Image

ഗവി എത്ര സുന്ദരം ( യാത്രാ വിവരണം : സീമ ജോൺ )

Published on 25 April, 2023
ഗവി എത്ര സുന്ദരം ( യാത്രാ വിവരണം : സീമ ജോൺ )


യാത്രകളോട് എനിക്ക് എന്നും പ്രണയം ആണ്. യാത്രകൾ നമ്മെ പുതുതായി കൊണ്ടിരിക്കുന്നു. യാത്രകൾ അവസാനിക്കല്ലേ , എന്ന് ആശിക്കുമ്പോഴും , യാത്രയെ മനോഹര മാക്കുന്നത് ഒരു Return ticket തന്നെ ആണ്. യാത്രാ വിശേഷം പറയാൻ ഒരാൾ ഇല്ലെങ്കിൽ യാത്രയ്ക് ഒരു അർത്ഥവും ഇല്ല.

ഇന്ത്യയിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും , നമ്മുടെ കൊച്ചു കേരളത്തിൽ 14 ജില്ലകളിലും, വിദേശരാജ്യങ്ങളിലും പോകാൻ ഈശ്വര കൃപ കിട്ടിയതിൽ ഞാൻ ഈശ്വരനെ സ്തുതിക്കുന്നു. കാരണം എന്നെ ക്കാൾ ധനവാന്മാർക്ക് കിട്ടാത്ത ഒരു അസുലഭ നിമിഷം.

കുഞ്ചാക്കോ ബോബൻ & ബിജു മേനോൻ കൂട്ടുകെട്ടിലെ ഓർഡിനറി എന്ന ഫിലിം കണ്ടതു മുതൽ ഗവി കാണാൻ ഒരു ത്വര മനസ്സിൽ ഉദിച്ചു. പക്ഷേ പലരും നിരുത്സാഹപ്പെടുത്തി , വയനാട് എന്ന കേരളത്തിന്റെ കാശ്മീരിലൂടെ സഞ്ചരിച്ചവർക്കും , മുത്തങ്ങയിൽ പോയിട്ടുളളവർക്ക് എന്ത് ഗവി.

എല്ലാറ്റിനും ഒരു സമയം ഉണ്ട് ദാസാ ... എന്ന് മോഹൻലാൽ പറയുന്നതുപോലെ ആ സമയം Feb 18 ന് ആഗതമായി.
ഞങ്ങളുടെ ( Metropolitan Higher secondary school staff tour) ഈ വർഷത്തെ staff tour ഗവി എന്ന സ്വപ്ന ഭൂമിയിലേക്ക് ആയിരുന്നു.

സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. എബി അലക്സാണ്ടർ സർന്റെ നേതൃത്വത്തിൽ ( Principal നും കുറച്ച് അധ്യാപകർക്കും അന്നേ ദിവസം  അസൗകര്യം ഉണ്ടായിരുന്നു) DTPC യുടെ വണ്ടിയിൽ ആയിരുന്നു ഞങ്ങളുടെ സഞ്ചാരം . Kurian Mammen sir ആയിരുന്നു Tour cordinator,Bus ന്റെ Crew Mr Aji.

പല ജില്ല കളിൽ നിന്നും വരുന്ന ഞങ്ങൾ സുഹൃത്തുക്കൾ കൃത്യം 6 മണിക്ക് തന്നെ പുത്തൻകാവ് school ൽ എത്തി ച്ചേർന്നു. പ്രഭാത പ്രാർത്ഥന കഴിഞ്ഞ് എല്ലാവരും വണ്ടിയിൽ കയറി. കുറെ പ്പേർ വഴിയിൽ നിന്നും കയറി , നവാഗതരെ സ്വീകരിക്കുന്നതു പോലെ ഹർഷാരവത്തോടെ സുഹൃത്തുക്കളെ ആനയിച്ചിരുത്തി.

പുത്തൻ കാവിൽ നിന്നും ഏകദേശം ഒരു മണിക്കൂർ കൊണ്ട് പത്തനംതിട്ടയിൽ എത്തിച്ചേർന്നു. അവിടെ നിന്നും breakfast കഴിച്ച് യാത്ര തുടർന്നു. യാത്രയിൽ ഞങ്ങളുടെ ചിന്ന അധ്യാപിക , ഓരോരുത്തരേയും പറ്റി introduction & 4 വരി film song പാടി സദസ്സിനെ ഹർഷ പുളകിത മാക്കി.


പിന്നെ അങ്ങോട്ട് കൊടും വനത്തിലൂടെ , ഒരു അത്യാവശ്യം ഒരു വണ്ടി മാത്രം കടന്നുപോകുന്ന ഇടുങ്ങിയ വഴി , രണ്ടു സൈഡിലും ഇടയ്ക്കിടെ കാണാൻ പറ്റിയത് സിംഹവാലൻ കുരുങ്ങുകൾ , വിവിധതരം ചെറുതും വലുതും ആയ മൃഗങ്ങൾ , പക്ഷികൾ, കിളികളുടെ കളകള നാദം .... സിംഹം ഒഴിച്ചുള്ള എല്ലാം മൃഗങ്ങളും ഈ വനത്തിൽ ഉണ്ടെന്ന് ഞങ്ങളുടെ സാരഥി പറഞ്ഞു.

ഗവിയിൽ പലപ്പോഴും കാട്ടാനകൾ ഇറങ്ങാറുണ്ട്. അതിന്റേതായ സിംബൽ കാണാൻ സാധിച്ചു.
ചിലസുഹൃത്തുക്കളുടെ വീരകൃത്യങ്ങൾ ഒക്കെ പൊട്ടിച്ചിരിയിൽ കലാശിച്ചു. ആദ്യം മസിൽ പിടിച്ചിരുന്നവർ ഒക്കെ മസിൽ അയച്ചു, ഒപ്പം കൂടി എല്ലാവരും കൂടെ ആയപ്പോൾ ഒരു ആഘോഷം തന്നെ ആയിരുന്നു.
ആഘോഷത്തിമിർപ്പിൽ ഞങ്ങളുടെ ബസ് കോടമഞ്ഞിനെ കീറി മുറിച്ചു കൊണ്ട് ഗവിയുടെ സുന്ദരമായ വിരിമാറിലേക്ക് മന്ദം മന്ദം നീങ്ങിക്കൊണ്ടിരുന്നു

ആങ്ങാം കുഴി എന്ന സ്ഥലത്ത് നിന്നും 90 km സഞ്ചരിച്ചാണ് ഗവിയിൽ എത്തേണ്ടത്. അവിടുന്ന് അങ്ങോട്ട് നിരവധി dams ഉണ്ടായിരുന്നു. ആദ്യം കണ്ടത് മൂഴിയാർ ഡാം 340 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഗവിയിലെ പ്രശസ്തമായ dam , മൂഴിയാർ pumb house ലേക്ക് വെള്ളം കൊണ്ടുപോകുന്ന കൂറ്റൻ Penstocks കാണേണ്ട കാഴ്ച തന്നെ ആണ്, കക്കി dam, നദിയിൽ കെട്ടുന്ന artificial lake ആയ reservoir കണ്ടപ്പോൾ കൊല്ലം ജില്ലയിലെ Munro island പോലെ തോന്നി കാരണം വെളളം തുലോം കുറവായിരുന്നു.

Dams ,Penstocks , reservoir ഒപ്പം കൂട്ടുകാരുടെ photo shooting ഒക്കെ എന്നെ ആ പഴയ  civil engineering student ആക്കി മാറ്റി.

അടുത്തത് ഞങ്ങൾ പോയത് അരണ മുടി എന്ന സ്ഥലത്ത് ആണ്. അവിടെ മൂന്നു തവണ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു യാത്ര . കാരണം 13 ആനകൾ ഒന്നിച്ചു നിരന്നതിനാലാണ് മണ്ണിടിച്ചിൽ ഉണ്ടായത് എന്ന് പറയപ്പെടുന്നു.

പിന്നെ കണ്ടത് വെള്ളപ്പൊക്കത്തെ അതിജീവിച്ച , ബൈബിളിലെ ചരിത്ര പുരുഷനായ നോഹ പെട്ടകം നിർമ്മിക്കാൻ ഉയോഗിച്ച ഗോഫർ എന്ന മരം ആയിരുന്നു. ഈ മരം ഗവിയിൽ മാത്രമേ ഉള്ളൂ. ശേഷം ഏറ്റവും കൂടുതൽ ആഴമുള്ള കക്കി ഡാം കണ്ടു. നമ്മുടെ ആദ്യത്തെ മുഖ്യമന്ത്രി EMS നമ്പൂതിരിപ്പാട് ആയിരുന്നു അതിന്റെ ഉത്ഘാടനം നിർവഹിച്ചത്.

പിന്നീട് ഞങ്ങൾ പോയത് Ecopoint ൽ ആണ് . അവിടെ ബസ് ഇറങ്ങി , ഓരോരുത്തർ ആയി കൂവി വിളിക്കാൻ തുടങ്ങി. എന്ത് നല്ല പുതിയ ആചാരങ്ങൾ.'' കാതിന് ഇമ്പമാർന്ന ആ കൂവൽ കാട്ടു മുഗങ്ങൾക്ക് മാത്രം അല്ല ഞങ്ങൾക്കും നന്നേ ബോധിച്ചു.

ഇവിടുത്തെ ആദിവാസികൾക്ക് വേണ്ടി , സർക്കാർ ധനസഹായത്തോടെ ആനത്തോട് Flanking Dam ൽ മനോഹര മായ മത്സ്യ കൃഷി ഇടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അവിടുത്തെ ജനങ്ങൾക്ക് താമസിക്കാൻ സർക്കാർ പല തവണ വീട് നിർമ്മിച്ചു . പക്ഷേ കാട്ടാനകൾ അതെല്ലാം ഇടിച്ച് നിരത്തി .

പിന്നീട് ഞങ്ങൾ പോയത് . അട്ടപ്പാറയിലും , കൊച്ചു പമ്പയിലും ഇവിടുത്തെ ജയിലുകളിലായിരുന്നു ശ്രീലങ്കൻ അഭയാർത്ഥികളെ താമസിപ്പിച്ചിരുന്നത്.
പണ്ട് ബ്രിട്ടീഷുകാർ പണി കഴിപ്പിച്ച രണ്ട് മൂന്ന് ലയങ്ങൾ ഇപ്പോഴും അവിടെ ഉണ്ട് , ബാക്കി ഒക്കെ കാലഹരണപ്പെട്ടു പോയി

ഏകദേശം ഒരു മണിയോടെ വണ്ടി ഗവിയിൽ എത്തിച്ചേർന്നു. ഏറ്റവും സന്തോഷകരമായ യാത്രാനുഭവങ്ങൾ പകർന്നു തന്ന നിമിഷങ്ങൾ . ഏറ്റവും സംതൃപ്തി തോന്നിയത്, കാട്ടിൽ താമസിക്കുന്ന മക്കൾക്ക് സമ്മാനപ്പൊതി കൊടുത്തതാണ്. ആദിവാസി കുഞ്ഞു ങ്ങൾക്ക് കൊടുക്കാൻ എല്ലാവരും ആഹാരവും വസ്ത്രവും കരുതിയിരുന്നു. ( ഇനി പോകുന്ന വർ മറക്കണ്ട) 1 to 10 yrs ൽ ഉള്ള കുഞ്ഞുങ്ങളാണ് പട്ടിണിയും അരക്ഷിതാവസ്ഥയും കൂടുതൽ അനുഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു.

ഏകദേശം 2 മണിയോടെ വിഭവ സമൃദ്ധമായ veg & non veg  ഭക്ഷണം കഴിച്ചു. ശേഷം പമ്പാ നദിയിലെ ഒരു ചെറിയ തടാകത്തിൽ വള്ളത്തിൽ സവാരി നടത്തി.  ശുദ്ധവായു നുകർന്നു കൊണ്ട് , കാടിന്റെ ഭംഗി ആസ്വദിച്ച് കൊണ്ടുള്ള ജല സവാരി ജീവിതത്തിൽ ഒരിക്കലും മറക്കില്ല. ആന , പുലി , സിംഹം തുടങ്ങിയ മൃഗങ്ങൾ വെള്ളം കുടിക്കാൻ വരുന്ന തടാകം ആയിരുന്നു. നല്ല വെയിൽ ഉണ്ടായിരുന്നു അതൊന്നും ഞങ്ങളുടെ യാത്രയെ തടസ്സപ്പെടുത്തിയില്ല. എങ്കിലും പച്ചപ്പിന്റെ പരവതാനി വിരിച്ച പൂമരങ്ങളുടെ ഇടയിലൂടെ ഉള്ള യാത്ര അവസാനിക്കരുതേ എന്ന് വെറുതെ മോഹിച്ചു പോയി

Ordinary എന്ന film ൽ കണ്ട Post office ,Bank, Hospital , School, ഒന്ന്, രണ്ട് ചിന്ന കടകൾ മാത്രം ആണ് വനത്തിലെ സ്വപ്ന ഭൂമിയിൽ ഉണ്ടായിരുന്നത്.

ശുദ്ധ വായു ഉള്ളതും , Plastic ഇല്ലാത്തതും ആയ വനഭൂമി
മൃഗങ്ങൾ വസിക്കുന്ന സ്ഥലം ആണെങ്കിൽ പോലും ദുർഗന്ധം ലവലേശം ഇല്ല
God's own country യിൽ ആണ് ഇങ്ങനെ ഒരു സ്ഥലം  ഉള്ളതെന്ന് നമ്മുക്ക് അഭിമാനിക്കാം

പാട്ടും ഡാൻസും തമാശ നിറഞ്ഞ പൊട്ടിച്ചിരികളുമായി ഞങ്ങൾ തിരിച്ച് വരുന്ന സമയത്ത് പ്രകൃതി സൗന്ദര്യം വകഞ്ഞ് ഒഴുകുന്ന കുട്ടിക്കാനം , പരുന്തുംപാറയിൽ കയറാൻ മറന്നില്ല.

 Hair pin curves പോലുള്ള ഇടുങ്ങിയ പാതയിലൂടെ ഞങ്ങളെ നയിച്ച സാരഥിക്ക് നന്ദി പറഞ്ഞും, ഈശ്വര കൃപയ്ക്ക് ഒരായിരം നന്ദി കരേറ്റിയും 10.30 pm ആയപ്പോൾ പുത്തൻകാവ് ഞമ്മടെ സ്കൂളിൽ എത്തിച്ചേർന്നു

ശ്രീമാൻ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ വാക്കുകൾ കടം എടുത്തു കൊണ്ട്..'' -- ഈ പ്രപഞ്ചം എത്ര സുന്ദരം
എത്ര അത്ഭുതം
നിറഞ്ഞതാണ്
എന്നെ ഇങ്ങോട്ട്
അയച്ച സൃഷ്ടാവ്
എത്ര ഗംഭീര മായിട്ടാണ്
പ്രപഞ്ചത്തെ
സൃഷ്ടിച്ചിരിക്കുന്നത്""

ഗവി എത്ര സുന്ദരം ( യാത്രാ വിവരണം : സീമ ജോൺ )
ഗവി എത്ര സുന്ദരം ( യാത്രാ വിവരണം : സീമ ജോൺ )

Join WhatsApp News
Sneha 2023-04-28 04:25:14
Seema ടീച്ചറിൻ്റെ ഈ യാത്ര വിവരണം വായിച്ചപ്പോൾ എനിക്കും ഗവിയിൽ പോയാൽ കൊള്ളാമെന്ന് ഉണ്ട് 😍😍🤍🤍🤍✨✨
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക