Image

മിനി­ക്കുട്ടിയെന്ന സൂസമ്മ (നോവല്‍- അദ്ധ്യായം - 2: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 01 September, 2016
മിനി­ക്കുട്ടിയെന്ന സൂസമ്മ (നോവല്‍- അദ്ധ്യായം - 2: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
വറീ­തു­മു­ത­ലാ­ളി­യുടെ തോട്ട­ത്തില്‍ മത്തായി കൂലി­പ്പണി ചെയ്തു കുടും­ബത്തെ പോറ്റി. അദ്ധ്വാ­നി­യായ മത്താ­യിയെ മുത­ലാ­ളിക്കു ഇഷ്ട­മാ­യി. മത്താ­യി, അയാള്‍ തന്റെ വസ്തു­വ­ക­ക­ളോ­ടൊപ്പം തനി­ക്കൊരു മുതല്‍ക്കൂ­ട്ടാ­യി­രി­ക്കു­മെന്ന് മുത­ലാളി മന­സ്സി­ലാ­ക്കി. അയാ­ളുടെ മന­സ്സില്‍ മറ്റു ചില കണ­ക്കു­കൂ­ട്ട­ലു­കളും പൊന്തി­വ­ന്നു. സാറാമ്മ ആരോ­ഗ്യ­വ­തി­യായ ഒരു മദ്ധ്യ­വ­യസ്ക്ക - വളര്‍ന്നു വരുന്ന രണ്ടു കൗമാ­ര­ക്കാ­രി­കള്‍. മത്താ­യി­യുടെ സമ്പ­ത്താ­ണ­വര്‍.

ആത്മാര്‍ത്ഥത നിറഞ്ഞ ജോലി­ക്കാ­രന്‍ മത്തായി മുത­ലാ­ളി­യുടെ പ്രിയ­പ്പെട്ട ആശ്രി­ത­നായി മാറു­ക­യാ­യി­രു­ന്നു. മുത­ലാ­ളി­യുടെ എസ്റ്റേ­റ്റില്‍ അട­ഞ്ഞു­കി­ടന്ന ഓടിട്ട ഒരു ചെറിയ വീട് മത്താ­യിയ്ക്കും കുടും­ബ­ത്തിനും വേണ്ടി കൊടു­ക്കു­ന്ന­തില്‍ മുത­ലാളി താല്പ­ര്യ­പ്പെ­ട്ടു. നിഷ്ക്ക­ള­ങ്ക­നായ മത്തായി സന്തോ­ഷ­പൂര്‍വ്വം എസ്റ്റേ­റ്റിലെ ആ ഓടിട്ട വീട്ടി­ലേക്ക് താമസം മാറി. സാറാമ്മ മുത­ലാ­ളി­യുടെ വീട്ടിലെ ജോലി­ക്കാ­രി­യാ­യി. സൂസ­മ്മയും മേരിയും വീണ്ടും പഠിത്തം തുട­ങ്ങി. സമാ­ധാ­നവും സന്തോ­ഷവും നിറഞ്ഞ ഒരു കുടും­ബം.

ദിവ­സ­ങ്ങള്‍ മാസ­ങ്ങ­ളായും മാസ­ങ്ങള്‍ വര്‍ഷ­ങ്ങ­ളായും നീങ്ങി­ക്കൊ­ണ്ടി­രു­ന്നു. മുത­ലാ­ളി­യുടെ ഭാര്യ കിട­പ്പി­ലാ­യി. വീട്ടിലെ പല കാര്യ­ങ്ങളും സാറാ­മ്മ­ച്ചേ­ട­ത്തി­യുടെ ചുമ­ത­ല­യി­ലാ­യി. മുത­ലാ­ളി­യുടെ ഇട­യ്ക്കി­ടെ­യുള്ള ഒളി­ഞ്ഞു­നോ­­ട്ടവും സംസാ­ര­രീ­തിയും സാറാ­മ്മ­യില്‍ അസ്വ­സ്ഥത ജനി­പ്പി­ച്ചു. മുത­ലാ­ളി­യുടെ വീട്ടിലെ ജോലി ഉപേ­ക്ഷി­ച്ചാലോ എന്നു­പോലും നിഷ്ക്ക­ള­ങ്ക­യായ ആ സ്ത്രീ ചിന്തി­ച്ചു. അവര്‍ ഒരു വല്ലാത്ത സംഘര്‍ഷ­ത്തി­ലാ­ണി­പ്പോള്‍.

""ഞാന്‍ എങ്ങിനെ ഇതൊക്കെ തന്റെ സ്‌നേഹ­ധ­ന­നായ ഭര്‍ത്താ­വിനെ അറി­യി­ക്കും. മുത­ലാ­ളി­യുടെ കാരു­ണ്യ­ത്തി­ലാണ് ഇപ്പോഴും താമ­സം. കുട്ടി­ക­ളുടെ പഠി­ത്തം.'' അവര്‍ ഗാഢ­മായ ചിന്ത­യി­ലാ­ണി­പ്പോള്‍.

വൈകു­ന്നേരം വീട്ടി­ലെ­ത്തി­യാല്‍ വല്ലാത്ത ഒരു മൗന­ത്തി­ലാ­ണ­വര്‍. ജപ­മാല എത്തി­ക്കാന്‍ ഇരി­ക്കു­മ്പോള്‍ പോലും ശ്രദ്ധ പത­റു­ന്നു. ആദ്യ­മൊന്നും മത്താ­യി­ച്ചന്‍ അതു ശ്രദ്ധി­ച്ചി­രു­ന്നി­ല്ല. പകല്‍ മുഴു­വന്‍ ജോലി­ചെയ്തു തളര്‍ന്നു­വ­രുന്ന ഭാര്യ­യോടു അയാള്‍ സ്‌നേഹ­പൂര്‍വ്വം പറഞ്ഞു:- ""സാറാ, നിനക്കു ക്ഷീണ­മു­ണ്ടെ­ങ്കില്‍ ഇനി മുതല്‍ മുത­ലാ­ളി­യുടെ വീട്ടില്‍ ജോലിക്കു പോക­ണ്ടാ. നമുക്കു ജീവി­ക്കാ­നുള്ള വക ഞാന്‍ ജോലി ചെയ്തു­ണ്ടാ­ക്കു­ന്നു­ണ്ട­ല്ലോ.''

പാവം സാറാ­മ്മ. അവര്‍ ഈ ഭര്‍ത്താ­വി­നോടു എന്തു പറ­യും. എങ്ങിനെ പറ­യും.

അതൊരു ശനി­യാഴ്ച ആയി­രു­ന്നു. മത്തായി എസ്റ്റേ­റ്റിലും സാറാമ്മ മുത­ലാ­ളി­യുടെ വീട്ടിലും ജോലി­ക്കായി പൊയ്ക്ക­ഴി­ഞ്ഞി­രു­ന്നു. സൂസ­മ്മ ഒരു പുസ്തകം വായി­ച്ചു­കൊണ്ട് വരാ­ന്ത­യിലെ അര­മ­തി­ലില്‍ ഇരി­ക്കു­ന്നു. മേരി അയല­ത്തുള്ള കൂട്ടു­കാ­രു­മായി കളി­ക്കാനും പോയി­രി­ക്കു­ന്നു.

മുത­ലാളി അതാ മുറ്റ­ത്ത്. ഒപ്പം ഒരു ആശ്രിതനും ഉണ്ട്.

മുത­ലാളി :- ""എന്താ പെണ്ണേ, രാവിലെ പഠി­ത്ത­മാ­ണോ. ഏതു ക്ലാസ്സിലാ നീ ഇപ്പോള്‍ പഠി­ക്കു­ന്ന­ത്.''

സൂസമ്മ ഇരു­ന്നി­ട­ത്തു­നിന്നും ഞെട്ടി­യെ­ണീ­റ്റു. ഭവ്യ­ത­യോടെ മൊഴിഞ്ഞു:-­ ""പത്തില്‍''

മുത­ലാളി:- ""കൊള്ളാ­മ­ല്ലോ. (ആ­ശ്രി­തനെ നോക്കി കണ്ണി­റുക്കി ഒരു ശൃംഗാ­ര­ച്ചിരി പാസ്സാ­ക്കി­ക്കൊ­ണ്ട്) നീ ഈ വര്‍ഷം ജയി­ക്കുമോ പെണ്ണേ.''

സൂസമ്മ:­- ""ജയിക്കും മുത­ലാളീ''

മുത­ലാളി:- ""ജയി­ച്ചി­ട്ടെന്താ പ്ലാന്‍''

സൂസമ്മ:- ""അറി­യില്ല മുത­ലാ­ളി, എന്തെ­ങ്കിലും പഠിച്ച് ഒരു ജോലി നേട­ണം.''

മുത­ലാളി:-­ ""അതി­നുവേണ്ടി ഞാന്‍ എന്തു­സ­ഹാ­യവും ചെയ്തു­തരും''

സൂസമ്മ:- ""നന്ദി മുത­ലാ­ളി, മുത­ലാ­ളി­യുടെ ആ നല്ല മന­സ്സിന് ദൈവം മുത­ലാ­ളിയെ അനു­ഗ്ര­ഹി­ക്കും.''

മുത­ലാളി:- ""നീ ഒരു സുന്ദ­രി­യാ­ണല്ലോ പെണ്ണേ. ഞാനി­തൊക്കെ ചെ­യ്താല്‍ നീ എനി­ക്കെ­ന്തു­ത­രും.''

ആശ്രി­തന്‍ മറ്റെന്തോ ആലോ­ചി­ച്ചു­കൊണ്ട് നട­ക്കു­ന്ന­തു­പോലെ പറ­മ്പി­ലേക്കു നട­ന്നു. മുത­ലാളി വരാ­ന്ത­യി­ലേ­ക്കും.

സൂസമ്മ ആകെ പരി­ഭ്ര­മി­ച്ചു. മുത­ലാ­ളി­യെ­പ്പറ്റി നല്ല അഭി­പ്രാ­യ­മല്ല കൂട്ടു­കാ­രില്‍ നിന്നും കേട്ടി­രി­ക്കു­ന്നത്. ഇനി എന്തു­ചെ­യ്യും.

മുത­ലാളി:- ""ഈ പുര എന്റേ­താ­ണെ­ങ്കിലും ഞാനി­തു­വരെ ഉള്ളു­ക­ണ്ടി­ട്ടി­ല്ല. വൃത്തി­യാ­യി­ട്ടൊക്കെ സൂക്ഷി­ക്കു­ന്നുണ്ടോ പെണ്ണൈ.'' (ഇതും പറ­ഞ്ഞു­കൊണ്ട് അയാള്‍ വീട്ടി­നു­ള്ളി­ലേക്കു പ്രവേ­ശി­ച്ചു.)

സൂസമ്മ:­- (വ­രാ­ന്ത­യില്‍ മുറി­യുടെ വാതു­ക്കല്‍ നിന്നു­കൊ­ണ്ട്) ""ഉണ്ട് മുത­ലാ­ളി. ഞങ്ങള്‍ സ്വന്തം വീടു പോലെയാ സൂക്ഷി­ക്കു­ന്ന­ത്.''

മുത­ലാളി:­- ""ഇതു നിന്റെ സ്വന്ത­മാ­ണെന്നു വിചാ­രി­ച്ചോ. ഇങ്ങ് കേറി വാ. ഞാന്‍ നിന്നെ ഒന്നു കാണ­ട്ടെ.''

സൂസമ്മ:- (ഭ­യന്നു വിറ­ച്ചു­കൊ­ണ്ട്) ""മുത­ലാ­ളി, ഇച്ചാ­ച്ചനും അമ്മച്ചീം ഇപ്പോള്‍ ഇവിടെ ഇല്ല.''

മുത­ലാളി:- ""എനി­ക്ക­റി­യാ­മെടീ പെണ്ണേ. നീ ഇങ്ങു കേറി­വാ.''

സൂസമ്മ പരി­ഭ്ര­മിച്ച് മുറ്റ­ത്തേ­യ്‌ക്കോ­ടി. ഉറക്കെ:­- ""മേരീ, മേരീ, നീ എവി­ടെയാ. വേഗം വരൂ.''

മുത­ലാളി കോപി­ഷ്ഠ­നായി പുറ­ത്തേ­യ്ക്കി­റ­ങ്ങി. സ്വയം പറഞ്ഞു:- ""നന്ദി­കെട്ട വര്‍ഗ്ഗം. ഞാന്‍ കാണി­ച്ചു­കൊ­ടു­ക്കാം.''

ഇതി­നോ­ടകം മേരി എവി­ടെയോ നിന്ന് ഓടി ക്കിതച്ച് മുറ്റ­ത്തെ­ത്തി. കോപി­ഷ്ഠ­നായി ഇറ­ങ്ങി­പ്പോ­കുന്ന മുത­ലാ­ളി­യെയും പറ­മ്പില്‍ നിന്നും ഓടി വരുന്ന ആശ്രി­ത­നെയും കണ്ട് അവള്‍ ഭയ­ന്നു. കര­ഞ്ഞു­കൊണ്ട് അവള്‍ ആരാഞ്ഞു:- ""ചേച്ചീ എന്തു പറ്റി. ഇവ­രൊക്കെ എന്താ ഇവി­ടെ.''

സൂസമ്മ പൊട്ടി­ക്ക­ര­ഞ്ഞു­കൊണ്ട് മേരി­യെയും കെട്ടി­പ്പി­ടിച്ച് വീട്ടി­നു­ള്ളി­ലേക്കു നട­ന്നു.

കര­ച്ചില്‍ അല്പം അട­ങ്ങി­യ­പ്പോള്‍ വീടു പൂട്ടി സൂസ­മ്മയും മേരിയും കൂടി അവിടെ നിന്നി­റ­ങ്ങി, ഇച്ചാ­ച്ചന്റെ അടു­ത്തേ­യ്ക്ക്. കര­ഞ്ഞു­വീര്‍ത്ത കണ്ണു­കളും മുഖവു­മായി തന്റെ പുത്രി­കളെ കണ്ട ആ പിതാ­വിന്റെ ഹൃദയം പിട­ഞ്ഞു. അയാള്‍ ഓടി അവ­രുടെ അടു­ത്തെത്തി ആകാം­ക്ഷാ­പൂര്‍വ്വം ചോ­ദിച്ചു:- ""എന്തു­പറ്റി മക്ക­ളെ, പറ, വേഗം പറ.''

സൂസമ്മ:- ""ഇച്ചാച്ചാ (അ­വള്‍ വിക്കി­വിക്കി പറ­യാന്‍ ശ്രമി­ച്ചു. കണ്ണു­കള്‍ നിറഞ്ഞു തുളു­മ്പു­ന്നു.) ആ മുത­ലാളി ഇന്നു വീട്ടില്‍ വന്നി­രു­ന്നു.''

ഇച്ചാ­ച്ചന്‍:- ""അതി­നെന്താ മോളെ. നമ്മള്‍ അദ്ദേ­ഹ­ത്തിന്റെ സ്ഥല­ത്തല്ലെ താമ­സി­ക്കുന്നെ'' (നി­ഷ്ക്ക­ളങ്ക വാക്കു­കള്‍)

സൂസമ്മ:­ ""അതല്ല അപ്പ­ച്ചാ. അയാള്‍ ചീത്ത­യാ. എനി­ക്കിനി വീട്ടി­ലോട്ടു പോവാന്‍ വയ്യാ.''

ഇച്ചാ­ച്ചന്‍:­­­ - ""എന്തു­പറ്റി മോളെ. മുത­ലാളി എന്തെ­ങ്കിലും പറ­ഞ്ഞോ.''

മേരി:- ""മുത­ലാളി ദേഷ്യ­പ്പെട്ടാ പോയ­ത്.''

മത്താ­യി­ച്ചേ­ട്ടന് കാര്യ­ങ്ങള്‍ എന്തൊ­ക്കെയോ പിടി­കി­ട്ടി. അയാള്‍ മക്കളെ ഇരു­വ­ശത്തും ചേര്‍ത്തു­കൊണ്ടു അല്പം അക­ലേയ്ക്കു നട­ന്നു.

""സാര­മില്ല മക്ക­ളേ, ഇച്ചാ­ച്ചന്‍ വഴി ഒണ്ടാ­ക്കാം. തല്ക്കാലം നിങ്ങള്‍ ഇതാ­രോടും പറ­യ­രു­ത്. അമ്മച്ചി അറി­ഞ്ഞാല്‍ വിഷ­മി­ക്കും.''

കുട്ടി­കള്‍ രണ്ടു­പേരും ചേര്‍ന്ന് ""ഇല്ലി­ച്ചാ­ച്ചാ, ഞങ്ങള്‍ ആരോടും പറ­യി­ല്ല. പക്ഷെ നമു­ക്കി­വിടെ നിന്നും എവി­ടെ­ങ്കിലും പോവാം.''

ഇച്ചാ­ച്ചന്‍:- "" പോവാം മോളെ. ഇപ്പം നിങ്ങള്‍ വീട്ടി­ലേക്ക് ചെല്ല്. വല്ലതും കഴി­ക്ക­ണം. വിഷ­മി­ക്ക­രു­ത്. ഇച്ചാ­ച്ചന്‍ നേരത്തെ വരാം.''

നിസ്സ­ഹാ­യ­നായ അയാള്‍ എന്തു ചെയ്യ­ണ­മെ­ന്ന­റി­യാ­തെ, തന്റെ മക്കള്‍ പോകുന്ന വഴിയെ നോക്കി­നി­ന്നു. അവര്‍ കണ്ണില്‍ നിന്നും മറ­ഞ്ഞ­പ്പോള്‍ മറ്റു ജോലി­ക്കാ­രോ­ടൊപ്പം എത്തി­യെ­ങ്കിലും മന­സ്സില്‍ വല്ലാത്ത ഒര­സ്വ­സ്ഥ­ത. വലിയ വീട്ടിലെ മുത­ലാ­ളി­യെ­പ്പറ്റി പലതും കേട്ടി­ട്ടു­ണ്ട്. എന്നാല്‍ തന്റെ മക്ക­ളോടു ഇങ്ങിനെ അയാള്‍ പെരു­മാ­റു­മെന്നു കരു­തി­യി­ല്ല.

അടുത്ത ചില ദിവ­സ­ങ്ങള്‍ വലിയ സംഭ­വ­ങ്ങ­ളൊ­ന്നു­മി­ല്ലാതെ കട­ന്നു­പോ­യി. ഒരു ഞായ­റാഴ്ച ഉച്ച­ക­ഴിഞ്ഞ സമ­യം. വലി­യ­വീ­ട്ടിലെ ഒരു ഭൃത്യന്‍ മത്താ­യിയെ കാണാന്‍ വന്നു:- ""മത്താ­യി­ച്ചേ­ട്ടന്‍ ബംഗ്ലാ­വി­ലേക്കു വരാന്‍ മുത­ലാളി വിളി­ക്കു­ന്നു.''

മത്താ­യി­യുടെ ഉള്ളില്‍ തീ ആളി. അയ­യില്‍ കിടന്ന തോര്‍ത്തെ­ടുത്ത് തോളി­ലിട്ട് അയാള്‍ ഭൃത്യ­നോ­ടൊപ്പം വലിയ വീട്ടി­ലേക്കു നട­ന്നു.

മുത­ലാളി വരാ­ന്ത­യി­ലുള്ള ചാരു­ക­സാ­ല­യില്‍ വിശ്ര­മി­ക്കു­ന്നു. മത്താ­യി­യോട്:-

""എടോ എന്തൊ­ക്കെ­യുണ്ട് വിശേ­ഷ­ങ്ങള്‍''

മത്താ­യി­യുടെ മന­സ്സില്‍ ഉയര്‍ന്നു­വന്ന കോപം അട­ക്കി.

""ഒന്നു­മില്ല മുത­ലാ­ളി, ഇങ്ങി­നെ­യൊക്കെ കഴി­യു­ന്നു.''

മുത­ലാളി:- ""താനി­പ്പോള്‍ കുറ­ച്ചു­നാ­ളാ­യില്ലേ ആ പുര­യില്‍ താമ­സി­ക്കു­ന്നു. എന്നാ ഇനി അവി­ടുന്നു മാറു­ന്നേ. എനിക്ക് റബ്ബര്‍ഷീറ്റ് അടു­ക്കാന്‍ ആ പുര ആവ­ശ്യ­മു­ണ്ട്.''

മത്തായി:- ""ഞങ്ങള്‍ എങ്ങോ­ട്ടു­പോകും മുത­ലാ­ളീ. കുറ­ച്ചു­നാള്‍ കൂടി....­എന്റെ പിള്ളേ­രുടെ പഠിത്തം ഒന്നു കഴി­യു­ന്ന­തു­വ­രെ....''

മുത­ലാളി:- ""എന്നിട്ടു ഞാന്‍ റബ്ബര്‍ഷീറ്റു വച്ചാല്‍ മതി­യോ.''

മത്താ­യിക്ക് അതി­നു­ത്ത­ര­മി­ല്ല. അല്ലെ­ങ്കിലും ആ നാട്ടില്‍ നിന്നു തന്നെ മാറ­ണ­മെന്ന് അയാള്‍ ആഗ്ര­ഹി­ച്ചു തുട­ങ്ങി­യി­രി­ക്കു­ന്നു. മറു­പടി ഒന്നും പറ­യാതെ അയാള്‍ പതുങ്ങിനി­ന്നു.

മുത­ലാളി:- ""ഇപ്പോള്‍ പൊയ്‌ക്കോ. ഒരു മാസത്തെ അവധി തരാം. അതി­നു­ള്ളില്‍ ഭാര്യേം മക്കളേം കൂട്ടി ഇറ­ങ്ങി­ക്കൊ­ള്ള­ണം.''

വിങ്ങിയ ഹൃദ­­യ­വു­മാ­യി, പക ഉയ­രുന്ന മന­സ്സു­മായി അയാള്‍ ഇറ­ങ്ങി­ന­ട­ന്നു. അയാള്‍ ആകെ തളര്‍ന്നി­രു­ന്നു.

വീട്ടി­ലെ­ത്തിയ അയാള്‍ കയ­റി­ക്കി­ട­ന്നു. അയാ­ളുടെ മാന­സ്സി­ക­നില അയാ­ളുടെ ശരീ­രത്തെ തളര്‍ത്തി­യി­രു­ന്നു. പിറ്റെ­ദി­വസം ജോലിക്കു പോകാന്‍ സാധി­ച്ചി­ല്ല. അയാളെ ശുശ്രൂ­ഷി­ക്കാന്‍ സാറാ­മ്മയും ബംഗ്ലാ­വില്‍ ജോലിക്കു പോകാതെ അയാ­ളോ­ടൊപ്പം വീട്ടില്‍ത്തന്നെ കഴി­ഞ്ഞു­കൂ­ടി. ദിവ­സ­ങ്ങള്‍ കൊഴിഞ്ഞു വീണു­കൊ­ണ്ടി­രു­ന്നു.

(തു­ട­രും) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക