Image

ഉള്ളുരുകും വയനാട് (കവിത : ആൻഡ്രൂസ് അഞ്ചേരി)

Published on 02 August, 2024
ഉള്ളുരുകും വയനാട് (കവിത : ആൻഡ്രൂസ് അഞ്ചേരി)

ഉരുൾ പൊട്ടി വയനാട്ടിൽ
ഉരുണ്ടെത്തി പാറ കൂട്ടം
ഉയിർ പോയി അനേകർക്ക്‌
ഉള്ളതെല്ലാം നഷ്ടമായി

ഉണ്ണികളിൻ കരച്ചിലും
ഉള്ളുരുകും കാഴ്ചകളും
ഉണങ്ങാത്ത മുറിവേറ്റ്
ഉരുകുന്ന ജനം എങ്ങും

ഉത്തരമില്ലാത്ത ചോദ്യം
ഉള്ളവരാണവർ ഇന്ന്
ഉവ്വ് എന്ന ഉത്തരം നാം
ഉറപ്പായും നൽകിടേണം

ഉണരേണം ചേരണം നാം
ഉദ്ധാരണ പ്രക്രിയയിൽ
ഉയിര് അറ്റ വയനാട്
ഉയരത്തിൽ ഉയർന്നിടാൻ

വാൽക്കഷണം:

ഉള്ളം കള്ളമായോർ കയ്യിൽ
ഉള്ള കാശു കൊടുക്കല്ലേ
ഉപകാരം ചെയ്യില്ല സ്വയം
ഉദരം അവർ വീർപ്പിക്കും!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക