Image

അമേരിക്കയിലെ ആധുനിക മലയാള സാഹിത്യചരിത്രം (പുസ്തക പരിചയം: ജോര്‍ജ് പുത്തന്‍കുരശ്)

Published on 17 December, 2021
അമേരിക്കയിലെ ആധുനിക മലയാള സാഹിത്യചരിത്രം (പുസ്തക പരിചയം: ജോര്‍ജ് പുത്തന്‍കുരശ്)
അമേരിക്കന്‍ കുടിയേറ്റ ചരിത്രവും സ്വയംഭരണവും
ആദ്യ പ്രസിദ്ധീകരണം: ജുലൈ 2021  
ഗ്രന്ഥകര്‍ത്താവ്: ജോര്‍ജ് മണ്ണിക്കരോട്ട്

                                           
'നിങ്ങള്‍ക്ക് വര്‍ത്തമാനകാലം ഭൂതകാലത്തെക്കാള്‍ വ്യത്യസ്തമായിരക്കണമെന്നുണ്ടങ്കില്‍ ഭൂതകാലത്തെക്കുറിച്ച പഠിക്കുക' എന്ന ഡച്ച് തത്വചിന്തകനായ ബറൂക്ക് സ്പിനോച്ചയുടെ വാക്കുകള്‍,  ജോര്‍ജ് മണ്ണിക്കരോട്ട് രചിച്ച, അമേരിക്കന്‍ കുടിയേറ്റ ചരിത്രവും സ്വയംഭരണവും ഉള്‍പ്പെടുത്തിയ  'അമേരിക്കയിലെ ആധുനിക മലയാള സാഹിത്യചരിത്രം'  അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു.   'ഒരു ഗവേഷണ വിദ്യാര്‍ത്ഥിയുടെ അന്വേഷണ ബുദ്ധിയോടെ കാര്യങ്ങള്‍ കണ്ടെത്തുകയും ഒരു മെതഡോള്‍ജിയനുസരിച്ച് സംവിധാനക്രമത്വം പാലിക്കുകയും ചെയ്തിരിക്കുന്നു. ഈ ഗ്രന്ഥം ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ പി. എച്ച്. ഡി. ക്ക് സമര്‍പ്പിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് (ജോര്‍ജ് മണ്ണിക്കരോട്ട്)  ഡോക്ടറേറ്റ് ബിരുദം ലഭിക്കുമായിരുന്നു' എന്ന,   പ്രശസ്ത നിരൂപകനും സാഹിത്യകാരനുമായ  ഡോ. എം. എം. ബഷീറിന്റെ അഭിപ്രായം, മണ്ണിക്കരോട്ടിന്റെ 'അമേരിക്കയിലെ ആധുനിക മലയാള   സാഹിത്യചരിത്ര' ഗ്രന്ഥത്തിനും അതിനുവേണ്ടി അദ്ദേഹം സഹിച്ച ത്യാഗങ്ങള്‍ക്കും ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരമാണ്.   സമുഹത്തിലെ പ്രമുഖര്‍ എന്നു കരുതുന്നവരില്‍ നിന്നുള്ള പ്രതികരണങ്ങള്‍പോലും തികച്ചും, നിരുത്സാഹ ജനകമായിരുന്നെന്നാല്‍തന്നെ 'മലയിളകിലും മഹാജനനാം മനം ഇളകാ' എന്ന ചൊല്ലുപോലെ, മണ്ണിക്കരോട്ട്, ഉറച്ച തീരുമാത്തോടെ മുന്നോട്ട് എടുത്തു വച്ച കാല് പിന്നോക്കം ചവിട്ടാതെ,  അമേരിക്കയിലെ മലയാള സാഹിത്യചരിത്ര ഗ്രന്ഥത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള ഫോണ്‍ വിളികളും, സന്ദര്‍ശനവും ആരംഭിക്കുകയും ചെയ്തു.  അതിന്റെ ഫലമായി,  2007 ജനുവരിയില്‍ 254 പേജുള്ള 'അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം' എന്ന  ഗ്രന്ഥം രചിച്ച് പ്രസിദ്ധീകരിച്ചു. അതിനെ തുടര്‍ന്ന് 2021  ജൂലൈയില്‍, 'അമേരിക്കയിലെ കുടിയേറ്റചരിത്രവും സ്വയംഭരണവും' ഉള്‍പ്പെടുത്തി, നാനൂറോളം പേജുള്ള ,   ' അമേരിക്കയിലെ ആധുനിക മലയാള സാഹിത്യചരിത്രം' എന്ന  രണ്ടാമത്തെ ഗ്രന്ഥവും പ്രസിദ്ധീകരിച്ചു.

അമേരിക്കയിലെ മലയാളസാഹിത്യ ചരിത്രത്തിന്, അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തില്‍ നിന്ന് വേറിട്ട് നില്ക്കാന്‍ ആവില്ല.  അതുകൊണ്ട്, അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തെ ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്താന്‍ മണ്ണിക്കരോട്ട് പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. അദ്ദേഹം  ഇന്ത്യാക്കാരുടെ കുടിയേറ്റ ചരിത്രാന്വേഷണത്തിലൂടെ   മലയാളികളുടെ കുടിയേറ്റത്തിന്റെ ചരിത്രവും ഉദ്ഖനനം ചെയ്യുന്നു.    

1965 ലെ കുടിയേറ്റ നിയമമാണ് മലയാളികള്‍ക്ക് അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന്റെ വാതായനം തുറന്നത്.  'അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം' രചിക്കുമ്പോള്‍,  ഈ കുടിയേറ്റ ചരിത്രം അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രത്തിന്റെ സുപ്രധാന ഘടകമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് മണ്ണിക്കരോട്ട് അതിന് കൂടുതല്‍ പ്രാധാന്യം നല്‍കി ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തത്  എന്നത് അവിതര്‍ക്കിതമാണ്.  സാഹിത്യം സാമൂഹ്യപ്രതിബദ്ധമാണെങ്കില്‍,  അമേരിക്കന്‍ മലയാള സാഹിത്യചരിത്രത്തിന് അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തെ ഒഴിവാക്കാനാവില്ല. കാരണം ഇവിടെ വിരിയുന്ന കഥയിലും   കവിതയിലും,  'ജന്മഭുവിന്റെ ശാദ്വലഹരിതാഭയും കര്‍മ്മ ഭൂവിന്റെ പൊള്ളുന്ന സത്യങ്ങളും ചവിട്ടിക്കുഴച്ച പ്രവാസിയുടെ മനസ്സും സങ്കീര്‍ണ്ണ ജീവിത പശ്ചാത്തലങ്ങളും' (അമേരിക്കമണ്ണിക്കരോട്ട്)  കാണാന്‍ കഴിയും. അമേരിക്കയുടെ സമ്പദ് വ്യവസ്ഥയുടെ ശക്തി എന്ന് പറയുന്നത് കുടിയേറ്റക്കാരാണ്. ആ കാരണംകൊണ്ടുതന്നെ കുടിയേറ്റത്തെ അമേരിക്ക പ്രോത്സാഹിപ്പിക്കുന്നു. അതുപോലെ അവരുടെ സംസ്‌കാരത്തേയും പൈതൃകത്തേയും കാത്തു സൂക്ഷിക്കാനുമുള്ള സ്വാതന്ത്ര്യവും നല്‍കുന്നു.  ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയില്‍ കുടിയേറുന്നവര്‍ അവരുടെ മതവും, ആദ്ധ്യാത്മികതയും കലയുമൊക്കെ കൂടെ കൊണ്ടുവന്ന് അത് അവരുടെ സാമൂഹ്യ സാംസ്‌കാരിക വളര്‍ച്ചയുടെ ഭാഗമാക്കുന്നു. മലയാളിയും ആക്കാര്യത്തില്‍ ഒട്ടും പിന്നോക്കമല്ലായെന്ന്, അത്തരം കാര്യങ്ങളെ വളരെ സൂക്ഷമമായി പഠിച്ച്,  മണ്ണിക്കരോട്ട് ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

'ഭാഷ എന്നു പറയുന്നത് ആത്മാവിന്റെ രക്തമാണ് അതിലൂടെയാണ് ചിന്തകള്‍ സംക്രമിക്കുന്നതും വളരുന്നതും' എന്ന ഒലിവര്‍ വെന്‍ഡല്‍ ഹോമസിന്റെ വാക്കുകള്‍   മണ്ണിക്കരോട്ടിന്റെ 'അമേരിക്കയിലെ ആധുനിക മലയാള സാഹിത്യചരിത്ര' ത്തിലെ രണ്ടാം ഭാഗം വായിക്കുമ്പോള്‍ അതിനോാട് ചേര്‍ത്ത് വച്ചു വായിക്കാവുന്നതാണ്.    രണ്ടാം ഭാഗത്തില്‍,  മണ്ണിക്കരോട്ട് എടുത്തു കാട്ടുന്ന, ഭാഷയുടെ തുടക്കവും വളര്‍ച്ചയും, സാഹിത്യ സംഘടനകള്‍, അമേരിക്കയിലെ മലയാള പുസ്തകശേഖരങ്ങള്‍, മലയാള വിദ്യാലയങ്ങള്‍, മലയാളം പഠിപ്പിക്കുന്ന സര്‍വ്വകലാശാലകള്‍, പ്രസിദ്ധീകരണങ്ങള്‍, മുടങ്ങിയതും   നിലവിലുള്ളതുമായ പ്രസിദ്ധീകരണങ്ങള്‍, പത്രങ്ങള്‍ മാസികകള്‍, ഇലക്‌ട്രോണിക് (ഇന്റര്‍നെറ്റ്) മാധ്യമങ്ങള്‍ എന്നിവയൊക്കെ അമേരിക്കയിലെ മലയാളഭാഷയുടെ വളര്‍ച്ചയിലെ വിവിധ ഘട്ടങ്ങളെ വെളിപ്പെടുത്തുന്നവയാണ്.  കഫേ ക്ലാഷ്, കേരള റൈറ്റേഴ്‌സ് ഫോറം, മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം എന്നീ  സംഘടനകള്‍ ഹ്യൂസ്റ്റണനിലും, സാഹി്യത്യവേദി ചിക്കാഗൊ, അമേരിക്കന്‍ സര്‍ക്ഷവേദി, സാഹിതീ സംഘം, വിചാരവേദി  എന്നീ സംഘടനകള്‍ ന്യൂയോര്‍ക്കിലും, കേരള ലിറ്ററി സൊസൈറ്റി ഡാളസിലും, മലയാള സാഹിത്യവേദി ഫിലാഡല്‍ഫിയലും, സഹൃദയവേദി, ടൊറാന്റൊ കാനഡ, കേരള സാഹിത്യ സമിതി ഒക്കലഹോമ, കാലം കാലിഫോര്‍ണിയ, മിലന്‍ മിച്ചിഗന്‍ ഡിറ്ററോയിറ്റ്, സാഹിത്യവേദി മേരിലാന്‍ഡ,, കൂടാതെ സാഹിത്യ സംഘടനകളുടെ കേന്ദ്ര സംഘടനയായ ലാന എന്നീ സംഘടനകള്‍  വ്യക്തിത്വത്തങ്ങളുടെ ഏറ്റുമുട്ടലുകളിലും  അഹംബോധം സൃഷ്ടിക്കുന്ന  അപസ്വരങ്ങളുടെ നടുവിലും മലയാള ഭാഷ, മണ്ണിക്കരോട്ട് രേഖപ്പെടുത്തിയിരിക്കുന്നതുുപോലെ, അമേരിക്കയില്‍ വളരുവാന്‍ തക്കവണ്ണം വഴിയൊരുക്കി എന്നത് എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന ഒന്നാണ്.  മലയാള വിദ്യാലയങ്ങള്‍, മലയാളം പഠിപ്പിക്കുന്ന സര്‍വ്വകലാശാലകള്‍, പ്രത്യേകിച്ച് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്, യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സല്‍വേനിയ, എന്നിവയെല്ലാം മലയാള ഭാഷയെ അമേരിക്കയുടെ മണ്ണില്‍ വേരൂന്നി അടുത്ത തലമുറയ്ക്കും പ്രയോചനകരമാക തക്കവിധത്തില്‍ സാഹചര്യങ്ങള്‍ ഒരുക്കുന്നു എന്നുള്ളത് ഏത് മലയാളിക്കും നന്ദിയോടെ സ്മരിക്കാവുന്നതാണ്.

 1970ന്റ തുടക്കം തുടങ്ങി അമേരിക്കയില്‍ പ്രസിദ്ധീകരണങ്ങള്‍ ആരം'ിച്ചിരുന്നു,   എന്നാല്‍ ഇവിടെ ആരം'ിച്ച മിക്ക പ്രസിദ്ധീകരണങ്ങളും തുടര്‍ന്ന് നടത്തികൊണ്ടുപോകുവാന്‍ കഴിയാതെ വണ്ണം മുടങ്ങി പോകയാണ് ചെയ്യതതെന്നും, മണ്ണിക്കരോട്ടിന്റെ അമേരിക്കയിലെ ആധുനിക മലയാള സാഹിത്യചരിത്രത്തില്‍ നിന്ന് മനസ്സിലാക്കാം.   അങ്ങനെ മുടങ്ങിപോയ 37 പ്രസിദ്ധീകരണങ്ങളെ കുറിച്ച് അദ്ദേഹത്തിന്റെ ചരിത്ര ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ സമയത്ത് ഇന്നത്തെ പോലെയുള്ള സൗകര്യങ്ങള്‍ ഇല്ലായിരുന്നു. അച്ചടിപ്പിക്കാനുള്ള അസൗകര്യങ്ങള്‍ ഇതിന് ഒരു പ്രധാന കാരണമായിരുന്നു. അതിലുപരി വായനക്കാരുടെ കുറവ്, സാമ്പത്തികം എന്നിവയൊക്കെ മറ്റു കാരണങ്ങള്‍. എന്നാല്‍ ഇന്ന് പുതിയ വെല്ലുവിളികളെ അതിജീവിച്ച ് 6 പത്രങ്ങള്‍ നിലനില്ക്കുന്നു എന്നത് അ'ിമാനകരമായ ഒരു വസ്തുതയാണ്.   മാസികകളും ഇലക്‌ട്രോണിക്ക് മാധ്യമങ്ങളും   എല്ലാം അമേരിക്കയിലെ സാഹിത്യചരിത്രത്തിന്റെ ഭാഗങ്ങളാണ്. ഏതൊരു വ്യക്തികളുടേയും പ്രസ്ഥാനങ്ങളുടേയും വളര്‍ച്ചയുടെ ചരിത്രത്തില്‍ തോല്‍വിയുടേയും വിജയത്തിന്റേയും കഥകള്‍ കേള്‍ക്കാന്‍ കഴിയും. അമേരിക്കയിലെ മലയാള 'ാഷയുടെ വളര്‍ച്ചയും ഇതുപോലെയുള്ള ഒട്ടേറെ കഥകളുമായി ബന്ധപ്പെട്ടു കിടക്കുന്നു.  അന്റോണിയോ ബ്രൗണ്‍ എന്ന അമേരിക്കന്‍ ഫുഡ്‌ബോള്‍ കളിക്കാരന്റെ 'ാഷയില്‍, 'യാത്ര എന്ന് പറയുന്നത് ഒരിക്കലും അവസാനിക്കാത്തതാണ്. അവിടെ എപ്പോഴും പുരോഗമനവും പരാജയങ്ങളും വളര്‍ച്ചയും ഉണ്ടാവും. പക്ഷെ അവയെല്ലാം നേരിട്ട,് ഇന്ന് ജീവിച്ച് കര്‍മ്മോന്മുഖരായി തുടരുക  എന്നത് വളര്‍ച്ചയിലെ ഏറ്റവും പ്രധാന 'ാഗമാണ്.' അമേരിക്കയില്‍ മലയാള 'ാഷയുടെ വളര്‍ച്ചയുടെ യാത്രയില്‍ അന്റോണിയോ ബ്രൗണ്‍ പറഞ്ഞതുപോലെയുള്ള വിജയ പരാജയങ്ങളുടെ കഥകള്‍ ശ്രീ. മണ്ണിക്കരോട്ടിന്റെ, 'അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം'  വായിക്കുന്നവര്‍ക്ക്  വേണ്ടി അദ്ദേഹം കോറിയിട്ടിരിക്കുന്നു.

അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രത്തിന്റെ മൂന്നാം 'ാഗം നമ്മളെ 'രചനയുടെ വഴികളിലൂടെ സഞ്ചരിപ്പിച്ച് ചില കാണാകാഴ്ചകള്‍ കാണിക്കുന്നു. കവിത , ചെറുകഥ , നോവല്‍ , നാടകം , ഉപന്യാസം/ലേഖനം, ഹാസ്യം/നര്‍മ്മം, സഞ്ചാരസാഹിത്യം, വിവര്‍ത്തനം, അനു'വം/ആത്മകഥ/ജീവചരിത്രം, ആസ്വാദനം/നിരൂപണം, ക്രൈസ്തവസാഹിത്യം  എന്നിങ്ങനെ ഒരോ വി'ാഗത്തെയും അതീവ ശ്രദ്ധ ചെലുത്തി വളരെ അച്ചടക്കത്തോടെ അദ്ദേഹം തന്റെ ചരിത്ര ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വിവിധ വി'ാഗങ്ങളില്‍ എഴുതുന്ന എഴുത്തുകാരുടെ രചനകളെക്കുറിച്ച് അദ്ദേഹം ആവര്‍ത്തന വിരസതയില്ലാതെ എഴുതിയിരിക്കുന്നത് കാണുമ്പോള്‍ ഈ ചരിത്ര ഗ്രന്ഥത്തിന്റെ രചനയക്ക് വേണ്ടി അദ്ദേഹം ചിലവഴിച്ച സമയവും സഹിച്ച ബുദ്ധിമുട്ടുകളും എത്രയെന്ന് മനസ്സിലാക്കാതെ, വിമര്‍ശന ശരങ്ങള്‍ തൊടുത്തുവിടുന്നവര്‍ സ്വന്തം മനസ്സാക്ഷിയോട് കാണിക്കുന്ന വഞ്ചന മാത്രമായിരിക്കും.

'ഭാഷ വളര്‍ച്ചയുടെ പടവുകള്‍' ചവുട്ടി കയറുമ്പോള്‍ ആ വളര്‍ച്ചയെ പോഷിപ്പിക്കാന്‍ ശ്രമിച്ചവര്‍ അനേകരാണ്. അവരില്‍ ചിലര്‍ മണ്‍മറഞ്ഞു പോയിട്ടുണ്ട്. അവരില്‍ പലരുടേയും വിവരങ്ങള്‍ ശേഖരിച്ച് മണ്ണിക്കരോട്ട് ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. അതുകൂടാതെ മലയാളം പഠിച്ച അമേരിക്കന്‍ വംശജരായ ഡോ. റോഡ്‌നി മോഗ് (അദ്ദേഹത്തെ കുറിച്ചറിയാന്‍ അദ്ദേഹത്തിന്റ ഭവനം മണ്ണിക്കരോട്ട് സന്ദര്‍ശിച്ചു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്) , ഓസ്റ്റിന്‍ ടെക്‌സസ്, ജോര്‍ജ് ആര്‍ കൂക്ക്, ഡോ. ആര്‍. ഇ. ആഷര്‍, പ്രൊഫ. മാര്‍ഗരറ്റ് ഷോണ്‍ബര്‍ഗ്, പ്രൊഫ, ഡോ. ഡാനല്‍ ഡേവിസ്, തുടങ്ങിയവരെക്കുറിച്ച് ഒരു ഗവേഷകന്റെ അറിയാനുള്ള അഭിവാഞ്ചയോടെ ശ്രീ. മണ്ണിക്കരോട്ട് തേടിപിടിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും ഈ ചരിത്രഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.  ഇതില്‍ ഏറ്റവും   കൗതകം  ഉളവാക്കിയത്,      ഡോ. ആര്‍. ഇ. ആഷര്‍ മലയാള ഭാഷ പഠിക്കുക മാത്രമല്ല വൈക്കം മുഹമദ് ബഷീറിന്റെ 'ന്റപ്പാപ്പാക്കെരാന0ണ്ടാര്‍ന്നു', 'ബാല്യകാലസഖി', 'പാത്തുമ്മായുടെ ആട്' എന്നീ നോവലുകളും,  തകഴി, കേശവദേവ്, വൈക്കം മുഹമദ് ബഷീര്‍, ലളിതാംബിക അന്തര്‍ജനം തുടങ്ങിയവരുടെ ചില കഥകളും ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയെന്നുള്ളതാണ്. മലയാള ഭാഷയെ അമേരിക്കയുടെ മണ്ണില്‍  നട്ടു നനച്ചു വളര്‍ത്താന്‍ സാഹായിച്ച ഈ വിദേശ പൗരന്മാരേയും  'അമേരിക്കയിലെ ആധുനിക മലമയാളഭാഷാ ചരിത്രത്തിന്റെ' ഭാഗമാക്കാന്‍ മണ്ണിക്കരോട്ട് വിസ്മരിച്ചില്ല എന്നുള്ളത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തേയും ഹൃദയ വിശാലതയേയും എടുത്തു കാട്ടുന്നു. 

'ഒരു ചരിത്രം ഏഴുതുന്ന വ്യക്തി, അത് ആരായാലും, ഭയരഹിതരും ന്യായം പാലിക്കുന്നവരുമായിരിക്കണം. ആന്തരിക സ്വാതന്ത്ര്യം അനുഭവിക്കുന്നവരും, തുറന്ന മനസ്സുള്ളവരും ആയിരിക്കണം. കവികള്‍ പറയുന്നതുപോലെ അത്തിപ്പഴത്തെ അത്തിപ്പഴമെന്നും കൈക്കോട്ടിനെ കൈക്കോട്ടെന്നും വിളിക്കുന്നവരായിരിക്കണം. അവര്‍ വെറുപ്പിനും കപട സ്‌നേഹ പ്രകടനങ്ങള്‍ക്കും വഴങ്ങാത്തവരായിരിക്കണം. ഔദാര്യ ശീലരും അനുകമ്പ ഇല്ലാത്തവരും ആയിരിക്കാന്‍ പാടില്ല. പക്ഷെ എല്ലാവരോടും നിഷ്പക്ഷവും നീതിപൂര്‍വ്വമായ നിലപാട് ഉള്ള വ്യക്തി ആയിരിക്കണം.  അവര്‍ ശങ്കിച്ചു നില്ക്കുന്നവരും ആക്ഷേപിക്കുന്നവരുമയിരിക്കാന്‍ പാടില്ല, ആ  വ്യക്തി ചരിത്രം എഴുതുമ്പോള്‍ എഴുതുന്ന രാജ്യത്തിനോ പട്ടണത്തിനോ പ്രസക്തി ഇല്ല. മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്നതിലുപരി താന്‍ അറിഞ്ഞ വസ്തുത അറിഞ്ഞതുപോലെ എഴുതുക' എന്ന ലൂഷോണിന്റെ  (AD 120180)  വാക്കുകള്‍ മണ്ണിക്കരോട്ട് രേഖപ്പെടുത്തിയിരിക്കുന്ന, ' എനിക്ക് വ്യക്തികളെ അറിയാം എന്നാല്‍ ഞാന്‍ എഴുതുന്ന ചരിത്രത്തിന് വ്യക്തികളെ അറിയില്ല അവരുടെ സംഭാവനകള്‍ മാത്രമെ അറിയുകയുള്ളു' എന്ന ഭാഗത്തോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.  മണ്ണിക്കരോട്ടിന്റെ 'അമേരിക്കയിലെ ആധുനിക മലയാള സാഹിത്യചരിത്രം' വായിക്കുന്നവര്‍ക്ക് ഒരു കാര്യം വ്യക്തമായി വരും; അദ്ദേഹം ലൂഷോണിന്റെ ഒരോ വാക്കുകളും അക്ഷരം പ്രതി ഈ സാഹിത്യചരിത്ര ഗ്രന്ഥത്തിന്റെ രചനയില്‍ പാലിച്ചിട്ടുണ്ടെന്നുള്ള സത്യം.
 
'അമേരിക്കയിലെ ആധുനിക മലയാള സാഹിത്യചരിത്ര'മെന്ന   മഹത്തായ കൃതിയിലൂടെ, മണ്ണിക്കരോട്ട്, മറഞ്ഞടിഞ്ഞുപോകേണ്ട വിലപ്പെട്ട ചരിത്രസത്യങ്ങള്‍ക്ക് ജീവന്‍ കൊടുക്കുകയും  ഒരോ എഴുത്തുകാരേയും, മലയാള സാഹിത്യത്തില്‍ അവര്‍ നല്‍കിയ സംഭാവനകളേയും, കൂടാതെ അമേരിക്കയിലെ മലയാള ഭാഷയുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളേയും,  അവരുടെ കാലശേഷവും വിസ്മരിക്കപ്പെടാതിരിക്ക തക്കവണ്ണം അദ്ദേഹം ഈ ഗ്രന്ഥത്തില്‍ കാത്തു സൂക്ഷിക്കുന്നു.

പ്രവാസലോകത്തു നിന്നും ആദ്യമായാണ് ഇത്തരത്തില്‍ സമഗ്രമായ ഒരു സാഹിത്യ ചരിത്ര ഗ്രസ്ഥം ഉണ്ടാകുന്നതെന്നുള്ള വസ്തുത പ്രത്യേകം എടുത്തു പറയേണ്ടതാണ്. അദ്ദേഹത്തിന്റെ ത്യാഗപൂര്‍ണ്ണവും നിസ്വാര്‍ത്ഥവുമായ ഈ പ്രവര്‍ത്തിയെ എത്രകണ്ട് പ്രശംസിച്ചാലും അധികമാവുകയില്ല.   മണ്ണിക്കരോട്ടിന്റെ മഹത്തും ബൃഹത്തുമായ ഈ ചരിത്ര ഗ്രന്ഥം,  എ. ഇ. സമാന്റ (A.E.Saman-Investigative historian) വാക്കുകള്‍ കടം എടുത്തു പറഞ്ഞാല്‍, 'വ്യത്യസ്ത തലമുറകളിലെ എഴുത്തുകാരെ ഒന്നിപ്പിച്ച്    മണ്‍മറഞ്ഞു പോയവരുടെ കൃതികളെ വിലയിരുത്തി,  പിറക്കാന്‍ പോകുന്ന എഴുത്തുകാര്‍ക്ക് രചനയുടെ പുതിയ വഴികള്‍ തുറക്കാന്‍' സഹായകമാവട്ടെ എന്ന് ആശംസിക്കുന്നു.  'അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രത്തെ' മലയാള സാഹിത്യചരിത്രത്തിന്റെ അവിഭാജ്യ ഘടകമാക്കിമാറ്റിയ ജോര്‍ജ് മണ്ണിക്കരോട്ടിന് എല്ലാവിധ മംഗളങ്ങളും നേരുന്നു.

For copies of   AMERICAYILE ADHUNIKA MALAYAL SAHITHYA CHARITHRAM in India, Contact,
Aesthetics
Quilon, Kerala 691010
Cell Phone: 999-553-9192
aesthetics@gmail.com

In United States
George Mannickarottu
Cell Phone:  281- 857- 9221



അമേരിക്കയിലെ ആധുനിക മലയാള സാഹിത്യചരിത്രം (പുസ്തക പരിചയം: ജോര്‍ജ് പുത്തന്‍കുരശ്)
Join WhatsApp News
ഒരു ചരിത്ര ഗവേഷകൻ 2021-12-17 04:31:31
ഈ ബ്രഹത്തായ സംരംഭത്തിന് അഭിനന്ദനങ്ങൾ. ഏതായാലും പുസ്തകം ഒന്ന് കയ്യിൽ വരട്ടെ. എന്നിട്ട് കൂടുതലായി മനസ്സിരുത്തി വായിച്ചിട്ട് സ്വതന്ത്രമായ ഒരു അഭിപ്രായം പറയാം. കുറവുണ്ടെങ്കിലും കുഴപ്പമില്ല. നല്ല ശ്രമത്തിന് നന്ദി പറയുന്നു.ഒന്നു പിന്നെ ഈ പുസ്തകാവലോകനം എഴുത്ത് ഒരു 100% പൊക്കൽ ആണോ പുകഴ്ത്തൽ ആണോ എന്ന് സംശയം? ആദ്യം ആധുനിക ചരിത്രം വായിക്കുമ്പോൾ മനസ്സിലാകുമല്ലോ. ആധുനികം എന്ന് പറയുമ്പോൾ പേന കൊണ്ട് മാത്രം അല്ലാതെ ഇലക്ട്രോണിക് മീഡിയ, ബ്ലോഗ്,ഓൺലൈൻ മീറ്റിങ്ങുകൾ, അമേരിക്കൻ മലയാളഭാഷ ഇൻറർനെറ്റ് സൈറ്റുകൾ, വെബ്സൈറ്റ് പേരുകൾ പ്രവർത്തകർ എല്ലാം എല്ലാം കാണും ആയിരിക്കുമല്ലോ അതില്ലെങ്കിൽ ആധുനികം എന്ന പേരു വിളിക്കാൻ പറ്റുകയില്ലല്ലോ ഭാഷാസാഹിത്യ മെസ്സേജുകൾ, വർച്വൽ സമ്മേളന വിവരങ്ങൾ, ആമസോൺ എഡിഷനുകൾ എല്ലാം കാണു ആയിരിക്കുമല്ലോ. അച്ചടിമാധ്യമങ്ങൾ കൂടാതെ അതൊക്കെ ആണല്ലോ ആധുനികം. ആധുനിക ചരിത്ര കൃതിയിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും അഭിനന്ദനത്തിൻ പൂച്ചെണ്ടുകൾ
നായ പിടുത്തക്കാരൻ 2021-12-17 13:57:46
ഓരോ അവന്മാര് വന്നു തുടങ്ങി. ‘തിന്നുകയുമില്ല തീറ്റിക്കുകയുമില്ല.’
NINAN MATHULLAH 2021-12-17 14:35:14
Appreciate the effort behind it by Mannickarottu. Good 'avalokanam by Puthenkurizhu.
വായനക്കാരൻ 2021-12-17 16:49:07
ഇത്തരം ഒരു സാഹിത്യ ചരിത്ര പുസ്തകം ഇറക്കിയ ജോർജ് മണ്ണിക്കരോട്ടിനും അതിനെ പരിചയപ്പെടുത്തിയ ജോർജ് പുത്തൻ കുരിശിനും അഭിനന്ദനം. മരിക്കുമ്പോൾ കുഴിമാടത്തിൽ വെറുതെ കാശു കളഞ്ഞ് സ്മാരകശില വയ്‌ക്കുന്നതിലും എത്രയോ നല്ലതാണ് എഴുത്തുകാർ ഈ പുസ്തകത്തിന്റ ഒരു കോപ്പി വാങ്ങി വീട്ടിൽ വയ്ക്കുന്നത്. We need to support the writers instead of tearing them down. Nobody can produce anything 100% perfect. Once again congratulations and wishing the author all the best. വായനക്കാരൻ ഇത്തരം ഒരു സാഹിത്യ ചരിത്ര പുസ്തകം ഇറക്കിയ ജോർജ് മണ്ണിക്കരോട്ടിനും അതിനെ പരിചയപ്പെടുത്തിയ ജോർജ് പുത്തൻ കുരിശിനും അഭിനന്ദനം. മരിക്കുമ്പോൾ കുഴിമാടത്തിൽ വെറുതെ കാശു കളഞ്ഞ് സ്മാരകശില വയ്‌ക്കുന്നതിലും എത്രയോ നല്ലതാണ് എഴുത്തുകാർ ഈ പുസ്തകത്തിന്റ ഒരു കോപ്പി വാങ്ങി വീട്ടിൽ വയ്ക്കുന്നത്. We need to support the writers instead of tearing them down. Nobody can produce anything 100% perfect. Once again congratulations and wishing the author all the best.
Tom 2021-12-18 16:46:58
Lots of information from this write-up. Looking forward to reading the book.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക