Image

കാത്തിരിപ്പ് ( കവിത : അന്നാ പോൾ )

Published on 12 July, 2024
കാത്തിരിപ്പ് ( കവിത : അന്നാ പോൾ )

കാത്തിരിപ്പ് ; 
ഒരു കലയാണത്.
പൂവിരിയാൻ ചെടിയുടെ കാത്തിരിപ്പ്
ഫലമുണ്ടാകാനായ്
ശാഖികളുടെ കാത്തിരിപ്പ്
അതേ ,
വൃക്ഷങ്ങൾ കാത്തിരിപ്പിന്റെ
നീളൻ ധ്യാനത്തിലാണ് .
മരുഭൂമി ജലസമൃദ്ധിയെ സ്വപ്നം കണ്ടു കൊണ്ട്
പ്രത്യാശയുടെ,
പ്രതീക്ഷയുടെ നീളൻ കാത്തിരിപ്പിലാണ്.
യുദ്ധങ്ങൾക്കു നടുവിലും
മനുഷ്യൻ സമാധാനത്തിന്റെ
പുലരിയ്ക്കായ് കാത്തിരിക്കുന്നു!! 
അതേ കാത്തിരിപ്പ് 
മിക്കപ്പോഴും
ഒരാനന്ദവുമാണ്...


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക