Image

കുഴലൂത്തുകാർ ( കവിത : താഹാ ജമാൽ )

Published on 05 July, 2024
കുഴലൂത്തുകാർ ( കവിത : താഹാ ജമാൽ )

കുഴലൂത്തുകാരാൽ
പൊറുതിമുട്ടി
നില്ക്കുന്ന നാട്ടിൽ
കുഴലുകൾ കിട്ടാതായി
ഊത്ത്
മാത്രം
ഒറ്റയ്ക്കായി.

കുഴലുകൾ തേടിയുള്ള
അന്വേഷണം തുടങ്ങിയപ്പോൾ
പലരും
പല നിലങ്ങളിലും
അവരുടെ പ്രതിമകൾ പൊക്കിയിരുന്നു
ചിലർ
പ്രസിഡൻ്റായി മരിച്ചു
ചിലർ സെക്രട്ടറിയും
ബജാൻജിയുമായി

ചിലർ
കുഴലൂത്തുകാരാൻ
ഇന്നും പദവികളിൽ
നീണാൾ വാഴുന്നു
ഒഴിഞ്ഞ കസേരകൾ
എവിടെക്കണ്ടാലും
ചിലർ കരുതും
അവരുടെ വരവിനായ്
കസേരയും 
കുഴലുതുകയാണെന്ന് 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക