
ആർത്തിരമ്പി പെയ്യുന്ന മഴത്തുള്ളികൾക്കെപ്പോഴോ മണ്ണിനോട് ഒരു സ്വകാര്യം പറയുവാൻ ഉണ്ടാവാം...
ഒരുപക്ഷെ അതാവാം മഴത്തുള്ളികളായ് മണ്ണിൽ പതിയ്ക്കുന്നത്...
ആകാശത്തിന് മണ്ണിനോടുള്ള അറ്റമില്ലാത്ത സ്നേഹത്തിൻ പ്രതിഫലനമാവാം ഒരു മഴ...
മണ്ണിന്റെ മാറിൽ മഴതുള്ളി എന്ന തൂലിക കൊണ്ട് പ്രണയ മന്ത്രം കുറിയ്ക്കുന്നതാവാം നീലവാനം...
മേഘപടലങ്ങൾക്കിടയിലൂടെ
സഞ്ചരിച്ച വാനം മണ്ണിനെ തൊട്ടറിയാനായ് ഉള്ള കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ടാവാം ഓരോ മഴയും...
മഴയുടെ അവസാനത്തെ തുള്ളിയ്ക്കും മണ്ണിന്റെ കാതിൽ ഒരു രഹസ്യം പറയുവാനുണ്ടാവാം...
ഇനിയും തിരിച്ചു വരും എന്നൊരുറപ്പ്
വിരഹ ദുഖത്താൽ കേഴുന്ന മണ്ണിന്റെ മനസ്സിൽ പതിയ്ക്കാനായ്
മഴയുടെ വരവറിയിച്ചു ചാറ്റൽ മഴ
മണ്ണും മഴയും തമ്മിൽ പുതിയൊരു ബന്ധം വരച്ചിടുന്നതാവാം...