വാഷിംഗ്ടണ്‍: ഹിന്ദു സമൂഹത്തെ ലക്ഷ്യം വച്ച് കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്ന വര്‍ഗീയ ആക്രമണങ്ങള്‍ ആശങ്കാജനകവും അപലപനീയവും ആണെന്ന് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ എച് എന്‍ എ). ഹര്‍ത്താലിന്റെ മറവില്‍ ഹിന്ദുക്കളേയും ഹിന്ദുക്കളുടെ വ്യാപാര സ്ഥാപനങ്ങളേയും തിരഞ്ഞു പിടിച്ചു ആക്രമിച്ചു. വര്‍ഗീയ കലാപം ലക്ഷ്യമിട്ടു നടത്തിയ ഹര്‍ത്താല്‍ മുന്‍ കൂട്ടി കാണാന്‍ കഴിയാത്തത് ഇന്റലിജിന്‍സ് പരാജയം ആണെങ്കിലും ഹര്‍ത്താലിന് ശേഷം ശക്തമായ നടപടികളുമായി കേരള സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു എന്ന വാര്‍ത്തകള്‍ പ്രതീക്ഷാജനകമാണ് .
അറസ്റ്റിലായ വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവര്‍ ഒരു സമൂഹത്തെ ലക്ഷ്യം വച്ച് ആക്രമണം നടത്തി എന്നുള്ളത് നിസാരമായി കാണാനാവില്ല .കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിനു കോട്ടം സംഭവിക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇരകളായവര്‍ക്കു നഷ്ട പരിഹാരം ഉള്‍പ്പടെയുള്ള സത്വര നടപടികള്‍ കേരളാ ഗവണ്‍മെന്റ് എടുക്കുമെന്നു കെ എച് എന്‍ എ പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് രേഖാ മേനോന്‍ പറഞ്ഞു
വസ്തുതകള്‍ മറച്ചു വച്ച് വികലമായ വ്യാഖ്യാനങ്ങളിലൂടെ അറിഞ്ഞോ അറിയാതെയോ സമുദായ സ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങളും വാര്‍ത്തകളും നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതു നിര്‍ഭാഗ്യകരമാണ്. ഇങ്ങനെ സൃഷ്ഠിച്ചെടുക്കുന്ന വാര്‍ത്തകളെ തിരസ്‌കരിക്കുകയും, വസ്തുതാപരമായ അന്വേഷണത്തിനു ശേഷം കാര്യങ്ങള്‍ സത്യസന്ധമായി വിലയിരുത്താനുള്ള പരിശ്രമം ഓരോരുത്തരുടെയും ഭാഗത്തു നിന്നുണ്ടാകേണ്ടിയിരിക്കുന്നുവെന്നും കെ എച്ച് എന്‍ എ സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍ അഭിപ്രായപ്പെട്ടു.
കേരളത്തില്‍ വര്‍ഗീയത ശക്തിപ്പെട്ടാല്‍ ആര്‍ക്കും സമാധാനമായി കഴിയാനാവില്ല. ഉത്തരേന്ത്യ പോലല്ല കേരളം. ആ തിരിച്ചറിവ് നമുക്ക് എല്ലാവര്‍ക്കും നല്ലതാണ്.
വിശ്വാസത്തിൻറ പേരിൽ ഇവിടെ
തുണിയുരിഞ്ഞുനടക്കാം കഞ്ചാവടിച്ച് പരസ്യമായി കിറുങ്ങിനടക്കാം... നോ പ്രോബ്ലം!!
നിങ്ങളൊരു കമ്പിയെടുത്ത് കുഞ്ഞിൻറെ കവിളലോ നാവിലോ ശരീരത്തിലെവിടെയെങ്കിലും കുത്തി ഇറക്കിനോകൂ. നിയമവും സമൂഹവും നിങ്ങളുടെ പ്രവൃത്തിയെ ന്യായീകരിക്കുമോ? ഇത് തന്നെ ഭക്തിയുടെ പേരിൽ ഭക്തിയോടെ, ശൂലം എന്ന് പേരിട്ട ഒരു കമ്പി കൊണ്ട് ചെയ്ത് നോകൂ; ആ പ്രവർത്തി മനുഷ്യാവകാശ ലംഗനമായോ ബാല പീഡനമായോ ഒന്നും നിങ്ങൾക്കോ സമൂഹത്തിനോ നിയമത്തിനോ തോന്നില്ല എന്നതാണ് രസം!!
ഇന്ത്യന്‍ ഭരണഘടനയുടെ 25-ാം വകുപ്പിന്റെ ഒരു വിശദീകരണം എന്ന നിലയില്‍ എഴുതിച്ചേര്‍ത്ത ഒരു കാര്യമുണ്ട്. എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ അനുഷ്ഠാന, സാംസ്‌കാരിക സ്വാതന്ത്ര്യമുണ്ട് എന്നു വിശദീകരിക്കുന്ന കൂട്ടത്തില്‍, സിഖ് സമൂഹത്തിന് അവരുടെ കൃപാണം കൊണ്ടു നടക്കാനുള്ള അവകാശം അവരുടെ മതകീയ അവകാശത്തില്‍ പെട്ടതാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
നിയമപരമായി വിവാഹം കഴിച്ച പങ്കാളി ജീവിച്ചിരിക്കെ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 494 വകുപ്പ് അനുസരിച്ച് കുറ്റകൃത്യമാണ്. പക്ഷേ, ഈ നിയമം മുസ്ളീമിന് ബാധകമാകുന്നില്ല.
മതത്തിൻറേയും ആചാരത്തിൻറേയും പേരിൽ സമൂഹത്തിലും നിയമത്തിലും ഇങ്ങനെ അനേകം നീക്കുപോക്കുകളും ഇളവുകളുണ്ടിവിടെ.