
തിരുവനന്തപുരം: ലോകത്തെ ഏറ്റവും ജനസംഖ്യാ വളർച്ചയുള്ള നഗരങ്ങൾ കേരളത്തിൽ ഐക്യരാഷ്ട്ര സഭയുടെ പോപ്പുലേഷൻ ഡിവിഷൻ കണക്കുകൾ പ്രകാരം 44.1% ജനസംഖ്യാ വളർച്ചയോടെ മലപ്പുറം ലോ കത്ത് ഒന്നാം സ്ഥാനത്തെ ത്തി. 34.5% വളർച്ചയോടെ കോഴിക്കോട് നാലാമതും 31.1% ജനസംഖ്യാ പെരുപ്പ ത്തോടെ കൊല്ലം പത്താം സ്ഥാനത്തുമുണ്ട്. സാംസ് കാരിക തലസ്ഥാനമായ തൃ ശൂർ 30.2% ജനസംഖ്യാ വള ർച്ചാ നിരക്കുമായി ആഗോള പട്ടികയിൽ പതിമൂന്നാം സ്ഥാനത്തെത്തി. ജനസം ഖ്യാ വളർച്ചയിൽ കേരളം പിന്നോട്ട് പോകുമ്പോഴാണ് സംസ്ഥാനത്തെ നാല് പ്ര ധാന നഗരങ്ങൾ റെക്കോ ഡ് മുന്നേറ്റം നടത്തുന്നതെ ന്നത് ശ്രദ്ധേയമാണ്.
2011 ലെ സെൻസസ് കണക്കു കൾ പ്രകാരം കേരളത്തി ലെ ആകെ ദശാബ്ദ ജനസം ഖ്യാ വളർച്ച കേവലം 4.6% മാത്രമാണ്. ദേശീയ ശരാശ രിയായ 17.6 ശതമാനത്തേക്കാൾ ഏറെ പിന്നിലാണിത്. 30 രാജ്യങ്ങളുടെ യുഎൻ പട്ടികയിൽ ആറ് ഇന്ത്യൻ നഗരങ്ങളാണ് സ്ഥാനം പി ടിച്ചിരിക്കുന്നത്. കേരളത്തി ലെ നാല് നഗരങ്ങൾക്ക് പു റമെ ഗുജറാത്തിലെ സൂറത്തും (27-ാം സ്ഥാനം, 26.7% വളർച്ച) തമിഴ്‌നാട്ടിലെ തിരുപ്പൂരും (30-ാം സ്ഥാനം, 26.1%
കേരള സർക്കാരിന്റെ 2016 ലെ സാമ്പത്തിക അവലോകനത്തിൽ പറയുന്ന ത് ജനസംഖ്യാ വളർച്ച പൂ ജ്യമോ അല്ലെങ്കിൽ നെഗ
റ്റീവോ ആകുന്ന അവസ്ഥ യിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്നാണ്. ചില ജില്ലകളിലെ ജനസംഖ്യ വളർച്ച കാണിക്കുന്നുണ്ടെ ങ്കിലും ഏതാനും ജില്ലകളി ലെ നെഗറ്റീവ് വളർച്ച മൂലം 2011 സെൻസസിൽ കേര ളത്തിന്റെ ആകെ വളർച്ചാ നിരക്ക് കുറയുകയായിരുന്നു.
ജനസംഖ്യാ പഠനത്തെ സംബന്ധിച്ചിടത്തോളം ഇപ്രകാരം കാര്യമായ വൈ രുധ്യങ്ങളാണ് കേരളം പ്രകടിപ്പിക്കുന്നത്. അതേ സമയം ഇന്ന് ലോകത്ത് ഏറ്റവും വലിയ ജസംഖ്യാ വളർച്ച ഇന്ത്യയിലാണ് ദൃശ്യ മാകുന്നത്. 2020 പുതുവർഷ ദിനത്തിൽ 67,385 ശിശു ജന നങ്ങളുമായി ഇന്ത്യയാണ് ലോകത്ത് മുന്നിലെത്തിയത്, ചൈന (46,299), നൈജീ മിയ (26,039), പാക്കിസ്ഥാൻ (16,787). ഇന്തോനേഷ്യ (13,020), യുഎസ് (10,452) എന്നീ രാജ്യങ്ങൾ ഇക്കാര്യ ത്തിൽ ഇന്ത്യക്ക് പിന്നിലായി. പുതുവർഷത്തിൽ ലോക ത്താകെ പിറന്ന കുട്ടികളിൽ 17% ഇന്ത്യക്കാരാണെന്ന് യു ണിസെഫ് ചൂണ്ടിക്കാട്ടുന്നു.