Image

കേരളത്തെ ടൈംസ് സ്വകയറില്‍ കൊണ്ടുവരും; ഇത് ധൂർത്തല്ല; നമുക്ക് ഒരു നേതാവുണ്ട്: ഡോ.എം. അനിരുദ്ധൻ

Published on 30 May, 2023
കേരളത്തെ ടൈംസ് സ്വകയറില്‍ കൊണ്ടുവരും; ഇത് ധൂർത്തല്ല; നമുക്ക് ഒരു നേതാവുണ്ട്: ഡോ.എം. അനിരുദ്ധൻ

ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം   ജൂണ്‍ 9,10,11, തീയതികളില്‍ ന്യൂയോര്‍ക്കില്‍ വച്ച് നടക്കുമ്പോൾ  അതിനു നേതൃത്വം നല്‍കുന്ന നോർക്ക ഡയറക്ടർ ഡോ.എം. അനുരദ്ധന്‍ മാധ്യമ പ്രവർത്തക അനുപമ വെങ്കിടേശ്വരനുമായി സമ്മേളനത്തിന്റെ ഒരുക്കങ്ങളെപ്പറ്റിയും പ്രതീക്ഷകളെപ്പറ്റിയും സംസാരിക്കുന്നു. അമേരിക്കൻ മലയാളി സമൂഹത്തിന്റെ ചരിത്രത്തിലേക്കുള്ള ചവിട്ടുപടിയായിരിക്കും ഈ സമ്മേളനമെന്ന്  അദ്ദേഹം വിലയിരുത്തുന്നു. (പ്രസക്ത ഭാഗങ്ങൾ)

അനുപമ: ലോക കേരള സഭ രൂപീകരിച്ച  ശേഷം ആദ്യമായാണ് അമേരിക്കയില്‍   മേഖലാ സമ്മേളം നടക്കുന്നത്. എന്താണ്  ഇതിന്റെ പ്രസക്തി? എന്താണ് ഇതുകൊണ്ടുള്ള  നേട്ടങ്ങള്‍?

ഉത്തരം: ലോക കേരള സഭയുടെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച്  ഇതുവരെ നടന്നത് എന്താണ്, എവിടേക്കാണ് പോകുന്നത് എന്ന  പഠനത്തിന്റെ ഭാഗമായാണ്   റീജയണല്‍ സമ്മേളനങ്ങള്‍.  ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഒരു റീജിയണും, യൂറോപ്യന്‍- യു.കെ.ക്ക് ഒരു റീജിയണും അമേരിക്കയ്ക്ക് ഒരു റീജിയണും.  ഇതുവരെ  നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കും നമ്മള്‍ ആഗ്രഹിക്കുന്ന മേഖലയിലേക്കും  എത്തിയിട്ടുണ്ടോ എന്ന്  പഠിക്കാന്‍ കൂടിയുള്ള പരിപാടിണിത്. അതുകൊണ്ടാണ് ന്യൂയോര്‍ക്ക് തന്നെ തിരഞ്ഞെടുത്തത്. ന്യൂയോര്‍ക്ക്  എല്ലാത്തിനെയും പ്രതിനിധീകരിക്കുന്നു.

ഇവിടെ  വേദി കണ്ടുപിടിക്കുക എന്നത് ഒരു ചലഞ്ച് ആയിരുന്നു. എങ്കിലും ഞങ്ങള്‍ക്ക് ഇത് നടത്താന്‍ കഴിയും എന്ന് അധികൃതരെ ബോധ്യപ്പെടുത്താന്‍ സാധിച്ചു.   വേദി കണ്ടുപിടിക്കുക എന്നത് കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതു പോലെയാണ്.  തുടക്കം മുതല്‍ ഭാഗ്യം നമ്മുടെ കൂടെയുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയുള്ള ഒരു കണ്‍വന്‍ഷന്‍ സമുച്ചയം  കിട്ടിയത്. അതില്‍ എല്ലാവരും ആഹ്ലാദഭരിതരാണ്.

അനുപമ: മുഖ്യമന്ത്രി പങ്കെടുക്കുന്ന ഈ  പരിപാടി, മൊത്തം മലയാളികളുടെ പരിപാടിയാണ്. എല്ലാ അമേരിക്കന്‍ മലയാളികളുടേതുമാണ്. എല്ലാ വിഭാഗങ്ങളിലുമുള്ള മലയാളികളുടെ പങ്കാളിത്തം   ഇതില്‍ ഉറപ്പു വരുത്തിയിട്ടുണ്ടോ.?

ഉത്തരം:  മലയാളി സംഘടനങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന  നമുക്ക്  ഏറെക്കുറെ  അറിയാം.
200 ലേറെ മലയാളി സംഘടനകള്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നു.  അവരുടെ വ്യത്യസ്ഥതകളെ മാനിച്ചുകൊണ്ട്  എല്ലാ സംഘടനകള്‍ക്കും തുല്യമായി പ്രധാന്യം നല്‍കി.  അഞ്ചു പേരുടെ സംഘടനയായാലും, 200 പേരുള്ള   സംഘടനയായാലും ഫൊക്കാന പോലുള്ള വലിയ സംഘടനയായാലും അതിന്റെ നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കും, അവരുടെ വാക്കുകള്‍ക്കും  തുല്യമായ പ്രാധാന്യം കൊടുത്തുകൊണ്ടാണ്  പ്രാതിനിധ്യം നടപ്പിലാക്കുന്നത്. ഇത് മലയാളി ഏകീകരണത്തിന്റെ  വേദിയാക്കി മാറ്റാനാണ് നമ്മള്‍ ശ്രമിക്കുന്നത്.

അനുപമ: നോര്‍ക്ക ഡയറക്ടറാണ് താങ്കള്‍. നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ മലയാളികളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?

ഉത്തരം: 20 വര്‍ഷത്തിലധികമായി നോര്‍ക്ക പ്രവര്‍ത്തിക്കുന്നുണ്ട്. നോര്‍ക്കയുടെ ആരംഭകാലത്ത് നമ്മളെ അലട്ടികൊണ്ടിരുന്ന ഏറ്റവും വലിയ പ്രശ്‌നം വളരെ മോശം ജോലി സാഹചര്യങ്ങളും പരിമിതികളും ഉള്ള മലയാളികള്‍ ആയിരുന്നു. വളരെ പ്രാകൃതമായ ജീവിതരീതി പോലും ഗള്‍ഫിലുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങളുടെ നോട്ടം ഗള്‍ഫിലേക്കായിരുന്നു. 

അമേരിക്കയിലുള്ള നമ്മളെയെല്ലാം സമ്പന്നരായിട്ടാണ് ആളുകള്‍ കാണുന്നത്.  അമേരിക്കയിലെ മലയാളികള്‍ക്കും ഗള്‍ഫ് മലയാളികള്‍ക്കും തമ്മില്‍ വലിയ അന്തരമുണ്ട്. അതുകൊണ്ട് ഞങ്ങള്‍ ഒരിക്കലും     ഇന്നിന്ന കാര്യങ്ങള്‍ വേണമെന്ന്   ആവശ്യപ്പെട്ടിട്ടില്ല. ഇതുവരെ എന്തുകിട്ടി എന്നതല്ല, എന്തുകൊടുക്കാന്‍ കഴിയുമെന്നാണ് ചിന്തിക്കുന്നത്. ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇവര്‍ക്ക്  എല്ലാം  ഒരു മാതൃകയായിരുന്നു ഇത്.   അങ്ങനെയാണ് ഞങ്ങള്‍ റീജിണല്‍ കണ്‍വന്‍ഷന്‍ നടത്താന്‍ തയ്യാറാണ് എന്നു പറയുന്നത്.

അനുപമ: മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ അമേരിക്കന്‍ മലയാളികളോട് സംവദിക്കുവാന്‍ എത്തുകയാണ്. അതുകൊണ്ടുതന്നെ ഈ അവസരത്തെ മികച്ച രീതിയില്‍ വിനിയോഗിക്കണം. അമേരിക്കയിലെ ടെക്ക്, രാഷ്ട്രീയ മേഖലയിലായാലും ബിസിനസ് മേഖലയിലും പ്രമുഖരായ മലയാളികള്‍ ഉണ്ട്. ഇവരൊക്കെ ഒന്നുചേരാനും സംവദിക്കാനും  ഏതു രീതിയിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്?

ഉത്തരം: ഇപ്പോള്‍ മൂന്നു ദിവസത്തെ പരിപാടിയാണ് ക്രമീകരിച്ചിരിക്കുന്നത്. അതിന്റെ ഫോര്‍മാലിറ്റികള്‍ ആദ്യ  ദിവസം തീരുമാനിക്കും.  ഇതുവരെ നടന്നിട്ടുള്ളതിന്റെ സാധ്വീനം എന്തെന്ന് പഠിക്കുന്നതിനു വേണ്ടിയുള്ളതാണ്.  രണ്ടാമത്തെയും  മൂന്നാമത്തേയും  ദിവസം നമുക്ക് എന്തൊക്കെ  കഴിവുകൾ     ഉണ്ട് എന്നറിയിക്കാനും കൂടിയുള്ളതാണ്.  സാധാരണ കാണുമ്പോള്‍ ഹായ് പറഞ്ഞു പിരിയുകയാണ് നമ്മള്‍ ചെയ്യുന്നത്. അവര്‍ എന്താണ് ചെയ്യുന്നത് എന്ന് നമ്മള്‍ അറിയാറില്ല. ആ ശ്രദ്ധയില്ലായ്മയില്‍ നിന്ന് അവയെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്  ചെയ്യുന്നത്. അമേരിക്കയിലെ മലയാളികള്‍ സമ്പന്നരാണ്. പലമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്.  അവരെയെല്ലാം ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്. 

അനുപമ: ഇത്തരം കാര്യം നമ്മള്‍ ചര്‍ച്ച ചെയ്യുമ്പോഴും, വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ലോകകേരളസഭ എന്നാല്‍ ധൂര്‍ത്തിന്റെ സഭ എന്ന വിമര്‍ശനത്തെ എങ്ങനെ നേരിടുന്നു. ഈ ചെലവിനെ മറികടക്കുന്ന എന്തെല്ലാം ഗുണങ്ങളാണ്   ലഭിക്കുക 

ഉത്തരം:  അമേരിക്കന്‍ മലയാളികളുടേത് സമ്പന്നമായ ജീവിതരീതിയാണ്. നമ്മള്‍ ഇവിടെ ജോലിക്ക് വന്നത്, അല്ലെങ്കില്‍ വിദ്യാഭ്യാസത്തിന് വന്നത് ആ രംഗത്ത്  പ്രഗത്ഭ്യം കാണിക്കാനാണ്. അതോടൊപ്പം ജീവിതരീതിയും ഉയരുകയാണ്. അത് വെളിയില്‍ നിന്ന് നോക്കുമ്പോള്‍ ധൂര്‍ത്തായിട്ടു തോന്നും. ഇത് ധൂര്‍ത്തൊന്നുമല്ല, ഞങ്ങള്‍ ഇങ്ങനെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. മാതൃകയായി, മാന്യമായി ജോലി ചെയ്യുക. മാന്യമായ സ്ഥാനം സമൂഹത്തില്‍ ഉണ്ടാക്കുക. ആ സമൂഹത്തിന് നമ്മളും സംഭാവനകള്‍ നല്‍കുക എന്നുള്ളതാണ്. 

ഉദാഹരണത്തിന്  ഏതെങ്കിലും മലയാളിയുടെ വീട് മോശമായിട്ടുണ്ടോ? എതെങ്കിലും മലയാളികള്‍ മോശം കാറില്‍ സഞ്ചരിക്കാറുണ്ടോ?. അമേരിക്കയിലെ ഏറ്റവും വിലകൂടിയ കാറുകള്‍ ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണ്. ആ ഇന്ത്യക്കാരില്‍ കൂടുതലും മലയാളികൾ. ഗ്യാസ് കത്തിപോകുന്നത് ധൂര്‍ത്തല്ല. അത് വണ്ടി ഓടിക്കാൻ  വേണ്ടിയാണ്. ആ ധൂര്‍ത്തില്‍ അഭിമാനം കൊള്ളുന്നവരുമാണ്. ധൂര്‍ത്ത് എന്ന് പറയുന്നത് സത്യത്തില്‍ വേദനാജനകയാണ്. ഇങ്ങനെയുള്ള ധൂര്‍ത്തില്ലാതെ കഴിയാന്‍ സാധിക്കില്ല. ഞങ്ങളൊക്കെ അങ്ങനെയാണ് ജീവിക്കുന്നത്.

അനുപമ: ന്യൂയോര്‍ക്കിന്റെ ഹൃദയമായ ടൈംസ്  സ്‌ക്വേയറില്‍ നിന്നാണ്  മുഖ്യമന്ത്രി സംസാരിക്കാന്‍ പോകുന്നത്. ഒരു ഇന്ത്യന്‍ നേതാവ് ആദ്യമായാണ് വലിയ ഒരു ജനാവലിയെ ടൈംസ് സ്വകയറില്‍ നിന്ന് അഭിസംബോധന ചെയ്യുന്നത്. ഒരു വലിയ ജനാവലിയെ ടൈംസ് സ്വകയറില്‍ പ്രതീക്ഷിക്കുന്നുണ്ടോ?. കേരളത്തെ ടൈംസ് സ്‌ക്വയറില്‍ കൊണ്ടുവരാന്‍ കഴിയുമോ?

ഉത്തരം: കേരളത്തെ ടൈംസ് സ്വകയറില്‍ കൊണ്ടുവരും. കേരളത്തെ കുറിച്ച് ടൈംസ് സ്‌ക്വയര്‍ അഭിമാനപൂര്‍വ്വം ഓര്‍ക്കും. ലോകത്തിലെ ഏറ്റവും പ്രധാന   കേന്ദ്രമായ ടൈംസ് സ്വകയറില്‍ എങ്ങനെ നമ്മുടെ ആളുകളെ സുരക്ഷിതമായി കൊണ്ടുവരാന്‍ കഴിയും എന്നതാണ് ആദ്യം ആലോചിച്ചത്. 

ഫൊക്കാന രൂപീകൃതമാകുന്നത് 40 വര്‍ഷം മുമ്പാണ്.  കൊളംബിയ യൂണിവേഴ്‌സി്റ്റിയുടെ മുന്നില്‍വച്ചാണ് അത് ചെയ്തത്.  അന്നത്തെ ധൂര്‍ത്ത് ആര്‍ക്കും ധൂര്‍ത്ത് എന്ന് പറയാന്‍ കഴിയില്ല. അന്ന് ആരുടെ കൈയിലും പൈസയില്ലായിരുന്നു. ഞങ്ങളുടെ കൈയിലെ ക്രെഡിറ്റ് കാര്‍ഡു ഉപയോഗിച്ചാണ് നടത്തിയത്.  മനസ്സിന്റെ ധൈര്യത്തിലാണ് അത് ചെയതത്. 

ആദ്യമായി സ്ഥലം കാണാന്‍ ചെല്ലുമ്പോള്‍ കൊളംബിയ യൂണിവേഴ്‌സിയുടെ മുമ്പില്‍ കാര്‍ നിര്‍ത്തി യൂണിവേഴിസിറ്റിയുടെ അകത്തേക്ക് നടക്കുമ്പോള്‍ പോലീസുകാര്‍ വന്നു പറഞ്ഞു.. അറിയാം നിങ്ങള്‍ ഇവിടുത്തുകാരല്ലെന്ന്, തിരിച്ചുവരുമ്പോള്‍ കാറിന് ടയര്‍ കാണില്ല എന്ന്. അന്ന് ഞങ്ങള്‍ ഏറ്റവും  സുരക്ഷിതമായി കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പരിപാടി നടത്തി. ഇന്ന് സുരക്ഷയുടെ കാര്യത്തില്‍ അമ്പതിലേറേ   മലയാളികൾ  ന്യു യോർക്ക്  പോലീസിലുണ്ട്.  അതിലുപരി ഒരു വലിയ സംഘം മലയാളി യുവാക്കളുണ്ട്. അവരുടെ വളര്‍ച്ച, അവരുടെ ഡെഡിക്കേഷന്‍.  എല്ലാവരും  അഭിമാനഭരിതരാണ്.  ടൈംസ് സ്കവയറില്‍ നിന്ന് ഉരുത്തിരിഞ്ഞു വരും അടുത്ത നൂറു വര്‍ഷത്തെ കേരളത്തിലെ പ്രവര്‍ത്തനരീതികള്‍. കേരളം ലോകത്തിന് എന്തു സംഭാവനകള്‍ നല്‍കും എന്നും.   

അനുപമ: സ്ഥിരം പ്രവാസ ജീവിതം  നടത്തുന്ന, സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന മലയാളികള്‍ പുതുതലമുറയുടെ ഉന്നതവിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്നു. അവര്‍ എന്തു തിരിച്ചു കൊടുക്കുന്നു? ഈ സമൂഹത്തിന്. അത്തരത്തിലുള്ള തിരിച്ചുനല്‍കിലിന്റെ തുടക്കമായി ഈ സമ്മേളനത്തെ കാണാന്‍ കഴിയുമോ?

ഉത്തരം: അമേരിക്കന്‍ മലയാളികളുടെ കുടിയേറ്റം ആരംഭിക്കുന്നത് ത് 50 വര്‍ഷം മുമ്പാണ്. അമേരിക്കന്‍ മലയാളികളുടെ ജീവിതരീതി ഇവിടുത്തെ ജീവിതവുമായി ചേര്‍ന്ന് പുതിയ ഒരു സംസ്‌കാരമാണ് രൂപപ്പെട്ടത്. നമ്മളുടെ കുട്ടികളുടെ വിദ്യാഭ്യാസം എവിടെ ചെന്നെത്തും. പലരും  അഭിമാനമായി പറയുന്നത് എന്റെ കുഞ്ഞുങ്ങള്‍ക്ക് മലയാളം   അറിയില്ല എന്ന്. ഞങ്ങള്‍ നടുറോഡില്‍ ഇറങ്ങി നിന്ന് പറഞ്ഞു അങ്ങനെ അല്ല. ഞങ്ങളുടെ കുട്ടികള്‍ക്ക് മലയാളം അറിയാം എന്ന്. 

യൂണിവേഴ്‌സിറ്റി  ഓഫ് ടെക്‌സസില്‍ മലയാളം ഡിപ്പാര്‍ട്ട്‌മെന്റ്  തുടങ്ങി. ഡോ. ജോര്‍ജ്ജ് സുദര്‍ശൻ  1978-ല്‍ മലയാളം സ്‌ക്കൂള്‍ ആരംഭിച്ചു .  കർണാടകയില്‍ നിന്ന് വന്ന കലാകാരിയെ കുട്ടികള്‍ക്ക് നൃത്തം പഠിക്കാന്‍ ഏര്‍പ്പാടുചെയ്തു. ഈ പരിപാടികള്‍ ശനിയാഴ്ചയും ഞായറാഴ്ചയും നടക്കുമ്പോള്‍ അതൊടൊപ്പം മലയാളി സമൂഹത്തിലെ കുട്ടികള്‍ മലയാളം പഠിക്കുന്നു. അന്നു മുതല്‍ തുടങ്ങിയ ഏകാഗ്രമായ പരിപാടികളുടെ ഭാഗമാണ് ഇന്ന്    മലയാളം നന്നായി സംസാരിക്കുന്ന രണ്ടാമത്  തലമുറ. അതു അമേരിക്കന്‍ മലയാളികളുടെ വളര്‍ച്ചയാണ്. എത്രമാത്രം നമ്മള്‍ വളര്‍ന്നാലും കേരളീയ  മൂല്യങ്ങള്‍ നമ്മുടെ ഉള്ളില്‍ ഉണ്ടായിരുന്നു. ഏതിനും പരിമിതകളുണ്ടാകാം. പക്ഷെ    ടൈംസ് സ്‌ക്വയറില്‍ നടന്നു കയറാനും അതിനനുസരിച്ച് അ്‌മേരിക്കന്‍ ജീവിതത്തിന്റെ ശാഖയാണ് ഞങ്ങള്‍, അതിന്റെ ഭാഗമാണെന്ന് ഉറച്ചു പറായാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ എല്ലാം അനുഗ്രഹീതരാണ്.

അനുപമ: ഈ സമ്മേളത്തില്‍ താങ്കള്‍ ഉറ്റുനോക്കുന്ന കാര്യം. അല്ലെങ്കില്‍ ഒന്നിലധികം കാര്യങ്ങള്‍ എന്താണ്?

ഉത്തരം:  മലയാളികൾ   ഓരോ രംഗത്തും    എവിടെ എത്തി   എന്നു കാണിക്കാനും  അതു പൊതുസമൂഹത്തിന് കാണിച്ചുകൊടുക്കാനും ലക്ഷ്യമിടുന്നു. വിദ്യാഭ്യാസം നേടികഴിഞ്ഞാല്‍ പിന്നെ വ്യവസായത്തിലേക്കിറങ്ങാന്‍ മലയാളികള്‍ക്ക് മടിയാണ്. പലരും  അധ്യാപകനായോ അല്ലെങ്കില്‍ അതുപോലുള്ള  ജോലിയിലേക്കോ ആണ് പോകുന്നത്. ഏറ്റവും നല്ല കാര്‍. വാങ്ങുക. വീട് വയ്ക്കുക തുടങ്ങിയ ബാഹ്യമായ ചെലവുകള്‍ക്കാണ് മലയാളികള്‍ പ്രധാന്യം നല്‍കുന്നത്.   

ഏറ്റവും മികച്ച  യൂണിവേഴ്‌സിറ്റികളിൽ നമ്മുട  കുഞ്ഞുങ്ങളെ നമ്മൾ അയക്കുന്നു . അവരെ വെല്ലാൻ ഇവിടെ   വേറെ ആരുമില്ല . അതിൽ നിന്ന് ഉണ്ടാക്കിയിരിക്കുന്ന ദൃഢവിശ്വാസവും അതിൽ നിന്ന് ഉണ്ടാക്കിയിരിക്കുന്ന പ്രമാണങ്ങളും ആണ് നമ്മളെ മുന്നോട്ട് കൊണ്ട് പോകുന്നത് . അതാണ് ഏറ്റവും പ്രധാനമായിട്ട്   നമ്മൾ പ്രതീക്ഷിക്കുന്നത് . 

ആ വളർച്ചക്ക് സമൂഹത്തെ  ഒരുമിച്ചു കൂട്ടി  കൊണ്ടുപോകാനുള്ള ഒരു വേദിയാണ്  ടൈംസ്  സ്‌ക്വയറിലെ വീഥികളിൽ നിന്ന് നമ്മൾ ആഗ്രഹിക്കുന്നത് . അവിടെ കൂടുന്ന ലക്ഷോപലക്ഷം ആളുകൾ ഈ മലയാളി സമൂഹത്തിന്റെ സമൂർത്തമായ കലാപരിപാടികളും പ്രകടനങ്ങളും അനുബന്ധമായ കാര്യങ്ങളും കാണുമ്പോൾ ജൂൺ 9,10,11  കേരളചരിത്രത്തിൽ ഒരു പുതിയ പേജ് ആയിരിക്കും.  ധൈര്യത്തോടു കൂടി അതിനു നേതൃത്വം നൽകാൻ,  ഒരു ഉൾക്കാഴ്ച ഉണ്ടാക്കിത്തരാൻ സാധിച്ച ഒരു മുഖ്യമന്ത്രിയെ കിട്ടി . 

വളരെ പരിമിതമായ പദങ്ങളാൽ പ്രവർത്തനശേഷി കുത്തിവച്ച ഒരു സമൂഹത്തെയാണ് കേരളീയ ജനതയിൽ അദ്ദേഹം ഉളവാക്കിയിരിക്കുന്നത് . അതിൽ ഞാൻ അഭിമാനിക്കുന്നു . നമുക്ക് നേതൃത്വം ഉണ്ട്. ലോകമെമ്പാടും കേരളത്തെ പറ്റി ആളുകൾ പറയുന്നു. എവിടെ ചെന്നാലും മലയാളി ആണെന്ന്  പറഞ്ഞാൽ  അത് അഭിമാനകരം.  അതിനൊരു സ്പിരിറ്റ് കുത്തി വെക്കാൻ, അതിനൊരു പ്രത്യേക  മണ്ഡലം ഒരുക്കി തീർക്കാൻ നമ്മുടെ മുഖ്യമന്ത്രിക്ക് സാധിച്ചു. 

നമ്മളെപോലുള്ളവരെ പ്രേരിപ്പിക്കാൻ, പ്രോത്സാഹിപ്പിക്കുവാൻ നിശബ്ദമായി മാറി നിന്നിട്ടാണ് ഇതെല്ലാം ചെയ്യുന്നത് . നമ്മളെപോലുള്ള സാധാരണക്കാരായ മലയാളികൾ  അഭിമാനത്തോട് കൂടി ഇതിൽ പങ്കെടുക്കുകയാണ്. അതാണ് അദ്ദേഹത്തിൽ കാണുന്ന ഏറ്റവും വലിയ ഒരു ഗുണം . നമുക്ക് ഒരു നേതാവുണ്ട് കാര്യക്ഷമമായ കാര്യങ്ങൾ കാണിച്ചു കൊടുക്കുന്ന ഒരു നേതാവുണ്ട് എന്നതിൽ കൂടുതൽ എന്താണ് വേണ്ടത് . അത് നമുക്ക് കിട്ടിയിട്ടുണ്ട് .

Join WhatsApp News
Ulluppe and Thallal 2023-05-30 20:52:05
Our leader is captain of corruption for his family and party members with no Ulluppe and expert in lies and Thallal
Pravasai 2023-05-30 22:23:26
ഈ മഹത്തായ മഹാമഹം കൊണ്ട് പ്രവാസികൾക്ക്, പ്രതേകിച്ചു അമേരിക്കൻ പ്രവാസികൾക്ക് ഉണ്ടാകുന്ന അഥവാ, ഉണ്ടാകാൻ പോകുന്ന, ഒന്നോ രണ്ടോ കാര്യങ്ങൾ (short term or long term) അറിഞ്ഞാൽ വളരെ ഉപകാരം ആയിരുന്നു.. അത് ഇ-മലയാളീ പറഞ്ഞാലും മതി.
A concerned Malayalee 2023-05-30 23:57:43
Please, don’t bring present Kerala to Times Square, for that matter, anywhere in the world. It seems that Commies brought present Kerala to UK as Marunadan Shajan was attacked at London airport by a Malayalee Andham Commie. The trade marks of Andham Commies are intolerance of criticism and violence.
Comrade 2023-05-31 00:25:28
വെറും നേതാവെന്ന് പറഞ്ഞാൽ പോരാ. നമുക്കൊരു കപ്പിത്താൻ ഉണ്ട് സാർ! ഈ കപ്പൽ ആടി ഉലയുകയില്ല സാർ! കാരണം നമ്മുടെ കപ്പിത്താൻ വെറുമൊരു മുഖ്യനല്ല, ഒരൊന്നൊന്നര കപ്പിത്താനാണ് സാർ! ഈ ടൈംസ്‌ക്വയറിനെ ഞങ്ങൾ പ്രകമ്പനം കൊള്ളിക്കും. ന്യൂ ഇയറിൽ ബോള് വീഴുന്നത് കാണാൻ വരുന്നതിൽ കൂടുതൽ നമ്മുടെ കപ്പിത്താനെ കാണാനെത്തും. പിറ്റേ ദിവസത്തെ ന്യൂയോർക്ക് ടൈംസിന്റെ ഫ്രണ്ട് പേജ് പിണറായിയുടെ ഫോട്ടോ ആയിരിക്കും. തലക്കെട്ട്, “Meet the Captain of Kerala, the only state with A+ in all subjects in the world”
Commi 2023-05-31 00:51:41
T. P. Chandrasekhar was finished when our leader was Secretary of the party
റപ്പായി ടൈം സ്ക്വയർ 2023-05-31 07:16:40
എൻറെ പൊന്നേ. എന്തുവാ.. ഈ അഭിമുഖത്തിന്റെ തലക്കെട്ട്. കേരളത്തെ പൊക്കിയെടുത്ത് ടൈം സ്ക്വയറിൽ കൊണ്ടുവരും... എൻറെ അമ്മോ.. ജനങ്ങളുടെ ടാക്സ് പണം കയ്യിട്ടുവാരി, പരിവാരങ്ങളും ഒത്ത് ഒരു അതിഭയങ്കര ഉല്ലാസ് യാത്ര. കേരളത്തിൽ വില കയറ്റത്താൽ സാധാരണക്കാർ ചക്ര ശ്വാസം വലിക്കുന്നു. കേരളം കടമെടുത്തു മുടിഞ്ഞു. ഇനിയും കടമെടുക്കാൻ കേന്ദ്രം സമ്മതിക്കുന്നില്ല പോലും .. എന്തൊരു കാര്യക്ഷമതയില്ലാത്ത ഭരണം. എന്തൊരു അഴിമതി ഭരണം. കേരളത്തിലെ ഒരു അസംബ്ലി പോലും നേരെ ചൊവ്വേ നടത്താൻ, ജനാധിപത്യപരമായി നടത്താൻ കഴിവില്ലാത്തവർ. പ്രതിപക്ഷത്തിന്റെ മൈക്രോഫോൺ പോലും ഓഫ് ചെയ്യുന്നവർ. ഇവരാണ് അമേരിക്കയിലെ മലയാളികളെ ഉദ്ധരിക്കാൻ, പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അമേരിക്കയിലെ ടൈം സ്ക്വയറിൽ എത്തുന്നത്. അവിടെ വച്ചാണോ പരിഹാരം കണ്ടെത്തേണ്ടത്? ഇതുവരെ കൂടിയ ലോക കേരളസഭയിൽ എന്തെല്ലാം പരിഹരിച്ചു? ലോക മലയാളികളുടെ പ്രശ്നങ്ങൾ എന്താണെന്ന് ഈ വരുന്നവരോട് എത്രവട്ടം ചൂണ്ടിക്കാണിച്ചിരിക്കുന്നു പറഞ്ഞിരിക്കുന്നു? അതെല്ലാം നിങ്ങൾ മറന്നു പോയോ? ഈ കേരള ഭരണാധികാരികളെ എതിരെൽക്കാൻ, അവരുടെ മൂഡ് താങ്ങാനും അവരോടൊപ്പം സീറ്റിൽ പതുങ്ങി ഇരിക്കാനും, ഫോട്ടോയെടുക്കാനും, ടിവിയിൽ പച്ച ചെരിയോടെ പൊന്നാട ജാർത്തി നിൽക്കാനും തിടുക്കം കാണിച്ചു അവരെ നീതീകരിക്കുന്ന കൊമ്പൻ ആണെങ്കിലും, ഏത് അരി കൊമ്പൻ ആണെങ്കിലും, ഏതു വമ്പൻ ആണെങ്കിലും വമ്പത്തിയാണെങ്കിലും അവർ സമുദായ ദ്രോഹികൾ ആണ് അവരെ ഒറ്റപ്പെടുത്തുക. അമേരിക്കയിലെ മലയാളി പൊതുജനങ്ങൾ വെറും കഴുതകൾ അല്ല സാർ. കേരളത്തിൽ ജനങ്ങളെ കിറ്റ് കാട്ടി വഞ്ചിച്ച പോൽ, അല്ലെങ്കിൽ കേന്ദ്രത്തിൽ വർഗീയത കാട്ടി ബിജെപി അവിടെ അധികാരം പിടിച്ചപോൽ പ്രബുദ്ധരായ അമേരിക്കൻ മലയാളികളെ കബളിപ്പിക്കാൻ ഇത്തരം ചെപ്പടി വിദ്യകൾ കൊണ്ടൊന്നും ആകുന്നില്ല സാർ. ഞങ്ങൾ പ്രവാസികൾ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളും. കേരളത്തിലെ പ്രജകളുടെ നികുതിപ്പണം എടുത്ത്അമ്മാനമാടാൻ, ധൂർത്തടിക്കാൻ കൂട്ടുനിൽക്കുന്ന ഏതൊരാളെയും ഒറ്റപ്പെടുത്തുക. പ്രതിഷേധം പ്രതിഷേധം. അന്ന് വിമാനത്തിൽ ചവിട്ടിത്തള്ളിയ ആ പ്രമുഖ നേതാവിനെ ഇന്ന് ഓർമ്മ വരുന്നു. ഞങ്ങൾ ആയിരങ്ങൾ സമാധാനപരമായി പ്രതിഷേധിക്കും. ഞങ്ങൾ ഗാന്ധിജിയുടെ നാട്ടിൽ നിന്ന് വന്ന, അതുപോലെ മാർട്ടിൻ ലൂഥർ കിങ്ങിന്റെ നാട്ടിൽ ജീവിക്കുന്ന അമേരിക്കൻ മലയാളികളാണ്. ഞങ്ങൾ കറുപ്പ് വസ്ത്രം അണിഞ്ഞ് അന്ന് ടൈം സ്ക്വയറിൽ വന്ന് സമാധാനപരമായി പ്രതിഷേധിക്കും.
Jose kavil 2023-05-31 12:57:09
കഷ്ടം . കേരളത്തിലെ അഴിമതി കുഷ്ഠം അമേരിക്കയിൽ പടർത്തുവാൻ ശ്രമിക്കുന്ന ഉണ്ണാക്കൻ മാർ .പ്രവാസിക ളുടെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരി നാട്ടിൽ ബിസിനസ്സ് തുടങ്ങി പ്പിച്ചിട്ട് കൊടികുത്തി അവനെ ആത്മഹത്യ ചെയ്യിക്കുന്ന പ്രസ്ഥാനം അമേരിക്കയിൽ വന്ന് എന്തു ചെയ്യാനാണ് .കൊള്ള അഴിമതി ലഹരി സ്വർണ്ണക്കടത്ത് പീഡനം ഇവ മൂലം കേരളത്തെ നശിപ്പിച്ചത് ഇവർ തന്നെ .പിന്നെ ഇവരെ മാലയിട്ടു സ്വീകരിക്കുന്ന ഉണ്ണാക്കൻ മാർ അമേരിക്ക ക്കാർക്ക് നാണത്തോട്
Padma Kumar 2023-05-31 15:10:29
Really pathetic people. I dont understand why FOKANA President donates $250000 for this non sense event, Kerala Fraud Sabha. Everyone want cheap publicity. I am a successful businessman and I will not give any money for these people.
P T Kora Kunjachan 2023-05-31 17:03:22
ഇതിൽ പങ്കെടുക്കുന്നവർക്ക്, ഇതിനെ പിന്താങ്ങുന്നവർക്ക്, പണം നഷ്ടം മാനഹാനി, ഇവർ പറയുന്നത്, വിഡ്ഢിത്തരങ്ങൾ, പൊട്ടത്തരങ്ങൾ. പാവങ്ങളുടെ പാർട്ടി എന്ന് അവകാശപ്പെടുന്ന വരുന്ന പാർട്ടി കൊമ്പന്മാർ പിടിച്ചിരിക്കുന്നത്, പിന്താങ്ങുന്നത് നാട്ടിലെയും അമേരിക്കയിലെയും മലയാളി പണചാക്കുകളെയാണ്. ഇപ്പോൾ അമേരിക്കയിലെ അമ്പർല സംഘടനകൾ മിക്കവാറും കാര്യമായ സെൻസില്ലാത്ത എന്നാൽ പണം ഉണ്ടാക്കാൻ മാത്രം അറിയാവുന്ന ചില പണച്ചാക്കുകളുടെ കയ്യിലാണ്. ഈ പണച്ചാക്കുകൾ പണം എറിഞ്ഞും ദളികേറ്റുകളെ വിലക്ക് വാങ്ങിയും വോട്ട് പിടിച്ച് സംഘടനയുടെ തലപ്പത്ത് വരുന്നു. അതാണല്ലോ ഇപ്പോൾ നടക്കുന്നത്. പൊക്കാനാ, Foma, world malayalee, മന്ത്ര, കെ എച്ച് എൻ എ. അങ്ങനെ എല്ലായിടത്തും പണച്ചാക്കുകൾ ഓടി വന്ന്, ഇന്നലെ മുളച്ച തകരകൾ പോലും അധികാരം പിടിക്കുകയായി. പിന്നീടങ്ങോട്ട് മൈക്രോ ഫോണിൽ അവനവൻറെ അവതാരങ്ങളെ പറ്റി തൊള്ള തുറന്ന് ഓരിയിടുകയായി. എന്തൊരു കലികാലം. യുഡിഎഫ് ലോക കേരളസഭ ബഹിഷ്കരിച്ചതായി പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഓക്കേ സി സി, കീ കി സി സി തുടങ്ങിയ ഒലക്ക സംഘടനയിലെ നേതാക്കൾ സ്റ്റേജിൽ കയറി കുത്തിയിരിക്കാനും ഫോട്ടോ എടുക്കാനും ആയി ടൈം സ്ക്വയറിലേക്ക് വെച്ച് അടിക്കുന്നത് അറിഞ്ഞു. ഈ രാഷ്ട്രീയ ഭിക്ഷാംദേഹികളെയും ബഹിഷ്കരിക്കുക ഒറ്റപ്പെടുത്തുക.
Jayan varghese 2023-05-31 18:12:55
കൈതോല പായ വിരിച്ച് പയേലൊരു പറ കിറ്റ് പൊലിച്ച്‌ തൊള്ളേലൊരു പാള കള്ള് നിറച്ച് കാത് കുത്താ നിപ്പെ വരും, നിന്റെ അമ്മാവന്മാരിപ്പെ വരും ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക