Image

കാജൽ സഖറിയ എതിരില്ലാതെ ഫോമാ നാഷണൽ കമ്മറ്റിയിലേക്ക്

Published on 27 July, 2024
കാജൽ സഖറിയ എതിരില്ലാതെ ഫോമാ   നാഷണൽ കമ്മറ്റിയിലേക്ക്

അറ്റ്ലാന്റായിലെ മലയാളികൾക്ക്  സുപരിചിതനായ   കാജൽ സഖറിയ എതിരില്ലാതെ ഫോമാ നാഷണൽ കമ്മറ്റിയിലേക്ക്. വർഷങ്ങളായി അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷനിലെ എക്സിക്യൂട്ടീവ് അംഗമായി സേവനമനുഷടിച്ച കാജൽ “അമ്മ” വൈസ് പ്രസിഡന്റ്‌, പ്രവാസി ചാനലിന്റെ ജോർജിയായിലെ റീജിനൽ ഡയറക്ടർ, ഇന്തൃ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അറ്റ്ലാന്റാ ചാപ്റ്റർ പ്രസിഡന്റ്‌, ലിറ്റിൽ റിവർ സ്കൂൾ  പി.റ്റി. എ വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ സേവനം അനുഷ്ടിക്കുന്നു.

അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ എക്സിക്യൂട്ടീവിലെ ഓരോ അംഗങ്ങളുടേയും
പിന്തുണയോടെ ഫോമ നാഷണൽ കമ്മറ്റി മെംബറായി തിരഞ്ഞെടുക്കപ്പെട്ട കാജൽ സഖറിയക്ക്  മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നതിനു  എല്ലാ ഭാവുകങ്ങളും നേരുന്നതായി “അമ്മ” പ്രസിഡന്റ്‌ ജിത്തു ബിനോയി പറഞ്ഞു

ജെയിംസ് ജോയി കല്ലറക്കാനിയിൽ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക