
ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രം അദൃശ്യ ജാലകങ്ങള്‍ ഒടിടി റിലീസിനൊരുങ്ങുന്നു. ഡോ.
ബിജു സംവിധാനം ചെയ്ത ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം നെറ്റ്ഫ്ലിക്ലിനാണ്. ചിത്രം ഡിസംബര്‍ എട്ട് മുതല്‍ നെറ്റ്ഫ്ലിക്സില്‍ സംപ്രേഷണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം ഇത് സംബിന്ധിച്ചുള്ള ഔദ്യോഗികമായ അറിയിപ്പ് ഒടിടി പ്ലാറ്റ്ഫോമോ അണിയറ പ്രവര്‍ത്തകരോ അറിയിച്ചിട്ടില്ല.
ടൊവിനോയുടെ വ്യത്യസ്ത ലുക്കില്‍ എത്തുന്ന റിലീസിന് മുമ്ബെ ശ്രദ്ധേയമായിരുന്നു. ചിത്രം രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശനം നടത്തിയിരുന്നു. ഈ കഴിഞ്ഞ നവംബര്‍ 24ന് ചിത്രം തിയറ്ററുകളില്‍ റിലീസായത്.
ഓഫ് ബീറ്റ് ചിത്രമായതിനാല്‍ അദൃശ്യ ജാലകങ്ങള്‍ എന്ന സിനിമയ്‌ക്ക് ബോക്സ്‌ഓഫീസില്‍ കൂടുതല്‍ ചലനം സൃഷ്ടിക്കാനായില്ല. ഡോ ബിജു ഒരുക്കിയ ചിത്രത്തില്‍ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. നിമിഷ സജയൻ ആണ് ചിത്രത്തില്‍ നായിക.