മൃദുവാർന്ന അക്ഷരവാക്കുകൾ മനസ്സിൽ നിറഞ്ഞു പൊന്തിയ സങ്കടങ്ങൾ ഇവയെല്ലാം ഈ അക്ഷരച്ചുരുലുകളിൽ കാണാം...
വിദ്യാധരൻ2025-03-07 16:45:47
ഉയരുന്നെൻ മനസ്സിൽ
ഒരായിരം ചോദ്യങ്ങൾ.
എന്താണ് കാരണം
ഇതിനൊക്കെ ചൊല്ലുമോ?
ലക്ഷ്യങ്ങൾ ഇല്ലാതെ
അലയുന്നു യുവജനം
ലക്ഷ്യങ്ങൾ ഉള്ളവർ
നാട് വിട്ടീടുന്നു.
തൊഴിലില്ലാതെ
അലയുന്ന കൂട്ടരേ
വലകളിലാക്കുന്നു
ലഹരി മാഫിയകൾ.
അവർ നൽകുന്ന
പണവും പിടുങ്ങീട്ട്
കണ്ണടച്ചിരിക്കുന്ന
കള്ള രാഷ്ട്രീയക്കാർ.
മതമെന്ന കറുപ്പ് കഴിച്ച
മതഭ്രാന്തരും ചേർന്ന്
ഭ്രാന്താലയംമാക്കുന്നു
കേരളത്തെ കഷ്ടം!
വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല