
മലയാളം ഒരു ദ്രാവിഡ ഭാഷ യാണ്, എഴുപത്തി മൂന്നു അംഗങ്ങളുള്ള ഒരു വലിയ കുടുംബത്തിലെ പ്രമുഖ അംഗം.തമിഴിന്റെയും സംസ്‌കൃതത്തിന്റെയും മലയാളത്തിന്റെയും മിശ്ര രൂപമായിരുന്നു പുരാതന മലയാളം.മലയാളം എന്നത് പണ്ട് നമ്മുടെ ദേശത്തിന്റെ പേരായിരുന്നു. കിഴക്ക് മലകളും പടിഞ്ഞാറ് ആഴിയുമായതിനാൽ മലയുടെ യും ആഴി യുടെ യും ഇടയിലുള്ള സ്ഥലം എന്ന നിലയിൽ നമ്മുടെ നാടിനെ മലയാഴം എന്നാണ് വിളിച്ചിരുന്നത്.പിന്നീട് ഇത് മലയാളമായി മാറി..സംസ്‌കൃതത്തിന്റെയും തമിഴിന്റെയും സ്വാധീനത്തിൽ നിന്ന് മലയാളത്തെ വേർതിരിച്ചെടുക്കാനായി പത്തൊൻപതാം നൂറ്റാണ്ടിൽ നിലവിൽ വന്ന സംഘടന ആണ് പച്ച മലയാള പ്രസ്ഥാനം.കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ അമരക്കാരൻ.എഴുത്തച്ഛന്റെ കൃതി കളിലൂടെയാണ് കേരളത്തിന് പൊതുവായ ഒരു ഭാഷ രീതി കൈവന്നത്.അതുകൊണ്ടാണ് എഴുത്തച്ഛനെ മലയാള ഭാഷ യുടെ പിതാവ് എന്ന് വിശേഷിപ്പിയ്ക്കുന്നത്.
പെറ്റനാട്, പിറന്ന വീട്, ജന്മം തന്ന അമ്മ അതുപോലെ ഓരോരുത്തർക്കും പ്രിയപ്പെട്ടതല്ലേ കൊഞ്ചി മൊഴിഞ്ഞ അവരുടെ മാതൃഭാഷ.മാതൃഭാഷ സ്നേഹത്തിന്റെ കാര്യത്തിൽ പ്രശംസാർഹമായ പാരമ്പര്യമുള്ളവർ തന്നെയായിരുന്നു കേരളീയർ. എന്നാൽ ഇന്ന് സ്ഥിതി പാടെ മാറി യിരിയ്ക്കുന്നു.മാതൃഭാഷ യേ ഏറ്റവും തരം താഴ്ത്തി കെട്ടുന്ന നാട് കേരളം തന്നെയായിരിയ്ക്കും.മലയാളം അറിയാത്ത വരുടെ നാടായി കേരളം മാറി കൊണ്ടിരിയ്ക്കുന്നു. കൊച്ചു കുട്ടികൾ പോലും മലയാളത്തെ അവഗണിച്ചു കൊണ്ട് ഇംഗ്ലീഷിൽ സംസാരിയ്ക്കുമ്പോൾ മലയാളി കളായ മാതാപിതാക്കൾ അഭിമാനിയ്ക്കുകയാണ്. എന്റെ കുട്ടിയ്ക്ക് മലയാളം എഴുതാനും വായിയ്ക്കാനും അറിഞ്ഞു കൂടാ എന്ന് അഭിമാനത്തോടെ ഓരോരുത്തരും പറയുന്നത് കേൾക്കുമ്പോൾ ദുഃഖം തോന്നാറുണ്ട്.തിങ്ങി നിറയുന്ന ടെലിവിഷൻ ചാനലുകളിൽ മുക്കാൽ പാന്റും മുറിയൻ ബനിയനും ഇട്ടു കുരച്ചു കുരച്ചു മലയാളം അരിയുന്ന യുവതി യുവാക്കൾ മലയാളത്തെ കുത്തി നോവിയ്ക്കുക യാണ്.
മാതൃഭാഷ യിൽ ഒറ്റക്ഷരം പോലും എഴുതാൻ അറിയാതെ ഏതു വലിയ ബിരുദവും നേടാൻ കഴിയുന്ന ഒരേയൊരു ഭാരതിയ സംസഥാന മാണ് കേരളം. ഈ ബിരുദ ധാരികൾ ക്ക് ഇവിടെ ഉദ്യോഗം ലഭിയ്ക്കുന്നതിൽ മാതൃഭാഷ അറിയായ്ക ഒട്ടും ഒരു തടസമേ അല്ല. മറ്റേത്ര ഭാഷ കളിൽ പ്രാവിണ്യം നേടിയാലും ഇതര സംസഥാനക്കാരൊന്നും മാതൃ ഭാഷയെ മറക്കുന്നില്ല.അവിടെ ഉദ്യോഗം സ്ഥിര പെടണമെങ്കിൽ അവിടത്തെ ഭാഷ പരീക്ഷ യിൽ വിജയിയ്ക്കണം.നാം അപമാനിയ്ക്കുന്ന മലയാളത്തെ മറ്റുള്ളവർ എങ്ങനെ യായിരിയ്ക്കും നോക്കി കാണുക, നില മറന്നുള്ള ഇംഗ്ലീഷ് സ്നേഹം മലയാളത്തിന് ഭീഷണി ആണ്.മാതൃ ഭാഷ യുടെ മഹത്വം നാം മറക്കുക ആണ്.
സ്കൂളുകളിൽ മലയാളം നിർബഡിത മായും ഒന്നാം ഭാഷ യാക്കി മാറ്റണം എങ്കിൽ മാത്രമേ മാതൃ ഭാഷ യോടുള്ള സ്നേഹം കുട്ടികൾക്കുണ്ടാവു,
" എന്നുടെ ഭാഷ താനെൻ തറവാട്ടമ്മ യന്യയാം ഭാഷ വിരുന്നു കാരി "
എന്ന കവി വചനം ഉൾകൊള്ളാനുള്ള വിവേചന ബുദ്ധി ഓരോ കേരളീയന്റെ മനസിലും ഉണ്ടാവണമെങ്കിൽ അതിന് അദ്ധ്യാപകരുടെ സഹായം കൂടിയേ തീരു.
ആശാന് തെറ്റിയാൽ പിന്നെ കുട്ടികളുടെ സ്ഥിതി എന്താവും?? ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ചാലേ മലയാളികൾക്ക് സംതൃപ്തി യുള്ളൂ. ഏതു അളവുകോലിന്റെ അടിസ്ഥാനത്തിൽ ആണ് മലയാള മീഡിയം കുട്ടികളെ രണ്ടാം തരക്കാരായി കാണുന്നത്
ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതാവശ്യങ്ങൾക്ക് ആശയ വിനിമയത്തിനെല്ലാം മലയാളം തന്നെ യാണ് ഉപയോഗിയ്ക്കുന്നത്. അതുപോലെ തന്നെ മലയാള ഗാനങ്ങളും നമുക്ക് പ്രിയങ്കരമാണ്.ഹരിശ്രീ ഗണപതായേ നമഹ എന്ന ആദ്യാക്ഷര മന്ത്രം കുറിക്കാൻ കോരി ചൊരിയുന്ന മഴയ്ക്കിടയിലും ക്യൂ നിൽക്കുന്ന മലയാളികൾ കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ മാത്രം വിദേശ ഭാഷ വിദ്യാലയങ്ങളിൽ ചേർക്കാൻ തിടുക്കം കൂട്ടുന്നു. അവർ ഇംഗ്ലീഷിൽ ഉള്ള സംസാരത്തിനു ഏതു സംഗീതത്തെ ക്കാളും പ്രാധാന്യം കൊടുക്കുന്നു
വീട്ടിൽ മാത്രം മലയാളം മതി പഠനത്തിലും ഔദ്യോഗിക തലത്തിലും ഇംഗ്ലീഷ് എന്ന മലയാളിയുടെ ധാരണ യാണ് ഇത്തരത്തിലുള്ള സാഹചര്യങ്ങളിലേയ്ക്ക്
വലിച്ചിഴയ്ക്കുന്നത്
ഇംഗ്ലീഷിനെ ഗൗരവമായി പഠിയ്ക്കുമ്പോഴും സ്വന്തം ഭാഷയോട് ബംഗാളികൾ നീതി പുലർത്തിയിരുന്നു. ബംഗാളി യെ സംബന്ധിച്ചിടത്തോളം അവരുടെ അഭിമാനം ആണ് ഇഗ്ലണ്ടിൽ മക്കളെ ഉപരിപഠന ത്തിനയയ്ക്കുന്നത് എന്നാൽ ഇംഗ്ലീഷ് പഠിയ്ക്കുന്നത് കൊണ്ട് അവർ ബംഗാളി ഭാഷ ഉപേക്ഷിച്ചിരുന്നില്ല.ബംഗാളി ഭാഷയും കുറച്ചു രവീന്ദ്ര സംഗീതവും പഠിച്ചാൽ അത് പെൺകുട്ടികൾക്ക് വിവാഹത്തിന് ഉള്ള യോഗ്യത യായി അവർ കണക്കാകുന്നു.സ്വന്തം ഭാഷ യും സംസ്കാരവും മറക്കാത്തവരാണ് ബംഗാളികൾ.
മലയാളം പടി കടന്നു പോവുന്ന മായ കാഴ്ചകളിലാണ് മലയാളികൾ ഇപ്പോൾ
മറ്റൊരു മാതൃ ഭാഷ യും അനുഭവിയ്ക്കാത്ത അവഗണന യുടെ ഭാരം പേറുക യാണ് നമ്മുടെ മലയാളം.ഇന്ന് കേരളത്തിൽ മലയാളം പടിയ്ക്കാത്തവന് ബിരുദം നേടാം. അങ്ങനെ മലയാളം മറന്ന മലയാളി കളുടെ സഹവാസ കേന്ദ്രമായി കേരളം മാറി തുടങ്ങുന്നു.ഇന്ന് രണ്ടാം ഭാഷ യായ മലയാളത്തെ പുനർജീവിപ്പിയ്ക്കാൻ ഭാഷാനുഭാവി കളുടെയും സാംസ്കാരിക നായകൻ മാരുടെയും ശബ്ദം ഉയർന്നു കഴിഞ്ഞു. മലയാളത്തെ രക്ഷിയ്ക്കാനുള്ള ഉയർന്ന പദവി യിൽ എത്തിയ്ക്കാനുള്ള ഒന്നാം ഭാഷ യാക്കാനുള്ള പ്രാരംഭ നടപടി കൾ ആരംഭിച്ചു കഴിഞ്ഞു. അതായത് സ്വന്തം അമ്മയെ അമ്മ യാണെന്ന് ഉറപ്പു വരുത്തുവാൻ വേണ്ടി സമരം നടത്തേണ്ടി വരുന്ന വ്യക്തികൾ ആണ് മലയാളികൾ. ഇന്ന് മലയാളം ശ്രേഷ്ഠ ഭാഷ യിലേയ്ക്ക് ഉയർത്ത പെട്ടിരിയ്ക്കുന്നു.അന്യ ഭാഷ കാരനായ വൈസ് ചാൻസ്ലർ ആണ് ആദ്യമായി മലയാളത്തിലെ ഈ ദുർവിധിയോർത്തു വ്യസനിച്ചത്.ഇംഗ്ലീഷും ഹിന്ദി യും ഒക്കെ പഠിച്ചാലേ പുറം രാജ്യത്ത് ജോലി സാധ്യ മാവുക യുള്ളു എന്ന ധാരണ ജനങ്ങളിൽ വശപ്പിശക് ഉണ്ടാക്കുന്നു. എന്നാൽ ഇംഗ്ലീഷിനെ വെറുക്കേണ്ടതില്ലെന്നും
അത് ഉപകരണമായി തീരണം എന്നുമാണ് എം. ടി യുടെ പക്ഷം. ബ്രിട്ടീഷ് ഭരണ കാലത്ത് അവർ പോലും മലയാളത്തെ അവഗണിച്ചിരുന്നില്ല.അതിന് ഉദാഹരണം ആണ് ഇന്ദുലേഖ യുടെ ഇംഗ്ലീഷ് വിവർത്തനം. കേരളം എന്നു കേട്ടാൽ ചോര തുടിയ്ക്കുന്ന മലയാളികളുടെ മനസ്സിൽ മലയാളത്തെ കുറിച്ച് അഭിമാനം ഇല്ല എന്നതാണ് സത്യം. അവന്റെ ഉപ ഭോഗ മനസ്സിൽ കൊള്ളരുതാത്ത ഭാഷ യാണ് മലയാളം.എന്നാൽ മറ്റുള്ള ഭാഷക്കാർ അങ്ങനെ അല്ല ഫ്രഞ്ചു ക്കാർ ഡോക്ടർ ആയാലും എഞ്ചിനീയർ ആയാലും ഫ്രഞ്ചു ഭാഷയും സാഹിത്യവും
പഠിച്ചിരിയ്ക്കണം.എന്നാൽ നമ്മുടെ കേരളത്തിൽ വധു വിന് ആശാന്റെ കവിത യിലെ ശ്ലോകങ്ങൾ ഹൃദസ്ത്യ മെന്നത് അപമാനകരമാണ്.ഇങ്ങനെ സംഭവിയ്ക്കുന്നത് എന്താനെന്ന് നാം ചിന്തിക്കേണ്ടിയിരിയ്ക്കുന്നു. ഭാഷ യെ പറ്റിയും സംസ്കാരത്തെ പറ്റിയും നമ്മുടെ അവബോധം വികല മായ കാഴ്ചപാടിൽ നിന്നുണ്ടായതാണ്.സാംസ്കാരിക മായ അവബോധമോ അതിൽ നിന്ന് ഉരുതിരിയുന്ന ആത്മവിശ്വാസമോ മലയാളിയ്ക്കില്ല. സ്വാതന്ത്ര്യത്തിന് ശേഷമാണ് ഈ മനോഭാവം നമ്മിലുണർന്നത്.മലയാളി ഭരിയ്ക്കാൻ തുടങ്ങിയപ്പോൾ മലയാളം മോശമായി നമുക്ക് തോന്നി തുടങ്ങി.
നമുക്ക് നമ്മുടെ ഭാഷ യെ അതിന്റെ തനിമ യിലാക്കാൻ തീവ്രമായി പരിശ്രമിയ്ക്കാം..അതിന്റെ ദോഷ വശങ്ങൾ പരിഹരിയ്ക്കുക അങ്ങനെ ആരോഗ്യ പരമായ ഒരു ഭാഷ വീക്ഷണം രൂപപ്പെടുത്തി യെടുക്കുക. ഇത് അത്ര എളുപ്പം സാധ്യമല്ല. നമ്മുടെ ഭാഷ യുടെ യും സാഹിത്യത്തിന്റെ യും ചരിത്രത്തിന്റെയും ഉറവ കളിലേയ്ക്കു തീർഥാടനം നടത്തുന്നവനെ അതിൽ ആത്മ ശുദ്ധികരണം നടത്തുവാനും ഭാഷാഭിമാനവും സാംസ്കാരിക സ്വത്വ വും കണ്ടെത്തുവാനും ഉൾകൊള്ളുവാനും സാധിയ്ക്കു. അല്ലാത്തവൻ അബദ്ധ ധാരണ കളും വികല വ്യക്തിത്വവു മായി അലയാൻ വിധിയ്ക്കപെട്ടവനാണ്.
അതുകൊണ്ട് അഭിമാനത്തോടെ മലയാള ഭാഷ യുടെ പൈതൃകത്തെ ഉയർത്തി കാട്ടാൻ നമ്മുടെ തലമുറ ശ്രമിയ്ക്കേണ്ടി യിരിയ്ക്കുന്നു.ഈയിടെ നാം മറ്റൊരു ലിപി കണ്ടെത്തി യിരിയ്ക്കുകയാണ്. ഇംഗ്ലീഷും മലയാളവും ചേർന്ന ഒരു മംഗ്ലീഷ് ഭാഷ. മലയാളത്തെ അതിന്റെ സ്വാഭാവിക ഉച്ചാരണത്തിൽ നിന്ന് മാറ്റി ആംഗലേയ രീതിയിൽ ഉച്ചരിയ്ക്കുന്നത് മാന്യത യായി കാണുന്ന വരും ജനിയ്ക്കുമ്പോൾ മുതൽ ഇംഗ്ലീഷ് പഠിയ്ക്കുന്നതിനു ഭാര്യ യുടെ പ്രസവം ഇംഗ്ലണ്ടിൽ ആക്കിയ മലയാളിയെ നമുക്ക് കവികൾ പരിചയപെടുത്തുന്നുണ്ട്..

രചന : രാജലക്ഷ്മി രാകേഷ്
പാലക്കാട്