Image

അനശ്വര ഗായകന്‍ മുഹമ്മദ് റഫി ഓര്‍മ്മയായിട്ട് ഇന്നേക്ക് നാല്പത്തിനാല് വര്‍ഷം : ജോയ്ഷ് ജോസ്

Published on 31 July, 2024
അനശ്വര ഗായകന്‍ മുഹമ്മദ് റഫി ഓര്‍മ്മയായിട്ട് ഇന്നേക്ക് നാല്പത്തിനാല് വര്‍ഷം : ജോയ്ഷ് ജോസ്

മേരേ മഹ്ബൂബ്തു ജേ, ഏഹുസ്ന് സരാ ജാഗ്തുജേ ഇശ്ക് ,ബഹാരോ ഫൂല് ബർസാവോ മേരാമെഹബൂബ് ആയാ ഹെ , ഖുദാഭീ ആസ്മാ സേ ,മേ രാഗീ അൻജാ രാഹോകാഒ യാരോ മേരാനാം അൻജാനാ ,സാരേ സമാനേ പെ മൗസം, രിം ജിം കേ ഗീത് സാവൻ ആയേ ഹായേ ഭീഗീ ഭീഗീ രാതോം, സുഹാനെ പെ ഇക് ദിൽ ദിവാനേ,

ഇന്ത്യൻ സംഗീത ലോകത്തെ എക്കാലത്തെയും 
അനശ്വര ഗായകന്‍ മുഹമ്മദ് റഫി ഓര്‍മ്മയായിട്ട് ഇന്നേക്ക് നാല്പത്തിനാല് വര്‍ഷം പൂര്‍ത്തിയാവുന്നു. പകരം വെക്കാനാകാത്ത നിരവധി ഗാനങ്ങള്‍ക്ക് ശബ്ദസാന്നിധ്യം നല്‍കി ഇന്ത്യന്‍ ഗാനശാഖക്ക് പാട്ടിന്റെ പാലാഴി തീര്‍ത്തായിരുന്നു മുഹമ്മദ് റഫി അനശ്വരതയിലേക്ക് യാത്രയായത്.റഫി മറഞ്ഞ് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും ആസ്വാദക മനസില്‍ നിത്യഹരിതമായി നില്‍ക്കുന്നു റഫിയുടെ ഗാനങ്ങള്‍.

1924 ഡി­സം­ബര്‍ 24ന് പ­ഞ്ചാ­ബി­ലെ കോ­ട്ട­ല സുല്‍­ത്താന്‍സിം­ഗ് എ­ന്ന ഗ്രാ­മ­ത്തില്‍ ജ­നി­ച്ച റാ­ഫി­ക്ക് ബാ­ല്യ­കാല­ത്ത് ത­ന്നെ സം­ഗീ­ത­ത്തോ­ട് അതീ­വ താ­ല്­പ­ര്യ­മു­ണ്ടാ­യി­രുന്നു. അ­ന്ന് ഒ­രു ഫ­ക്കീ­റി­നെ അ­നു­ക­രി­ച്ച് പാ­ട്ടുകള്‍ ­പാ­ടു­മാ­യി­രു­ന്നു. പി­ന്നീ­ട് സം­ഗീ­ത­ത്തെ­ക്കു­റി­ച്ച് കൂ­ടു­തല്‍ പഠി­ക്കാന്‍ ലാ­ഹോ­റി­ലെത്തി­യ റാ­ഫി പ്ര­ശ­സ്­തരാ­യ ഗുലാം അലി, ഫി­റോ­സ് നി­സാ­നി­യെ­പ്പോ­ല­ള്ള­വ­രില്‍ നി­ന്ന് സം­ഗീ­ത്തെ­ക്കു­റി­ച്ച് കൂ­ടു­തല്‍ കാ­ര്യ­ങ്ങള്‍ ഗ്ര­ഹിച്ചു.

1942-ലായിരുന്നു മുഹമ്മദ്‌ റാഫിയുടെ പിന്നണി ഗാനരംഗത്തേക്കുള്ള അരങ്ങേറ്റം. ഗുൽ ബാലോച്ച്‌ എന്ന ചിത്രത്തില്‍ സോണിയേ നീ, ഹീരിയേ നീ എന്ന ഗാനം ആലപിച്ചു കൊണ്ടായിരുന്നു മുഹമ്മദ്‌ റാഫിയുടെ തുടക്കം. പിന്നീടു റേഡിയോ നിലയത്തിലെ സ്ഥിരം ഗായകനായി തുടര്‍ന്ന മുഹമ്മദ്‌ റാഫിയുടെ സിനിമാ ഗാനശാഖായിലേക്കുള്ള ഉയര്‍ച്ച വളരെ പെട്ടെന്നായിരുന്നു. അദ്ദേഹം ആലപിച്ച പ്രണയ ഗാനങ്ങളും ഗസലുകളും മുഹമ്മദ്‌ റാഫിയെ ശ്രോതാക്കളുടെ ഇഷ്ടഗായകനാക്കി . വിവിധ ഭാഷകളിലായി ഏഴായിരത്തില്‍പ്പരം ഗാനങ്ങള്‍ മുഹമ്മദ്‌ റാഫി ആലപിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംഗീത ലോകത്തെ വാഴ്ത്തപ്പെട്ട ഈ സംഗീത വിസ്മയത്തിന്റെ ഗാനങ്ങള്‍ ഇന്നത്തെ ജനറേഷനും ചുണ്ടില്‍ മൂളുന്നു. പഴയ തലമുറയിലെ ആളുകള്‍ സ്വീകരിച്ച അതെ പുതുമയോടെ ഇന്നും അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ ശ്രോതാക്കള്‍ ശ്രവിക്കുന്നു.

1947-ൽ പുറത്തിറങ്ങിയ ജുഗ്നു എന്ന ചിത്രത്തിലെ യഹാൻ ബാദ്‌ലാ വഫാ കാ എന്ന ഗാനമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്.തന്റെ സ്വതസിദ്ധമായ ഗാനാലാപനം കൊണ്ട് ലോകമെങ്ങും ഒട്ടേറെ ആരാധകരെയും അദ്ദേഹം സൃഷ്ടിച്ചു. ദേശീയ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ മുഹമ്മദ്‌ റാഫി ഇന്ത്യന്‍ സംഗീത ലോകത്ത് ആദ്യം ഓര്‍മ്മിക്കപ്പെടുന്ന അതുല്യഗായകരില്‍ പ്രധാനിയാണ്‌. നിരവധി ഭാഷകളില്‍ തന്‍റെ മനോഹര ശബ്ദത്തിന്റെ സാന്നിധ്യമെത്തിയിട്ടുണ്ടെങ്കിലും ബോളിവുഡ് ആയിരുന്നു മുഹമ്മദ്‌ റാഫിയുടെ പ്രധാന ഇടം. 1980-ജൂലായ് 31-ആണ് മുഹമ്മദ്‌ റാഫി അന്തരിക്കുന്നത്, അദ്ദേഹത്തിനോടുള്ള ആദര സൂചകമായി സര്‍ക്കാര്‍ രണ്ടു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ സംഗീത ലോകത്ത് ഒരിക്കലും വിസ്മരിക്കപ്പെടാത്ത നാമധേയമായി അദ്ദേഹം ഓരോ ഗാനപ്രേമിയുടെടെയും മനസ്സില്‍ എന്നെന്നും നിലനില്‍ക്കും.
 

അനശ്വര ഗായകന്‍ മുഹമ്മദ് റഫി ഓര്‍മ്മയായിട്ട് ഇന്നേക്ക് നാല്പത്തിനാല് വര്‍ഷം : ജോയ്ഷ് ജോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക