിരിക്കാം ചിരിച്ചു കൊണ്ടിരിക്കാം ചരിക്കുന്ന അമിട്ടിന് തിരികൊളുത്താം
കരഞ്ഞു 2024-08-02 15:38:45
ചിരിക്കാത്ത മലയാളിക്കു വേണ്ടി ചിരിയരങ്ങ് സംഘടിപ്പിച്ചിട്ടു എന്തു കാര്യം- ഏതായാലും കുറെ ഇഞ്ചി കഷ്ണം കയ്യിൽ വച്ചേര് എന്നിട്ട് 'ചിരികൊരങ്ങ്' എന്ന് തലക്കെട്ട് മാറ്റുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക