
Read magazine format: https://mag.emalayalee.com/
Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=280695_E-Mag%20Jan%202023%20Final.pdf
ഇ-മലയാളിയുടെ ചെറുകഥാമത്സരത്തിൽ (2022) ഒന്നാം സ്ഥാനത്ത് എത്തിയത് അമേരിക്കൻ മലയാളിയായ ജോസഫ് എബ്രഹാമാണ്. രണ്ട്, മൂന്ന് സ്ഥാനങ്ങളിലേക്ക് നാലുപേർ വീതവും ജൂറി അംഗീകാരത്തിന് ഒരാളും പ്രത്യേക പുരസ്‌കാരത്തിന് ഒരാളും അർഹരായി.
മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറയുന്നു. സമ്മാനം ലഭിച്ചിട്ടില്ലെങ്കിലും അയച്ചു തന്ന കഥകൾ പ്രസിദ്ധീകരിക്കാൻ ഇ-മലയാളി ആഗ്രഹിക്കുന്നു. താല്പര്യമുള്ളവർ അറിയിക്കുക.
എല്ലാ വർഷവും മത്സരം സംഘടിപ്പിക്കുന്നതാണ്. സെപ്റ്റംബർ മുതൽ കഥകൾ സ്വീകരിച്ചു തുടങ്ങും. ഡിസംബർ അവസാനം ഫലപ്രഖ്യാപനം.
വിജയികൾക്ക് ആശംസകൾ നേരുന്നു. എല്ലാവർക്കും കൃസ്തുമസ്സ് പുതുവത്സരാശംസകൾ നേരുന്നു. സമ്മാനം ലഭിച്ച കഥകൾ ഇ-മലയാളി മാസികയിൽ (ജനുവരി ലക്കം) വായിക്കാം. ലിങ്ക് താഴെ.
ഒന്നാം സമ്മാനം
1. കൽക്കട്ട തീസിസ് - ജോസഫ് എബ്രഹാം
സുല്‍ത്താന്‍ ബത്തേരി സ്വദേശി, ഇപ്പോള്‍ അമേരിക്കയിലെ മേരിലാണ്ട് സ്റ്റേറ്റില്‍ സ്ഥിരതാമസം. അഭിഭാഷകനാണ്. കഥകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും, യൂടുബില്‍ ഓഡിയോ ബുക്കായി അവതരിപ്പിക്കുകയും ചെയ്യുന്നു. youtube.com/@josephabraham71
രണ്ടാം സമ്മാനങ്ങൾ

സാഹിത്യത്തില്‍ നിരവധി ശ്രദ്ധേയമായ അവാര്‍ഡുകള്‍ നേടി.
ഭർത്താവ് : ഡോ .എസ് .സതീശ് . രണ്ടു മക്കൾ.
3. ശാന്തകുമാരന്റെ മുയലുകൾ: കെ. എം. റെജി

കോട്ടയം സ്വദേശി. കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റെർപ്രൈസസ് ലിമിറ്റഡിൽ നിന്നും ചീഫ് മാനേജരായി വിരമിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥകൾ എഴുതാറുണ്ട്.
ഭാര്യ ജെസ്സി. മക്കൾ ഡോ. നിതിൻ , നമിത.
4. വണ്ണക്കരയിലെ വിശുദ്ധർ: ശ്രീനി നിലമ്പുർ

ശ്രീനി നിലമ്പൂർ എന്ന തൂലികാ നാമത്തിൽ 2008 മുതൽ സാഹിത്യ രംഗത്ത് സജീവം. യഥാർത്ഥ പേര് ശ്രീനി. ജി. കേരളത്തിൽ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ഓട്ടോതൊഴിലാളി. വിവിധ മലയാളം ആനുകാലികങ്ങളിൽ കവിത, കഥ തുടങ്ങിയവ പ്രസിദ്ധീകരിക്കപ്പെട്ടു.
മൂന്നാം സമ്മാനം

തൃശൂര്‍, വെങ്കിടങ്ങില്‍ കുട്ടന്‍ തെക്കേപ്പാട്ടിന്റെയും സരോജിനി കുട്ടന്റെയും മകള്‍. പ്രസിദ്ധീകരണങ്ങള്‍ :ഒരു നോവല്‍ (ആ വാകമരം വീണ്ടുംപൂത്തപ്പോള്‍), ഒരു കവിതാ സമാഹാരം (ഒളിയിടങ്ങള്‍). ഒളിയിടങ്ങള്‍ക്ക് കവി മുട്ടത്ത് സുധ പുരസ്‌കാരം ലഭിച്ചു. നവാഗതപ്രതിഭയ്ക്കുള്ള അക്ഷരശ്രീ പുരസ്‌കാരവും, കൂടാതെ വിവിധ
കഥാ പുരസ്‌കാരങ്ങളും കവിതാ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അധ്യാപികയായി ജോലി ചെയ്തിരുന്നു.
2. നിറം മങ്ങിയ പതാകകൾ: സാംജീവ്

യഥാർത്ഥ നാമധേയം സാമുവൽ ഗീവർഗ്ഗീസ്. ഇംഗ്ലീഷിലും മലയാളത്തിലും കഥകൾ എഴുതുന്നു. അൻപതോളം ചെറുകഥകൾ മലയാളത്തിൽ വിവിധ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നൂറോളം ഇംഗ്ലീഷ് കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അമേരിക്കയിൽ മിഷിഗൺ സംസ്ഥാനത്തിൽ പ്രൊഫഷനൽ എഞ്ചിനിയറാണ്. കൊല്ലമാണ് സ്വദേശം.
3. ഗുങ്കട്ട്: ബിന്ദു പുഷ്പൻ

ആലപ്പുഴയിലെ മാവേലിക്കരയിൽ ജനനം. ഇപ്പോൾ കുടുംബസമേതം അലഹബാദിൽ സ്ഥിരതാമസം. ഒരു പ്രൈവെറ്റ് ഇൻകം-ടാക്സ് അഡ്വക്കേറ്റ്സ് ചേംബറിൽ അസോസിയേറ്റായി ജോലി ചെയ്യുന്നു. ആദ്യ കഥാസമാഹാരം ‘കഥപറയും ചിത്രങ്ങൾ’ ഭാഷ ബുക്സ് പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ കഥാസമാഹാരം 'സ്നേഹനിരാസങ്ങൾ' ആമസോൺ കിൻഡിലിൽ പ്രസിദ്ധീകരിച്ചു. 2021-ൽ മികച്ച കഥയ്ക്കുള്ള അക്ഷരദീപം മാസികയുടെ പുരസ്‌കാരം ലഭിച്ചു. 2022 -ൽ പ്രതിലിപിയിൽ ഗോൾഡൻ ബാഡ്ജിനും അർഹയായി.
4. പ്രകാശേട്ടന്റെ മുയലുകൾ: എ എൻ സാബു.

തൃപ്പൂണിത്തുറക്കടുത്ത് ഉദയംപേരൂരാണ് താമസം. സോഷ്യൽ മീഡിയയിലും ആനുകാലികങ്ങളിലും കഥകൾ എഴുതി വരുന്നു. 'പുറമ്പോക്കിലെ പേര' എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആറോളം കൂട്ടായ്മ സമാഹാരങ്ങളിലും സൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജൂറി പുരസ്കാരം

എണാകുളം ജില്ലയിൽ കോതമംഗലത്തിനടുത്ത് ഇരുമലപ്പടിയിൽ, ഇരുമല വീട്ടിൽ 1956 ൽ ജനിച്ചു. കോതമംഗലം എം.എ. കോളേജ്, കോട്ടയം സി.എം.എസ്. കോളേജ്, കൊച്ചി ഭാരതീയ വിദ്യാഭവൻ, കൊച്ചി എസ്.സി.എം.എസ്. എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം. പൊതു വിദ്യാഭ്യാസ വകുപ്പിലും, കേരള നിയമസഭ സെക്രട്ടറിയേറ്റിലും ജോലി നോക്കി. സീനിയർ ഗസറ്റഡ് ഓഫീസറായി റിട്ടയർ ചെയ്തു. കേരള ടൈംസ്, വീക്ഷണം ദിനപത്രങ്ങളിൽ സബ് എഡിറ്ററായും, പത്തനാപുരം ഗാന്ധിഭവനിൽ പബ്ളിക്കേഷൻസ് എഡിറ്ററായും, നവലോകം.കോം അസിസ്റ്റൻറ് എഡിറ്ററായും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ തൃക്കാക്കര ഭാരതമാത കോളേജിൽ അഡ്മിനിസ്ട്രേറ്ററാണ്.
പ്രത്യേക പുരസ്കാരം
അതിജീവനം: അഞ്ജു അരുൺ

കണ്ണൂരിന്റെ മകൾ. കോട്ടയത്തിന്റെ മരുമകൾ. ഒരു ഭിന്നശേഷിക്കാരി. സോഷ്യൽ മീഡിയയിൽ എഴുതുന്നു.
(ഇത് പ്രസിദ്ധീകരിക്കുമ്പോൾ ഈ കഥാകാരി നമ്മെ വിട്ടുപിരിഞ്ഞു കഴിഞ്ഞു. പരേതയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.)
ഈ മത്സരം സ്പോൺസർ ചെയ്തത് സജി ഹെഡ്ജ്, അനിൽ പുത്തൻചിറ, ദിലീപ് വർഗീസ് എന്നിവരാണ്
Read magazine format: https://mag.emalayalee.com/
Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=280695_E-Mag%20Jan%202023%20Final.pdf