Image

ഇ-മലയാളി മാഗസിൻ: ഒക്ടോബർ ലക്കം 

Published on 11 October, 2023
ഇ-മലയാളി മാഗസിൻ: ഒക്ടോബർ ലക്കം 

ഇ-മലയാളി മാഗസിൻ: ഒക്ടോബർ ലക്കം:  https://mag.emalayalee.com/magazine/oct2023/#page=1

മുൻ ലക്കങ്ങൾ: https://emalayalee.com/magazine

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=300605_E-Mag%20Oct%202023%20Final.pdf

Join WhatsApp News
മത്തകണ്ണൻ 2023-10-11 22:07:25
ഞങ്ങൾ മത്തങ്ങകളെ സാത്താൻ എന്ന് വിളിക്കുന്നത് വളരെ കഷ്ടം തന്നെ! നിങ്ങൾ മനുഷ്യർ ഓരോന്ന് സൃഷ്ടിക്കും എന്നിട്ട് അതിനെ ആരാധിക്കും ചിലതിനെ ചീത്ത വിളിക്കും. ദൈവത്തെ ഉണ്ടാക്കി പൂജ, പാട്ട്അ, തംബേർ കൊട്ടി പാട്ട്, എന്ന് വേണ്ട എന്തൊക്കെ ഭ്രാന്ത് കാണിക്കാമോ അതെല്ലാം ചെയ്യും, എന്നിട്ട് ഒന്നും നടക്കാതെ വരുമ്പോൾ ഒരു മൂളലും വർണിങ് പിന്നെ ഇത് എന്ന ദൈവമാ എന്ന് ഒരു ചോദ്യവും. ഒക്ടോബർ മാസത്തിൽ ഞങ്ങളുടെ തലവെട്ടി, കണ്ണും മൂക്കും ഉണ്ടാക്കി കോലെ കുത്തി നിറുത്തി സാത്താൻ എന്ന് വിളിക്കും. ഞങ്ങളുടെ കഴുത്ത് വെട്ടുമ്പോൾ, കയ്യും കാലും ഉണ്ടായിരുന്നെങ്കിൽ ആ ബൽസിന് ഒരു തൊഴിയും കണ്ണിന് രണ്ടു കുത്തും തരുമായിരുന്നു. നിലത്തു കിടക്കുന്ന ഒരു മത്തങ്ങയോട് നിങ്ങൾ ചെയ്യുന്നത് ഇതാണെങ്കിൽ മനുഷ്യരോട് നിങ്ങൾ എങ്ങനെ ആയിരിക്കും. ഈ ഹാലോവീൻ സൃഷ്ടിച്ചത് ക്രിസ്ത്യാനികളാണ്. ചത്തുപോയ ആത്മാക്കൾ തിരിച്ചു വരുമെന്ന് പറഞ്ഞു ഒരു തരികിട പരിപാടി. ചത്തുപോയ ആത്മാക്കൾ എങ്ങനെ വരുമെന്നാണ് നിങ്ങൾ പറയുന്നത്? നടന്നു വരാൻ കാലില്ല, പറന്നു വരാൻ ചിറകില്ല പിന്നെ എങ്ങെന വരും? ചത്തുപോയവരെ എങ്കിലും വെറുതെ വിട്. അതിന്റെ പേരിൽ നിങ്ങൾ മത്തങ്ങ വംശനാശം വരുത്തല്ലേ. മത്തങ്ങ നട്ടാൽ കുമ്പളം മുളപ്പിക്ക് എന്നിട്ട് കുമ്പളങ്ങയുടെ തലവെട്ടി ചെകുത്താന്മാരെ ഉണ്ടാക്ക്. എന്താ ചെയ്യാ എന്ന് പറ.....മത്തങ്ങാ വംശം ചെന്നുപെട്ടിരിക്കുന്ന ഒരു ഏടാകൂടമേ. മത്തങ്ങാ അസോസിഷൻ പ്രസിഡണ്ട് മത്തകണ്ണൻ
Kumpalanga 2023-10-12 00:14:05
പൊന്നു മത്തങ്ങേ നിന്നെയല്ല സാത്താൻ എന്ന് വിളിച്ചത് എന്ന് കുമ്പളങ്ങയായ എനിക്ക് തോന്നുന്നു. നിന്നെ വെട്ടി വികൃതമാക്കി ജനങ്ങളെ ഭയപ്പെടുത്താൻ ജനങ്ങൾ തന്നെ ചെയ്യുന്ന കാര്യം എഴുതിയതായിരിക്കും. അമേരിക്കയിൽ ജീവിക്കാൻ തുടങ്ങിയപ്പോൾ മലയാളം മറക്കുന്നോ?
Sudhir Panikkaveetil 2023-10-15 02:13:00
ശ്രീ പറ ക്കാല പ്രഭാകരന്റെ പുസ്തകം പുതിയ ഇന്ത്യയിലെ വളഞ്ഞ മരം എന്നോ മറ്റോ പരിഭാഷ ചെയ്യാവുന്ന പുസ്തകത്തെക്കുറിച്ച് ശ്രീ പി എസ ജോസഫിന്റെ ലേഖനത്തിലെ ആദ്യവരികളിൽ മോഡി സർക്കാർ ഒമ്പത് വർഷങ്ങളിൽ എന്ത് നേടി എന്ന ചോദ്യം ഉദ്ധരിച്ചിട്ടുണ്ട് . പതിനാറു വര്ഷം നെഹ്‌റു എന്ത് നേടി എന്ന് ചോദിക്കുന്നപോലെ തന്നെ. ആർക്കും ഒന്നും നേടാനാകില്ലെന്നതാണ് ഇന്ത്യയുടെ ശാപം. നേടുന്നതൊക്കെ കപട രാഷ്ട്രീയക്കാർ. പ്രഭാകരന്റെ ബുദ്ധിയും അറിവും വച്ച് അദ്ദേഹം എഴുതി. ഒരു പക്ഷെ അദ്ദേഹം prejudiced ആയേക്കാം. വായനക്കാരന്റെ ചോദ്യം ശ്രീ പ്രഭാകരാ അങ്ങയുടെ ഈ ലേഖനം കൊണ്ട് ഇന്ത്യ എന്ത് നേടി.ശ്രീ പി എസ ജോസെഫ് താൻ വായിച്ച അറിവിനോട് നീതി പുലർത്തി.
Sudhir Panikkaveetil 2023-10-16 02:47:34
കന്നഡ നോവലിസ്റ്റ് യു ആർ അനന്തമൂർത്തിയുടെ "സംസ്കാര" എന്ന നോവലിനെപ്പറ്റി ശ്രീമതി ദുര്ഗ മനോജ് ഇ മലയാളിയിൽ എഴുതിയ പഠനമോ വിശകലനമോ എന്തായാലും ശ്രദ്ധേയമാണ്.. 1965 ഇൽ കന്നഡ ഭാഷയിൽ എഴുതിയ ഈ പുസ്തകത്തിന്റെ ഇംഗളീഷ് പരിഭാഷകൾ വന്നപ്പോൾ പുസ്തകം ചർച്ചകൾക്ക് വിധേയമായി. വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തെപ്പറ്റി ദുര്ഗ മാഡം ഇപ്പോൾ എഴുതുന്നതിനു പ്രസക്തിയുണ്ട്. ഇന്നും ജാതിപിശാചിനാൽ വേട്ടയാടപ്പെടുന്ന സമൂഹം.നമുക്ക് ചുറ്റിലുമുണ്ട്. അതിൽ സവർണ്ണ ജാതിക്കാർക്ക് കൂടുതൽ ബന്ധനങ്ങൾ ഉണ്ട് മരണാനന്തര ചടങ്ങിനെയാണ് സംസ്കാര എന്ന് പറയുന്നത്. നോവലിൽ പറയുന്ന മനുഷ്യർ ബ്രാഹ്മണന്മാരാണ്. വളരെ ആചാരനിഷ്ഠയുള്ളവർ. അപ്പോഴാണ് ആചാരങ്ങളെ ലംഘിച്ച് സമൂഹം ആഭാസൻ എന്ന് വിശേഷിപ്പിച്ച ഒരു ബ്രാഹ്മണന്റെ മരണം. അങ്ങനെയുള്ള ആളിന്റെ സംസ്കാര കര്മം എങ്ങനെ നടത്തുമെന്ന് സമൂഹം .ചിന്തിക്കാൻ തുടങ്ങി. ഒരു കാരണവശാലും അവരത് ചെയ്യാൻ പാടില്ലെന്ന് തീരുമാനിക്കുന്നു.എത്രയോ സങ്കടകരമായ അവസ്ഥ. ശവം ദഹിപ്പിക്കുന്ന വരെ ഭക്ഷണം കഴിക്കാൻ പാടില്ലെന്ന നിയമവുമുണ്ട്.അന്ധവിശ്വാസങ്ങൾ മലമ്പാമ്പിനെപോലെ ചുറ്റിപിടിക്കുന്ന, ജാതി വ്യവസ്ഥ മുറുകെപ്പിടിക്കുന്ന കുറെ വിവരം കെട്ടവരുടെ ദയനീയാവസ്ഥ നോവലിസ്റ്റ് വിവരിക്കുന്നത് മാഡം ചുരുക്കിഎഴുതിയിട്ടുണ്ട്. . ദുർഗ്ഗാ മാഡം നോവലിനെ കുറിച്ച് ,കഥാപാത്രങ്ങളെക്കുറിച്ചോക്കെ വിവരിച്ച് അവർ അനുഭവിക്കുന്ന അവസ്ഥയെ വളരെ സ്പഷ്ടമായി പ്രതിപാദിച്ചിട്ടുണ്ട്. നോവലിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഉൾപ്പെടുത്തിയിട്ടുള്ളതുകൊണ്ട് നോവൽ മുഴുവൻ വായിച്ച പ്രതീതി അനുഭവപ്പെടും. ദുര്ഗ മാഡത്തിന് അഭിനന്ദനങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക