Image

ഇ-മലയാളി ഓണം പതിപ്പ് 2022

Published on 19 August, 2022
ഇ-മലയാളി ഓണം പതിപ്പ് 2022


പൊന്നിൻ ചിങ്ങം പിറന്നു. ആവണി അവിട്ടവും, ജന്മാഷ്ടമിയും കഴിഞ്ഞു.ഇനി വരാൻ പോകുന്നു തിരുവോണം. ഈ വർഷം  സെപ്റ്റംബർ എട്ടിനാണ് ഓണം. പൂക്കളം ഒരുക്കാനും തൃക്കാക്കരയപ്പനെ ചമക്കാനും മലയാളി മനസ്സുകൾ ഉണരുകയായി. ഇവിടെ അമേരിക്കയിലും മലയാളി സമൂഹം ആ സുദിനത്തിനായി കാത്തിരിക്കുന്നു.

അമേരിക്കൻ മലയാളികളുടെ സ്വന്തം പത്രമെന്ന നിലക്ക് ഇ-മലയാളി നിങ്ങൾക്കായി ചില ഓണ വിനോദങ്ങൾ ഒരുക്കുന്നു. ഇത് അമേരിക്കൻ മലയാളികൾക്ക്  മാത്രമല്ല ലോകമെമ്പാടുമുള്ള ഞങ്ങളുടെ വായനക്കാർക്ക് ഇതിൽ  പങ്കെടുക്കാവുന്നതാണ്. 

1. അത്തം മുതൽ തിരുവോണം വരെ നിങ്ങൾ വീട്ടിൽ ഒരുക്കുന്ന പൂക്കളത്തിന്റെ പടം അയക്കുക. ഒപ്പം പൂക്കളം ഒരുക്കികൊണ്ടിരിക്കുന്ന നിങ്ങളുടെ ചിത്രങ്ങളും.

2. ഓണത്തെക്കുറിച്ചുള്ള നിങ്ങളുടെ ഓർമ്മകൾ, അനുഭവങ്ങൾ, സ്വപ്‌നങ്ങൾ എന്നിവ കഥയോ, കവിതയോ ലേഖനമോ, ഹാസ്യാവിഷ്‌കാരമോ ആയി അയച്ചു തരിക. 

3. കേരള തനിമയിൽ ഓണത്തിനായി നിങ്ങൾ അണിഞ്ഞൊരുങ്ങുമ്പോൾ ആ വേഷത്തിൽ എടുക്കുന്ന നിങ്ങളുടെ പടം അയച്ചുതരിക. ഓട്ടുവളകളും ഓലക്കുടകളും നമ്മൾ നാട്ടിൽ വിട്ടിട്ടു പോന്നെങ്കിലും കഴിയുമെങ്കിൽ അവ സംഘടിപ്പിച്ച് നിങ്ങളുടെ പടങ്ങൾക്ക് പഴമയുടെ സുഗന്ധം പരത്തുക. അതോടൊപ്പം നിങ്ങളെ പരിചയപ്പെടുത്തുന്ന കുറച്ചു വരികളും. ഇങ്ങനെ  ലഭിക്കുന്ന ഫോട്ടോവിൽ നിന്നും തിരഞ്ഞെടുക്കുന്ന പടം ഇ-മലയാളിയുടെ ഓണം പതിപ്പ് മാഗസിന്റെ മുഖചിത്രമായി പ്രസിദ്ധീകരിക്കും.

4. എല്ലാവരും ഓണപ്പാട്ടുകൾ എഴുതുകയും അതു സ്വയം പാടുകയോ പ്രിയമുള്ളവരെകൊണ്ട് പാടിക്കുകയോ ചെയ്തു  അതിന്റെ വീഡിയോ  അയച്ചുതരിക. അത്തം മുതൽ തിരുവോണം വരെ ഇ-മലയാളിയിൽ നിങ്ങളുടെ ശബ്ദം അലയടിക്കട്ടെ. നാട്ടിലെക്കാൾ  ഗംഭീരമായി ഓണം ഇവിടെ ആഘോഷിക്കപ്പെടട്ടെ. ഇ-മലയാളിയുടെ ചൊൽക്കാഴ്ച എന്ന പംക്തിയിൽ ഇത് ഉൾപ്പെടുത്തും.

എല്ലാവർക്കും ഐശ്വര്യപ്രദവും സന്തോഷകരവുമായ ഓണം ഇപ്പഴേ നേരുന്നു.

സ്നേഹത്തോടെ 
ഇ-മലയാളി പത്രാധിപസമിതി

1) തിരുവോണപ്പുലരി (കവിത: ജയൻ വർഗീസ്)

Join WhatsApp News
Thuppan Nampoothiri 2022-08-23 13:55:45
പത്രാധിപരോട് ഒരു കാര്യം ചോദിച്ചാലോ എന്ന് നോം നീര്വീക്കയായിരുന്നു. ഈ മങ്കമാർക്ക് ഓണ വേഷത്തിൽ പടങ്ങളൊക്കെ അയക്കാം ഭേഷ് ഭേഷ്.. എന്നാ പിന്നെ നമ്മുടെ മഹാബലി വേഷത്തിനും ഒരു മത്സരം ആയാലോ? എന്താ ആയിക്കൂടെ? നല്ല തടിമിടുക്കും മുഖശ്രീയുമുള്ള മഹാന്മാർക്ക് ഇതിൽ പങ്കു ചേരാം. നോം എഴുതിയത് അങ്ങഡ് ഇഷ്ടായിച്ചയാൽ ഒരു അറിയിപ്പ് കൊടുക്കു. പത്രാധിപർക്കും സഹപ്രവർത്തകർക്കും വായനക്കാർക്കും നോം ഓണാശംസകൾ നേരുന്നു. തുപ്പൻ എന്നുള്ളത് സുബ്രഹ്മണൻ എന്നുള്ളതിന്റെ ചുരുക്കപ്പേര് നാടൻ പ്രയോഗത്തിലായതാണ്. സുബ്രമണ്യൻ സാക്ഷാൽ സ്കന്ദ സ്വാമി. ശിവപുത്രൻ. സുബ്രഹ്മണൻ ചുരുക്കി സുബ്രൻ അതൊന്നു ഭാഷ മാറ്റി തുപ്പൻ എന്നായി. പറയാൻ സുഖം നോക്കിയാകും. അല്ലാതെ ഇമലയാളിയിൽ ഒരു വിദ്വാൻ എഴുതിയപോലെ തുപ്പൽ അല്ല,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക